മരണമില്ലാത്ത മനുഷ്യന്‍: ജനിതകവിദ്യയുമായി ഹാര്‍വഡ്, ലക്ഷ്യത്തിലേയ്ക്ക് അടുക്കുന്നുവെന്ന് ഗവേഷകര്‍


വാഷിംഗ്ടണ്‍: കോവിഡ് മഹാമാരിയുടെ കാലത്ത് ലോകരാജ്യങ്ങളെല്ലാം മരണനിരക്ക് പിടിച്ചുനിര്‍ത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതിനിടെ ഹാര്‍വഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും അമ്ബരപ്പിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. മരണമില്ലാത്ത മനുഷ്യനെ യാഥാര്‍ത്ഥ്യമാക്കാനുള്ള പരീക്ഷണങ്ങള്‍ തുടരുകയാണെന്ന് ഗവേഷകര്‍ അറിയിച്ചു.

ജനിതക പുന:ക്രമീകരണം എന്ന വിദ്യയിലൂടെയാണ് മനുഷ്യനെ അനശ്വരനാക്കാനുള്ള ഗവേഷണങ്ങള്‍ പുരോഗമിക്കുന്നത്. ഇതുവഴി ശരാശരി ആയുസിനുമപ്പുറം മനുഷ്യന് ജീവിക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. നിലവില്‍ ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണെന്നും എലികളില്‍ പരീക്ഷണം നടത്തിയെന്നുമാണ് റിപ്പോര്‍ട്ട്. 2023ല്‍ മനുഷ്യരില്‍ പരീക്ഷണം ആരംഭിക്കാനാണ് ഗവേഷകരുടെ തീരുമാനം.

മസ്തിഷ്‌കത്തിന്റെയും മറ്റ് അവയവങ്ങളുടെയും വാര്‍ധക്യം മാറ്റാന്‍ സാധിക്കുമെന്നാണ് എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ കണ്ടെത്തിയത്. ഇതിലൂടെ കാഴ്ച നഷ്ടപ്പെട്ട എലിയ്ക്ക് കാഴ്ചശക്തി തിരിച്ചു കിട്ടിയെന്നും ഗവേഷകര്‍ അവകാശപ്പെട്ടു. ഇതിനായി മസ്തിഷ്‌കത്തിലേയ്ക്കുള്ള നാഡീകോശങ്ങള്‍ പുനക്രമീകരിക്കുകയാണ് ചെയ്തത്. ഇത്തരത്തില്‍ മനുഷ്യരില്‍ ജനിതക പുന:ക്രമീകരണം നടത്തിയാല്‍ ഇന്ന് ജനിക്കുന്ന ഒരു കുഞ്ഞിന് 100 വയസ് വരെയെങ്കിലും ജീവിക്കാനാകുമെന്ന് ഹാര്‍വഡ് ജനിതക വിഭാഗം പ്രൊഫസര്‍ ഡേവിഡ് സിന്‍ക്ലയര്‍ പറഞ്ഞു.

prp

Leave a Reply

*