മോഹന്‍ലാല്‍ വുമണൈസറാണെന്ന് കാണിച്ച്‌ ഒരുപാട് ഗോസിപ്പുകള്‍ ഇറക്കുന്നുണ്ട്; അതിന് പിന്നില്‍ മമ്മൂട്ടി കളിച്ചിട്ടുണ്ട്: സന്തോഷ് വര്‍ക്കി

ലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് മോഹന്‍ലാല്‍. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താരത്തിന് സാധിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസമായിരുന്നു മോഹന്‍ലാലിന്റെ നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ടിന്റെ റിലീസ് ദിവസം പുറത്തുവന്ന ഒരു ആരാധകന്റെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തിരുന്നു. വളരെ ആവേശത്തോടെ ഒരാള്‍ ആറാട്ട് എന്ന ചിത്രത്തെ കുറിച്ച്‌ തന്റെ അഭിപ്രായം പറയുന്നതിന്റെ വീഡിയോയായിരുന്നു അത്. മോഹന്‍ലാല്‍ ആറാടുകയാണ് എന്ന് പറഞ്ഞ് ട്രോളുകളിലും നിറഞ്ഞ സന്തോഷ് വര്‍ക്കി എന്ന ആരാധകന്‍ ഇപ്പോള്‍ താരമാണ്. ഫിലോസഫിയില്‍ പിഎച്ച്‌‍ഡി ചെയ്യുകയാണ് എന്‍ജിനീയര്‍ ആയ സന്തോഷ് വര്‍ക്കി ഇപ്പോള്‍. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ മോഹന്‍ലാലിന്റെ എല്ലാ സിനിമകളും കാണുകയും മോഹന്‍ലാലിനുവേണ്ടി സംസാരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് സന്തോഷ് വര്‍ക്കി.

മോഹന്‍ലാല്‍ വുമണൈസറാണെന്ന് കാണിച്ച്‌ ഒരുപാട് ഗോസിപ്പുകള്‍ ഇറക്കുന്നുണ്ട്. അതിന് പിന്നില്‍ മമ്മൂട്ടി കളിച്ചിട്ടുണ്ട് എന്ന് ആലപ്പി അഷറഫ് എന്ന ഡയറക്ടര്‍ തന്നോട് പറഞ്ഞിട്ടുണ്ട്. സിനിമ ഫീല്‍ഡ് 80 ശതമാനം പേരും പെണ്ണുപിടിയന്‍മാര്‍ ആണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഗീതം എന്ന സിനിമയില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചാണ് അഭിനയിച്ചത്. അതില്‍ രണ്ടുപേര്‍ക്കും ഈക്വല്‍ റോള്‍ ആയിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ ഡബ്ബ് ചെയ്യാനെത്തിയപ്പോള്‍ പല സീനും ഇല്ല .മമ്മൂട്ടി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ആണ് ആ സീന്‍ എടുത്തുകളഞ്ഞത് അത് മോഹന്‍ലാലിനെ വല്ലാതെ വേദനിപ്പിച്ചു .മോഹന്‍ലാല്‍ മമ്മൂട്ടിയോട് ഒന്നും പറയാതെ ആ ഡയറക്ടറോട് ഇനി ഡേറ്റ് തരില്ല എന്ന് പറഞ്ഞു

ആന്‍റണി പെരുമ്ബാവൂര്‍ മോഹന്‍ലാലിനേക്കാള്‍ സിന്‍സിയര്‍ ആണ്. മോഹന്‍ലാലിന്‍റെ എല്ലാ കാര്യങ്ങളും അദ്ദേഹത്തിനറിയാം മോഹന്‍ലാലിനെ ഒരിക്കലും ആന്‍റണി പെരുമ്ബാവൂറിനു വെറുപ്പിക്കാന്‍ പറ്റില്ല മോഹന്‍ലാല്‍ ഒരു ലോബിയില്‍ ആണ്. ആന്‍റണി പെരുമ്ബാവൂര്‍ മറ്റുമാണ് എല്ലാം തീരുമാനിക്കുന്നത്. മോഹന്‍ലാലിന്‍റെ എളമക്കരയിലെ വീട്ടില്‍ പോയിട്ടുണ്ട് അവിടെ ഒരു ക്യാമ്ബ് ഉണ്ടായിരുന്നു

prp

Leave a Reply

*