ധോണിയുടെ അവസാന കളി, സഞ്ജുവിന് രണ്ടാമനാകാനുള്ള കളി

ഒന്നാമതാകാനുള്ള രണ്ടാം സ്ഥാനത്തിന് വേണ്ടി രാജസ്ഥാന്‍ ഇന്നിറങ്ങുന്നു

പ്ലേ ഓഫ് ഉറപ്പിച്ച രാജസ്ഥാന്‍ റോയല്‍സ് ഇന്ന് ആദ്യ റൗണ്ടിലെ രണ്ടാം സ്ഥാനത്തിനായി ഇറങ്ങുന്നു.

ഇപ്പോഴുള്ള മൂന്നാം സ്ഥാനം, നാലാം സ്ഥാനം ആകാന്‍ ഡെല്‍ഹി- മുംബൈ കളി കാരണമായേക്കുമെങ്കിലും, അതു കൊണ്ട് പ്ലേ ഓഫില്‍ കാര്യമില്ല. ഇന്ന് ചെന്നൈയെ തോല്‍പ്പിച്ചു രണ്ടാം സ്ഥാനം ഉറപ്പിച്ചാല്‍, പ്ലേ ഓഫില്‍ ഒരു കളി കൂടുതല്‍ കിട്ടും എന്ന ഉറപ്പുണ്ട്. സഞ്ജുവും സങ്കക്കാരയും ഒരു വിജയത്തില്‍ കുറഞ്ഞ ഒന്നും പ്രതീക്ഷിക്കുന്നില്ല.

ഇന്ന് ഏറ്റ്മുട്ടുന്നത് ധോണിയുടെ നേതൃത്വത്തില്‍ മിക്കവാറും അവസാന കളി കളിക്കുന്ന ചെന്നൈയോടാണ്. അടുത്ത സീസണില്‍ ധോണി ക്യാപ്റ്റനായി ഉണ്ടാകില്ലെന്ന് ഉറപ്പാണ്. സിഎസ്‌കെ ക്യാമ്ബിലെ സംസാരങ്ങള്‍ കേട്ടിടത്തോളം, ധോണി അടുത്ത തവണ കളിക്കാരന്‍ എന്ന ലേബലില്‍ പോലും ആകില്ല ആ ക്യാമ്ബില്‍ ഉണ്ടാവുക. അങ്ങനെയെങ്കില്‍ ധോണിയുടെ യാത്രയയപ്പ് കളി എന്ന നിലക്ക് എന്ത് വില കൊടുത്തും ഇന്നത്തെ കളി ജയിക്കാന്‍ അവര്‍ ശ്രമിക്കും. പക്ഷെ അതിനും മാത്രമുള്ള ടീം ലോയല്‍റ്റി ഇപ്പോള്‍ ചെന്നൈ കളിക്കാര്‍ക്കുണ്ടോ എന്നത് വേറെ വിഷയം. ആ ടീമില്‍ പലരുടെയും അവസാന ഐപിഎല്‍ കളിയാകും ഇന്ന്.

prp

Leave a Reply

*