കോണ്‍ഗ്രസ്​ എം.എല്‍.എയുടെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ്​ റെയ്‌ഡ്; ഇതുവരെ 450 കോടി പിടികൂടി

ഭോപ്പാല്‍ : മധ്യപ്രദേശിലെ കോണ്‍ഗ്രസ്​ എം.എല്‍.എയുടെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ്​ നടത്തിയ റെയ്​ഡില്‍ 450 കോടി രൂപ പിടിച്ചെടുത്തു. മധ്യപ്രദേശ്​ കോണ്‍ഗ്രസ്​ എം.എല്‍.എയായ നിലയ്​ ദാഗയുടെ ഉടമസ്ഥതയിലുള്ള വിവിധ സ്ഥാപനങ്ങളിലാണ് ആദായ നികുതി വകുപ്പ്​ റെയ്​ഡ്​ നടത്തിയത്​. ​

ഫെബ്രുവരി 18 മുതല്‍ ബേട്ടുല്‍, സത്​ന, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ 22 ഇടങ്ങളിലായിരുന്നു റെയ്​ഡ്​. കണക്കില്‍പ്പെടാത്ത വിദേശ കറന്‍സി 44 ലക്ഷം,എട്ടുകോടി രൂപ, ഒമ്ബത്​ ബാങ്ക്​ ലോക്കറുകള്‍ 15 കോടിയുടെ ഹവാല പണമിടപാടുകള്‍ എന്നിവയാണ് റെയ്ഡില്‍ ​ പിടിച്ചെടുത്തത്​. കൂടാതെ ബിസിനസ്​ ഗ്രൂപ്പിലെ പ്രധാന അംഗങ്ങളുടെ നിര്‍ണായക വാട്സ്‌ആപ്പ്​ സന്ദേശങ്ങള്‍ കണ്ടെത്തി. റെയ്​ഡിനിടെ ലാപ്​ടോപ്പുകളും പെന്‍ഡ്രൈവുകളും പിടിച്ചെടുത്തിട്ടുണ്ട്​.

കൊല്‍ക്കത്ത ആസ്​ഥാനമായ ഷെല്‍ കമ്ബനികളില്‍നിന്ന്​ വന്‍ പ്രീമിയത്തില്‍ ഓഹരി മൂലധനം നേടുന്നതിനായി 259 കോടിയുടെ കണക്കില്‍പ്പെടാത്ത വരുമാനം അവതരിപ്പിച്ചതായും, കടലാസ്​ നിക്ഷേപത്തിലൂടെയുള്ള വരുമാനം 90 കോടി രൂപയാണെന്നും ആദായനികുതി വകുപ്പ് ​പറഞ്ഞു.

prp

Leave a Reply

*