പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരുതല്‍ വീണ്ടും, 40 കോടി ജനങ്ങള്‍ക്ക് മെഡിക്കല്‍ പരിരക്ഷ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂദല്‍ഹി: രാജ്യത്തെ സാധാരണക്കാരുടെ ആരോഗ്യ സുരക്ഷാ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരുതല്‍ വീണ്ടും. രാജ്യത്ത് മെഡിക്കല്‍ പരിരക്ഷ ഇല്ലാത്ത 40 കോടി ആളുകള്‍ക്ക് ആശ്വാസം ഉറപ്പുവരുത്താനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.

പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനക്ക് സമാനമയിരിക്കും പുതിയ പദ്ധതി. നിലവില്‍ മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഒന്നുമില്ലാത്ത മുഴുവന്‍ ഇടത്തരം കുടുംബങ്ങളെയും ഉള്‍പ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി 21 ഇന്‍ഷ്വറന്‍സ് കമ്ബനികളുടെ ചുരുക്കപ്പട്ടിക തയാറാക്കിയിട്ടുണ്ട്. സ്വമേധയാ ഉള്ള ഈ പ്രാരംഭ പദ്ധതി നടപടിയുടെ ഭാഗമായി ദേശീയ ആരോഗ്യ അഥോറിറ്റിയും ഇന്‍ഷ്വറന്‍സ് കമ്ബനികളും തമ്മില്‍ ധാരണാ പത്രം ഒപ്പിടുന്നതിനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്.

പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന പദ്ധതി വഴി നിലവില്‍ രാജ്യത്തെ 50 കോടി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്നുണ്ട്. ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഒരു വര്‍ഷത്തേക്ക് അഞ്ച് ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷ ലഭിക്കുന്നതാണ് ഈ പദ്ധതി. സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ ഒരു വ്യക്തിക്കോ ഒന്നില്‍ കൂടുതല്‍ വ്യക്തികള്‍ക്കോ ചികിത്സാ ചിലവിനായി ഈ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ആനുകൂല്യം ഉപയോഗപ്പെടുത്താവുന്നതാണ്.

ആശുപത്രി വാസത്തിനു മുന്‍പും ശേഷവും ആവശ്യമായിവരുന്ന ചികിത്സാ ചിലവുകള്‍, തുടര്‍ ചികിത്സകള്‍, ശസ്ത്രക്രിയകള്‍ എന്നിവയെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്.

prp

Leave a Reply

*