സോളാര്‍; സി ബി ഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു

ന്യൂഡല്‍ഹി | സോളാര്‍ കേസുമായി ബന്ധപ്പെട്ട് പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങളില്‍ സി ബി ഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു. സി ബി ഐ ആവശ്യപ്പെട്ടപ്രാകാരം തെളിവുകള്‍ നല്‍കാന്‍ പരാതിക്കാരി ഡല്‍ഹിയിലെ ഓഫീസിലെത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ കേസില്‍ സി ബി ഐ അന്വേഷണം ആവശ്യമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പേഴ്സണല്‍ മന്ത്രാലയം പരാതിയുടെ പകര്‍പ്പ് സി ബി ഐക്ക് കൈമാറുകയാണ് ഉണ്ടായത്. ഇങ്ങനെ ഒന്ന് ലഭിക്കുമ്ബോള്‍ ക്വിക്ക് വെരിഫിക്കേഷന്‍ നടത്തുക എന്നുളളത് സി ബി ഐ നടപടിയാണ്. അതിന്റെ അടിസ്ഥാനത്തില്‍ വിവരശേഖരണമുള്‍പ്പടെയുളള പ്രാഥമിക അന്വേഷണം നടത്തുന്നതായാണ് വിവരം.

ഇന്ന് പരാതിക്കാരി ഡയറക്ടര്‍ ജനറല്‍ സി ബി ഐ ഡയറക്ടര്‍ ജനറല്‍ യോഗേഷ് ചന്ദര്‍ മോദിയെ കാണും. തുടര്‍ന്ന് കേസിന്റെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കേണ്ടതുണ്ടോ എന്നതുള്‍പ്പടെയുളള കാര്യങ്ങളില്‍ സി ബി ഐ നിലപാട് സ്വീകരിക്കും.

prp

Leave a Reply

*