പെട്രോള്‍ വാങ്ങാന്‍ പണമില്ല: ലങ്കന്‍ മന്ത്രി

കൊളംബോ: കടുത്ത ഇന്ധനക്ഷാമം നേരിടുന്ന ശ്രീലങ്കയില്‍ പെട്രോള്‍ വാങ്ങാന്‍ പണമില്ലെന്ന്‌ ഊര്‍ജമന്ത്രി കാഞ്ചന വിജെസെകേര പറഞ്ഞു.

മാര്‍ച്ച്‌ 28ന്‌ പെട്രോള്‍ വീപ്പകളുമായി കപ്പല്‍ ലങ്കന്‍ തീരത്ത്‌ എത്തി. എന്നാല്‍, ഇതുവാങ്ങാന്‍ വിദേശനാണ്യം രാജ്യത്ത്‌ ശേഷിക്കുന്നില്ല. ജനങ്ങള്‍ പെട്രോളിനായി വരിനില്‍ക്കുന്നത്‌ അവസാനിപ്പിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

ജനുവരിയില്‍ വാങ്ങിയ പെട്രോളിന്റെ 5.3 കോടി ഡോളര്‍ (ഏകദേശം 412 കോടിയിലധികം രൂപ ) നല്‍കാനുണ്ട്‌. കടം വീട്ടാതെ പെട്രോള്‍ നല്‍കാന്‍ ഷിപ്പിങ് കമ്ബനി വിസമ്മതിച്ചു. വ്യാഴാഴ്‌ചയോടെ പണം കൈമാറാനുള്ള ശ്രമം നടക്കുകയാണെന്നും വിജെസെകേര പാര്‍ലമെന്റില്‍ പറഞ്ഞു.

prp

Leave a Reply

*