പയ്യന്നൂരില്‍ 6 ലിറ്റര്‍ വാറ്റ് ചാരായം പിടികൂടി; പരിശോധന പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന്

കണ്ണൂര്‍: പയ്യന്നൂരില്‍ വാറ്റുചാരായ നിര്‍മ്മാണവും വില്പനയും നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന്‌എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ ആറ് ലിറ്റര്‍ ചാരായം പിടികൂടി.

വില്പനക്കാരിയായ യുവതിക്കെതിരെ കേസ്.രാമന്തളികുന്നരു പരുത്തിക്കാട് സ്വദേശിനി വെമ്ബിരിഞ്ഞന്‍ ശ്രീജ (40)ക്കെതിരെയാണ് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ വൈശാഖിന്റെ നിര്‍ദേശപ്രകാരം അബ്കാരി കേസെടുത്തത്.

രാമന്തളി കുന്നരു ഭാഗങ്ങളില്‍ എക്സൈസ് പ്രിവന്റിവ് ഓഫീസര്‍ പി.വി. ശ്രീനിവാസന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ണൂര്‍ എക്‌സൈസ് ഇന്റലിജന്‍സ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്.

റെയ്ഡില്‍ ഐ.ബി പ്രിവന്റീവ് ഓഫിസര്‍ വിനോദ് വി കെ , പ്രിവന്റീവ് ഓഫിസര്‍ മനോജ് വി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ വിജിത്ത് ടി വി, ഷിജു വി വി , വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ എം.വി സുനിത എന്നിവരും ഉണ്ടായിരുന്നു.

prp

Leave a Reply

*