‘ മയക്കുമരുന്നിന് അടിമകളായവരെ എവിടെയാണ് കിടത്തുന്നത് ‘ മാനസികാരോഗ്യശുപത്രിയില്‍ അന്വേഷിച്ചെത്തി ഇമ്രാന്‍ഖാന്റെ ഭാര്യ

ഇസ്ലാമാബാദ് : പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഭാര്യ ബുഷ്റ ബീബി മാനസികാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട് . പഞ്ചാബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തിലാണ് ബുഷ്റാ ബീബി എത്തിയത് . ലാഹോറിലെ തദ്ദേശവാസികള്‍ ഈ മാനസികാരോഗ്യ കേന്ദ്രത്തെ ‘പഗല്‍ഖാന’ എന്നും വിളിക്കാറുണ്ട്.

എല്ലാ വാര്‍ഡുകളും സന്ദര്‍ശിക്കുന്നതിനിടയ്‌ക്കാണ് അവിടെയുണ്ടായിരുന്ന ഡോക്ടര്‍മാരോട് മയക്കുമരുന്നിന് അടിമകളായവരെ എവിടെയാണ് പാര്‍പ്പിക്കുന്നതെന്ന് അവര്‍ ചോദിച്ചത് . ബുഷ്റയുടെ ചോദ്യം കേട്ട് തുടക്കത്തില്‍ ഡോക്ടര്‍മാര്‍ ഞെട്ടിപ്പോയെങ്കിലും പിന്നീട് അത്തരക്കാര്‍ക്ക് നല്‍കുന്ന പരിചരണത്തെക്കുറിച്ച്‌ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മയക്കുമരുന്നിന് അടിമകളായവരുടെയും രോഗബാധിതരായ പ്രായമായവരുടെയും പുനരധിവാസത്തിന് പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് ബുഷ്റ നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബുഷ്റ ബീബിയെക്കുറിച്ചുള്ള അമാനുഷിക കഥകളും കിംവദന്തികളും പാകിസ്താനില്‍ പ്രചരിക്കുന്നുണ്ട് . ബുഷ്റ ബീബി അറിയപ്പെടുന്നത് തന്നെ ‘പിങ്കി പീര്‍ണി’ എന്ന പേരിലാണ് . ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയാകണമെങ്കില്‍ ബുഷ്‌റ ബീബിയുടെ കുടുംബത്തില്‍ നിന്നുളള ഒരാളെ വിവാഹം കഴിക്കണമെന്ന് ആത്മീയ ഗുരു നിര്‍ദേശിച്ചതായും പറയുന്നു

prp

Leave a Reply

*