ഫെയ്സ്ബുക്ക് ബ്രാന്‍ഡ് നെയിം മാറ്റാന്‍ പദ്ധതിയിടുന്നു; പ്രഖ്യാപനം അടുത്ത ആഴ്ച

ന്യൂയോര്‍ക്ക്| സാമൂഹിക മാധ്യമമായ ഫെയ്സ്ബുക്ക് ബ്രാന്‍ഡ് നെയിം മാറ്റാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഒരു സോഷ്യല്‍ മീഡിയ കമ്ബനിയായി മാത്രം ഒതുങ്ങാതെ അതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനുള്ള ഒരുക്കത്തിന്റെ ഭാഗമായിട്ടാണ് ഈ നടപടിയെന്നാണ് വിലയിരുത്തുന്നത്. യുഎസ് ടെക്നോളജി ബ്ലോഗ് വെര്‍ജാണ് ഇത് സംബന്ധിച്ച്‌ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 28-ന് നടക്കുന്ന ഫെയ്സ്ബുക്കിന്റെ വാര്‍ഷിക കണക്‌ട് കോണ്‍ഫറന്‍സില്‍ മാര്‍ക് സക്കര്‍ബര്‍ഗ് പേരുമാറ്റം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ബ്രാന്‍ഡ് നെയിം മാറ്റത്തോടെ സ്മാര്‍ട്ട്ഫോണ്‍ അടക്കമുള്ള ഡിജിറ്റല്‍ ഉത്പന്നങ്ങളുടെ നിര്‍മാണത്തിലേക്ക് കടക്കാന്‍ സക്കര്‍ബര്‍ഗ് ആഗ്രഹിക്കുന്നുവെന്നാണ് വിവരം. അതേ സമയം പേര് മാറ്റം സംബന്ധിച്ച്‌ ഫെയ്സ്ബുക്ക് ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല.

ആശങ്ക ഒഴിയുന്നു; സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം

ഉത്തരാഖണ്ഡ് പ്രളയം; മരിച്ചവരുടെ എണ്ണം 46 ആയി

രാജ്യത്ത് 14,623 പേര്‍ക്ക് കൂടി കൊവിഡ്; 197 മരണം

ഫെയ്സ്ബുക്ക് ബ്രാന്‍ഡ് നെയിം മാറ്റാന്‍ പദ്ധതിയിടുന്നു; പ്രഖ്യാപനം അടുത്ത ആഴ്ച

പ്രകൃതി ക്ഷോഭത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് നിയമസഭയുടെ ആദരാജ്ഞലി

കര്‍ണാടകയില്‍ ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുപ്പ് ആരംഭിച്ചു

prp

Leave a Reply

*