ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ ഹോട്ടലിന് തീപിടിച്ചു

നെയ്യാറ്റിന്‍കര: പുന്നയ്ക്കാട് ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ ഹോട്ടലിന് തീ പിടിച്ചു.പുന്നയ്ക്കാട് ജംഗ്ഷനില്‍ വിജയന്റെ ഉടമസ്ഥതയിലുളള ഹോട്ടല്‍ വിജീഷിലാണ് ഇന്നലെ രാത്രി 7മണിയോടെ തീപിടിത്തമുണ്ടായത്.

അടുക്കളയില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ഗ്യാസ് ലീക്കായി സിലിണ്ടറിന് തീപിടിച്ച്‌ ആളിപ്പടരുകയായിരുന്നു. സമീപത്തായി ഒരേ നിരയില്‍ സ്ഥിതിചെയ്യുന്ന ദേശാഭിമാനി ഗ്രന്ഥശാല,മഹേഷിന്റെ ഉടമസ്ഥതയിലുളള ബാര്‍ബര്‍ഷോപ്പ്,സുമയുടെ ഉടമസ്ഥതയിലുളള പച്ചക്കറിക്കട എന്നിവയും ഭാഗികമായി കത്തിനശിച്ചു.നെയ്യാറ്റിന്‍കര ഫയര്‍ഫോഴ്സിന്റെ 3 യൂണിറ്റ് എത്തി തീയണച്ചു. ഫര്‍ണിച്ചറുകളെല്ലാം കത്തി നശിച്ചു.നെയ്യാറ്റിന്‍കര പൊലീസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. തീ ആളിപ്പടരുന്നതു കണ്ട് ഹോട്ടലിലുണ്ടായിരുന്നവരും സമീപ കടകളിലുള്ളവരും ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു.

prp

Leave a Reply

*