റോഡരികിലെ തട്ടുകടയില്‍ നിന്നും ഭക്ഷണം കഴിച്ച്‌ തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജ്ജുന്‍; നിമിഷ നേരം കൊണ്ട് വൈറലായി വിഡിയോ

തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ ഷൂടിങ്ങിന്റെ ഇടവേളയില്‍ വഴിയോരത്തെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. അതിരാവിലെ തന്റെ ടീമിനൊപ്പം ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു താരം

https://youtu.be/6e3uhavJaQ0

വെള്ള ടിഷര്‍ടും ഷോര്‍ട്സും ധരിച്ചാണ് താരം ഭക്ഷണം കഴിക്കാന്‍ എത്തിയത്. പോകാന്‍ നേരം ഭക്ഷണം നല്‍കിയതിന് കടയുടമയോട് അല്ലു നന്ദി പറയുന്നതും വിഡിയോയില്‍ കാണാം.ഇത്രയും ലളിതമാണോ താരമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.ആര്യ എന്ന സിനിമയിലൂടെ വന്ന് മലയാളി പ്രേക്ഷകരുടെയും ഹീറോ ആയി മാറി അല്ലു നിലവില്‍ സുകുമാറിന്റെ പുഷ്പ എന്ന ചിത്രത്തിന്റെ ഷൂടിങ്ങിലാണ്. ആന്ധ്രപ്രദേശിലെ ഗോകവാരത്താണ് ചിത്രീകരണം നടക്കുന്നത്.

.https://platform.twitter.com/embed/Tweet.html?creatorScreenName=Dailyhuntapp&dnt=false&embedId=twitter-widget-0&features=eyJ0ZndfZXhwZXJpbWVudHNfY29va2llX2V4cGlyYXRpb24iOnsiYnVja2V0IjoxMjA5NjAwLCJ2ZXJzaW9uIjpudWxsfSwidGZ3X2hvcml6b25fdHdlZXRfZW1iZWRfOTU1NSI6eyJidWNrZXQiOiJodGUiLCJ2ZXJzaW9uIjpudWxsfSwidGZ3X3NwYWNlX2NhcmQiOnsiYnVja2V0Ijoib2ZmIiwidmVyc2lvbiI6bnVsbH0sInRmd192ZGxfY2hpcnBfMTI3OTQiOnsiYnVja2V0IjoiY29udHJvbCIsInZlcnNpb24iOjN9fQ%3D%3D&frame=false&hideCard=false&hideThread=false&id=1437358347070541832&lang=en&origin=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Ftimes%2Bkerala-epaper-timesker%2Frodarikile%2Bthattukadayil%2Bninnum%2Bbhakshanam%2Bkazhich%2Bthelungk%2Bsuppar%2Btharam%2Ballu%2Barjun%2Bnimisha%2Bneram%2Bkond%2Bvairalayi%2Bvidiyo-newsid-n315346548&sessionId=e285d16479777a39d0dddf8fd04964522007bf6f&siteScreenName=Dailyhuntapp&theme=light&widgetsVersion=1890d59c%3A1627936082797&width=550px

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ടൈംസ്‌കേരള അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

prp

Leave a Reply

*