ട്രോള്‍ ഏറ്റുവാങ്ങാന്‍ ജീവിതം ഇനിയും ബാക്കി; കുന്നപ്പിള്ളി എയറില്‍ തന്നെ; അവസാനം എംഎല്‍എയുടെ വിശദീകരണം

എറണാകുളം അങ്കമാലിയിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിന് ഇന്നലെ മമ്മൂട്ടി എത്തിയിരുന്നു.

ഉദ്ഘാടനം ഒക്കെ നല്ല രീതിയില്‍ കഴിഞ്ഞു. എന്നാല്‍ തൊട്ട് പിന്നാലെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളില്‍ പെരുമ്ബാവൂര്‍ എംഎല്‍ എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പരിഹാസങ്ങളുടെ പെരുമഴയായിരുന്നു. ഈ പരിഹാസങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് എല്‍ദോസ് കുന്നപ്പിള്ളി.

ഉദ്ഘാടനത്തിനായി ഉണ്ടായിരുന്നത് രണ്ട് കെട്ടിടങ്ങളാണ്. കെട്ടിടത്തിന്റെ ഉദ്ഘാടകന്‍ മമ്മൂട്ടി ആയിരുന്നു. എന്നാല്‍ മുകളിലെ മറ്റൊരു ഷോറൂം ഉദ്ഘാടനം ചെയ്യേണ്ടത് താന്‍ ആയിരുന്നു. ഇക്കാര്യം അറിയാതെയാണ് മമ്മൂട്ടി അവിടേക്ക് എത്തി കത്രിക എടുത്തതെന്നും എല്‍ദോസ് ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ

ബഹു. നടന്‍ മമ്മുട്ടി ആണ്. ഇന്ന് രാവിലെ (11.08.2022) അങ്കമാലി ഓപ്ഷന്‍സ് ടെക്സ്റ്റൈല്‍സ് ഉദ്ഘാടനത്തിന് എന്നെ ക്ഷണിച്ചിരുന്നു. കെട്ടിടത്തിന്റെ ഉദ്ഘാടനകന്‍ ബഹു. മമ്മുട്ടി ആയിരുന്നു. ഉദ്ഘാടന ശേഷം മുകളിലെ ചെറിയ ഷോ റൂം ഉദ്ഘാടനം ചെയ്യുകയെന്നുള്ള ഉത്തരവാദിത്തം എനിക്കായിരുന്നു. ഞാന്‍ ഉദ്ഘാടനത്തിനു തയ്യാറായി നിന്നപ്പോള്‍ അവിടേക്ക് ബഹു. മമ്മുട്ടി കടന്ന് വരികയും ചെയ്തു. ഈ സമയം ഇതിന്റെ ഉദ്ഘാടകന്‍ എം എല്‍ എ ആണെന്ന് കടയുടമ പറയുകയും ചെയ്തു. എന്നാല്‍ ബഹു. മമ്മുട്ടി ഇക്കാര്യം മനസിലാക്കാതെ കത്രിക കയ്യിലെടുത്തു. എം എല്‍ എയാണ് ഉദ്ഘാടകനെന്നു ഉടമ അറിയിച്ചപ്പോള്‍ അദ്ദേഹം കത്രിക എനിക്കായി നീട്ടി. എന്നാല്‍ ഞാന്‍ അദ്ദേഹത്തോട് ഉദ്ഘാടനം നിര്‍വഹിച്ചോളൂ എന്ന് പറയുകയും ഞാന്‍ കൈ ഒന്ന് തൊട്ട് കൊള്ളാമെന്ന് പറയുകയും ചെയ്തു. നാട മുറിച്ച ശേഷം അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം കത്രിക ഞാന്‍ വാങ്ങി നല്‍കുകയാണ് ചെയ്തത്. ഇതാണ് ഇതിലെ യഥാര്‍ത്ഥ വസ്തുത. തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ നല്‍കുന്നത് ശെരിയായ നടപടിയല്ല. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയം ഉള്ളവര്‍ ടെക്സ്റ്റൈല്‍സ് ഉടമയെയോ ബന്ധപ്പെട്ടവരോടോ ചോദിക്കാവുന്നതാണ്. മാത്രമല്ല ആ ഫ്‌ലോറിന്റെ ഉദ്ഘാടകന്‍ ഞാനാണെന്ന് അറിയാതെയാണ് ബഹു. മമ്മുട്ടി കത്രിക എടുത്തത്. കത്രിക തിരിക വാങ്ങിക്കുന്നത് അദ്ദേഹത്തെ പരിഹസിക്കുന്നതിനു തുല്യമാകുമെന്ന് കരുതിയാണ് ഞാന്‍ അതിനു മുതിരാതിരുന്നത്. ഇക്കാര്യങ്ങള്‍ ഒന്ന് മനസിലാക്കിയാല്‍ കൊള്ളാമെന്നാണ് എനിക്ക് സൂചിപ്പിക്കാനുള്ളത്.

prp

Leave a Reply

*