സഊദി അരാംകൊ ആക്രമണം; അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഉയര്‍ന്നു, ഇന്ത്യയില്‍ ഇനിയും വില ഉയരും

റിയാദ്: കിഴക്കന്‍ സഊദിയിലെ സഊദി അരാംകൊ എണ്ണ സംവിധാനങ്ങള്‍ക്ക് നേരെയുണ്ടായ ഹൂതി മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ അന്തരാഷ്ട്ര വിപണിയില്‍ എണ്ണ വില ഉയര്‍ന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ എണ്ണ വില ബാരലിനു എഴുപത് ഡോളറിനു മുകളിലേക്കാണ് ഉയര്‍ന്നത്. കൊറോണ വൈറസ് പ്രതിസന്ധിയുടെ ആരംഭത്തിനുശേഷം ആദ്യമായാണ് എണ്ണവില ഇത്ര ഉയര്‍ന്നത്. യുഎസ് സെനറ്റ് 1.9 ട്രില്യണ്‍ ഡോളര്‍ സാമ്ബത്തിക ഉത്തേജക പാക്കേജ് പാസാക്കിയതും സഊദി എണ്ണ വ്യവസായത്തെ ആക്രമിച്ചതുമാണ് എണ്ണ വില കുത്തനെ ഉയരാന്‍ കാരണം.

ബെഞ്ച്മാര്‍ക്ക് ബ്രെന്റ് ബാരലിന് 71.38 ഡോളര്‍ വരെയാണ് ഉയര്‍ന്നത്. 2020 ജനുവരി 8 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ബാരലിന് 67.98 ഡോളറിലെത്തി. 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ബ്രെന്‍റ്, ഡബ്ല്യുടി‌ഐ വിലകള്‍ തുടര്‍ച്ചയായി നാല് സെഷനുകളിലായാണ് ഉയര്‍ന്നത്.

യുഎസ് സെനറ്റ് ശനിയാഴ്ച പ്രസിഡന്റ് ജോ ബൈഡന്റെ 1.9 ട്രില്യണ്‍ ഡോളര്‍ കൊവിഡ് -19 ദുരിതാശ്വാസ പദ്ധതി പാസാക്കിയിരുന്നു. ഇത് സമ്ബദ്‌വ്യവസ്ഥയുടെ സാധ്യതകളും ഇന്ധന ആവശ്യകതയും ഉയര്‍ത്തിയിട്ടുണ്ട്. ഇതും എണ്ണവില ഉയരാന്‍ കാരണമായിട്ടുണ്ട്. പെട്രോളിയം ഉത്പാദക കയറ്റുമതി രാജ്യങ്ങളുടെ ഓര്‍ഗനൈസേഷനും റഷ്യയും അവരുടെ എണ്ണ ഉല്‍പാദക സഖ്യകക്ഷികളായ ഒപെക് പ്ലസും ഉല്‍‌പാദന വെട്ടിക്കുറവുകള്‍ വ്യാപകമായി നടപ്പാക്കാമെന്ന് സമ്മതിച്ചതു മുതല്‍ മികച്ച നിലയിലായിരുന്നു വിലകള്‍. ഇതിനിടയാണ് പുതിയ സംഭവ വികാസങ്ങള്‍.

പെട്രോളിയം കയറ്റുമതിയില്‍ നിര്‍ണായകമായ സഊദിയിലെ റാസ് തനൂറയിലെ സഊദി അരാംകോ സംവിധാനങ്ങളില്‍ ഉള്‍പ്പെടെ യെമനിലെ ഹൂത്തി സൈന്യം ഇന്നലെയാണ് വ്യാപകമായി ഡ്രോണുകളും മിസൈലുകളും പ്രയോഗിച്ചത്. ചില നാശനാഷ്ടങ്ങള്‍ ഉണ്ടായെങ്കിലും ആളപായമോ സ്വത്ത് നഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് സഊദി അറേബ്യ അറിയിച്ചത്.

prp

Leave a Reply

*