മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്‌നയെ നിര്‍ബന്ധിച്ചു; ഇ.ഡി.ക്കെതിരെ പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ സ്വപ്‌ന സുരേഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന് വനിത പൊലീസ് ഉദ്യോഗസ്ഥ. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്‌നയെ ഇ.ഡി.നിര്‍ബന്ധിച്ചെന്ന് പൊലീസുകാരി മൊഴി നല്‍കി. സ്വപ്‌നയുടെ എസ്‌കോര്‍ട്ട് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥയാണ് ഇ.ഡി.ക്കെതിരെ മൊഴി നല്‍കിയത്. സ്വപ്‌നയുടെ ശബ്‌ദരേഖ ചോര്‍ന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥയുടെ മൊഴിയെടുത്തത്. നിര്‍ബന്ധിച്ച്‌ മൊഴി പറയിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടു. ഏറ്റവും നിര്‍ബന്ധപൂര്‍വം മൊഴി പറയിപ്പിച്ചത് രാധാകൃഷ്‌ണന്‍ എന്ന ഉദ്യോഗസ്ഥനാണെന്നും പൊലീസുകാരി മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം, യുഎഇ കോണ്‍സുലേറ്റ് വഴി നടന്ന നിയമവിരുദ്ധമായ ഇടപാടുകളില്‍ മുഖ്യമന്ത്രിക്കും സ്‌പീക്കര്‍ക്കും മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനും പങ്കുണ്ടെന്ന് സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയതായി കസ്റ്റംസ് ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. സ്വര്‍ണക്കടത്ത്/ഡോളര്‍ കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്‌ന സുരേഷ് എറണാകുളത്തെ പ്രത്യേക സാമ്ബത്തിക കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലെ വിവരങ്ങളാണ് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പ്: എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്‌ക്കണമെന്ന് സര്‍ക്കാര്‍

എന്നാല്‍, തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്വപ്‌നയുടെ മൊഴിയെന്ന പേരില്‍ കസ്റ്റംസ് ഹെെക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം രാഷ്ട്രീയ പ്രേരിതമെന്നാണ് സര്‍ക്കാരും സിപിഎമ്മും ആരോപിച്ചത്. കസ്റ്റംസിനെതിരെ രൂക്ഷ ഭാഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശനമുന്നയിച്ചത്. സ്വര്‍ണക്കടത്തിനെ കുറിച്ച്‌ ഇതുവരെ വ്യക്തമായ അന്വേഷണം നടന്നിട്ടില്ല. ആരാണ് സ്വര്‍ണം കടത്തിയത്, ആര്‍ക്ക് വേണ്ടിയാണ് കടത്തിയത്, ആരൊക്കെയാണ് കടത്തിയവര്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ചൊന്നും ഇതുവരെ വ്യക്തമായ അന്വേഷണം നടക്കുകയോ കുറ്റക്കാരെ കണ്ടെത്തുകയോ അന്വേഷണ ഏജന്‍സികള്‍ ചെയ്‌തിട്ടില്ലെന്നും മുഖ്യമന്ത്രി വിമര്‍ശനമുന്നയിച്ചിരുന്നു.

“തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേന്ദ്ര ഏജന്‍സികളുടെ വിടുവേല. ഇപ്പോള്‍ കസ്റ്റംസാണ് തിരഞ്ഞെടുപ്പ് പ്രചാരണ പദ്ധതികള്‍ നയിക്കുന്നത്. കൃത്യമായ ചില കളികള്‍ നടക്കുന്നുണ്ട്. ഇതുകൊണ്ടൊന്നും ജനക്ഷേമവുമായി മുന്നോട്ടുപോകുന്ന സര്‍ക്കാരിനെ ജനമനസുകളില്‍ ഇകഴ്‌ത്താന്‍ സാധിക്കില്ല. സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണ്. ആ വിശ്വാസം ജനങ്ങള്‍ക്കുമുണ്ട്. വിവാദങ്ങള്‍ അതിന്റെ വഴിക്ക് പോകും. ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്,” പിണറായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

prp

Leave a Reply

*