അണക്കെട്ടില്‍നിന്ന് ഭീമന്‍ മത്സ്യങ്ങള്‍; പുഴയിലേക്ക് എടുത്ത് ചാടി യുവാക്കള്‍

തെന്മല: പരപ്പാര്‍ അണക്കെട്ടില്‍നിന്നും ഒഴുകിയെത്തുന്ന മത്സ്യങ്ങളെ പിടിക്കാന്‍ സാഹസികത കാണിച്ച്‌ യുവാക്കള്‍. അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുമ്ബോള്‍ വെള്ളത്തിനൊപ്പം നിരവധി മത്സ്യങ്ങളും കല്ലടയാറ്റിലേക്ക് ഒഴുകിയെത്തും. അണക്കെട്ട് മുഖത്തുനിന്നും 500 മീറ്റര്‍ താഴെയുള്ള തിരുവനന്തപുരം – ചെങ്കോട്ട സംസ്ഥാനാന്തര പാതയിലെ പാലത്തില്‍ നിന്നുമാണു യുവാക്കള്‍ കല്ലടയാറ്റിലേക്കു ചാടുന്നത്.

നൂറുകണക്കിന് മീനുകളെയാണ് ഇത്തരത്തില്‍ യുവാക്കള്‍ പിടിച്ചത്. മീന്‍പിടിത്തത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ മീനുകളെ ചോദിക്കുന്ന വിലകൊടുത്ത് സ്വന്തമാക്കാന്‍ ആളുകള്‍ ക്യൂവാണ്. ഇതാണ് മീന്‍പിടിത്തം കൂടാന്‍ കാരണം. ചില മീനുകള്‍ ഇരുപതുകിലോയോളം വരും.

പുഴയെക്കുറിച്ച്‌ നന്നായി അറിയാവുന്ന സ്ഥലവാസികളാണ് പുഴയിലേക്ക് ചാടുന്നത്. കാലങ്ങളായി തുടര്‍ന്നുവരുന്ന മീന്‍പിടിത്തം നാട്ടുകാര്‍ക്ക് ഹരമാണ്. എങ്കിലും ഡാമിലെ കുത്തൊഴുക്കും വളരെ ഉയരത്തില്‍ നിന്ന് വെള്ളത്തിലേക്ക് വീഴുന്നതിന്റെ ആഘാതവും ജീവന് ഭീഷണിയായേക്കാമെന്നാണ് സമീപവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ പറയുന്നത്.

അപകടകരമായ മീന്‍ പിടുത്തവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലൂടെയായിരുന്നു കേരള പൊലീസിന്റെ മുന്നറിയിപ്പ്. ഡാം തുറന്നുവിടുമ്ബോള്‍ ഒഴുകി വരുന്ന മീനുകളെ പിടിക്കാന്‍ പുഴയിലേക്ക് ചാടുന്ന അപകടകരമായ പ്രവണത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒരു വിഡിയോയും പൊലീസ് പങ്കുവച്ചിരുന്നു.

prp

Leave a Reply

*