ലോകത്തിലെ ഏറ്റവും വലിയ ഇ-സ്‌കൂട്ടര്‍ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി ഓല; പ്ലാന്റ് വരുന്നത് തമിഴ്നാട്ടില്‍

ചെന്നൈ: തമിഴ്നാട്ടില്‍ ലോകത്തിലെ ഏറ്റവും വലിയ ഇലക്‌ട്രിക് ടൂ-വീലര്‍ ഫാക്ടറി നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി ഓല ക്യാബ് സ്ഥാപകന്‍ ഭവിഷ് അഗര്‍വാള്‍. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയികണ്ടെത്തിയിരിക്കുന്ന 500 ഏക്കറിലാകും പ്ലാന്റ് സ്ഥാപിക്കുക. ഏറ്റവും വലിയ മുടക്ക് മുതലില്‍ ഇന്ത്യയില്‍ ആരംഭിക്കുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായിരിക്കും ഇത്.

വര്‍ഷം പത്ത് മില്ല്യന്‍ ഇ-സ്‌കൂട്ടറുകള്‍ നിര്‍മിക്കാനുളള ശേഷി പ്ലാന്റിനുണ്ടാകും. കമ്ബനി ഇന്ത്യന്‍ വിപണി മാത്രമല്ല ലോക വിപണികൂടി ലക്ഷ്യമാക്കിയാകും ടൂ-വീലറുകള്‍ നിര്‍മിക്കുക എന്നാണ് കരുതുന്നത്. ഭവിഷ് അഗര്‍വാള്‍ ഇക്കാര്യത്തില്‍ വ്യക്തമായ വിവരങ്ങളൊന്നും ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. ഇലക്‌ട്രിക് വാഹന വിപണിയിലെ ഭീമനായ ടെസ്‌ല അടക്കമുളള കമ്ബനികളുമായാകും ഓലയുടെ ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് മത്സരിക്കേണ്ടതായി വരിക.

മലിനീകരണ തോത് കൂടുതലുളള ഇന്ത്യയിലെ നഗരങ്ങളില്‍ പോലും ഇപ്പോഴും പെട്രോള്‍ ഡീസല്‍ വാഹനങ്ങളാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. ഇലക്‌ട്രിക് വാഹന വിപണിയിലേക്ക് ഓലയുടെ കടന്നുവരവേടെ ഇതിന് മാറ്റം വരുമെന്നാണ് കരുതുന്നത്. ഇലക്‌ട്രിക് വാഹന ഉപഭോക്താക്കളെ പ്രോത്സാഹിസപ്പിക്കുന്ന നടപടികളാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇതുവരെയും ഉണ്ടായിട്ടുളളത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്ന തീരുമാനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതും കമ്ബനിക്ക് ഗുണകരമാകും.

ഇലക്‌ട്രിക് വാഹനങ്ങളുടെ വില്‍പനയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മുന്‍ കാലത്തെ അപേക്ഷിച്ച്‌ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ചാര്‍ജിംഗ് സ്റ്റേഷനുകളുടെ കുറവടക്കമുളള പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടാല്‍ ഇലക്‌ട്രിക് വാഹന വിപണിയില്‍ വന്‍ ഉണര്‍വുണ്ടാകുമെന്നാണ് കരുതുന്നത്. ഇന്ധന വില വര്‍ദ്ധനവും ഇലക്‌ട്രിക് വാഹനങ്ങളോട് ഇപ്പോള്‍ ഉപഭോക്താക്കളെ അടുപ്പിക്കുന്നുണ്ട്.

prp

Leave a Reply

*