‘പൃഥ്വിയായിരുന്നു എന്റെ ആദ്യ ക്രഷ്. ഒടുവില്‍ പ്രണയം തോന്നിയത് പ്രഭാസിനോടായിരുന്നു’; ഗായത്രി സുരേഷ് പറയുന്നു

തന്റെ ആദ്യ പ്രണയത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞിരിക്കുകയാണ് നടി ഗായത്രി സുരേഷ്. ജെബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍ അവതാരകനായ ജോണ്‍ ബ്രിട്ടാസിനോട് സംസാരിക്കുന്നതിന് ഇടെയായിരുന്നു ഗായത്രി ഇക്കാര്യത്തെ കുറിച്ച്‌ മനസ് തുറന്നത്.

തന്റെ ആദ്യ പ്രണയം നടന്‍ പൃഥ്വിരാജാണെന്നാണ് നടി വെളിപ്പെടുത്തിയത്. ‘പൃഥ്വിയായിരുന്നു എന്റെ ആദ്യ ക്രഷ്. ഒടുവില്‍ പ്രണയം തോന്നിയത് പ്രഭാസിനോടായിരുന്നു.’ ഗായത്രി വ്യക്തമാക്കുന്നു.

കൂടാതെ പൃഥ്വിരാജ് സിനിമാനടന്‍ ആയില്ലായിരുന്നുവെങ്കില്‍ ഒരു ക്രിക്കറ്റ് താരമായി കാണാനാണ് താന്‍ ഏറെ ഇഷ്ടപ്പെടുന്നതെന്നും ഗായത്രി പറയുന്നു. താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ദിലീപുമെല്ലാം സിനിമാനടന്മാര്‍ ആയില്ലായിരുന്നുവെങ്കില്‍ വലിയ ബിസിനസുകാരായി മാറണമെന്നാണ് തന്റെ ആഗ്രഹമെന്നും ഗായത്രി കൂട്ടിച്ചേര്‍ക്കുന്നു.

prp

Leave a Reply

*