ദില്ലിയിലെ എംഎല്‍എമാര്‍ക്ക് കോളടിച്ചു, ശമ്ബളത്തില്‍ വന്‍ വര്‍ദ്ധന; പുതിയ ശമ്ബള ആനൂകൂല്യങ്ങള്‍ ഇങ്ങനെ

ദില്ലി: പ്രതിമാസ ശമ്ബള വര്‍ദ്ധനവുമായി ബന്ധപ്പെട്ട ബില്ലുകള്‍ കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തിങ്കളാഴ്ച പാസാക്കിയതോടെ ഡല്‍ഹി മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്ബളവും അലവന്‍സുകളും ഇനി ഇരട്ടിയാകാന്‍ ഒരുങ്ങുകയാണ്.

നിയമസഭാ സാമാജികര്‍ക്ക് 66.67 ശതമാനം ശമ്ബളം വര്‍ധിപ്പിക്കുന്ന ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കും.

ബി ജെ പിയെ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് ഇ ഡിയെ നേരിടേണ്ടി വരും |*Kerala

1

ബില്ലുകള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍, എം എല്‍ എമാരുടെ ശമ്ബളം ഇരട്ടിയാകും. നിലവില്‍ ദില്ലിയിലെ എം എല്‍ എമാാര്‍ക്ക് 54,000 രൂപയാണ് ശമ്ബളവും മറ്റ് അലവന്‍സുകളുമായും ലഭിക്കുന്നത്. പുതിയ ബില്‍ പാസായതോടെ ആകെ ഇനി ശമ്ബളവും അലവന്‍സുമായി 90,000 രൂപ ലഭിക്കും.

2

ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ഒരു എംഎല്‍എ നിലവില്‍ 12,000 രൂപ പ്രതിമാസ ശമ്ബളം വാങ്ങുന്നു, ഇത് ബില്ലുകള്‍ രാഷ്ട്രപതി അംഗീകരിച്ചതിന് ശേഷം 30,000 രൂപയായി ഉയരും. നിയോജക മണ്ഡലം അലവന്‍സ് 18,000 രൂപയില്‍ നിന്ന് 25,000 രൂപയായും ഗതാഗത അലവന്‍സ് 6,000 രൂപയില്‍ നിന്ന് 10,000 രൂപയായും ഉയര്‍ത്തും.

3

നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഡല്‍ഹി എംഎല്‍എമാരുടെ ശമ്ബളം 66 ശതമാനത്തിലധികം വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശം നടപ്പാക്കുന്നതിനുള്ള മണി ബില്‍ കൊണ്ടുവരാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു. മന്ത്രിമാര്‍, എംഎല്‍എമാര്‍, ചീഫ് വിപ്പ്, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, നിയമസഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരുടെ ശമ്ബളം വര്‍ധിപ്പിക്കാന്‍ അഞ്ച് വ്യത്യസ്ത ബില്ലുകള്‍ അവതരിപ്പിച്ചു, അവ അംഗങ്ങള്‍ പാസാക്കിയിരുന്നു.

4

വിലക്കയറ്റത്തിനും നിയമസഭാ സാമാജികരുടെ പ്രവര്‍ത്തനത്തിനും ആനുപാതികമായി ശമ്ബളം നല്‍കണമെന്നാണ് അംഗങ്ങള്‍ ചര്‍ച്ചയില്‍ പറഞ്ഞത്. കഴിവുള്ളവരെ രാഷ്ട്രീയത്തിലേക്ക് ക്ഷണിക്കണമെങ്കില്‍ പാരിതോഷികം വേണമെന്ന് ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ഉയര്‍ന്ന ശമ്ബളം കാരണമാണ് കോര്‍പ്പറേറ്റുകള്‍ക്ക് കഴിവുള്ള ആളുകളെ ലഭിക്കുന്നതെന്ന്” ബിജെപി എംഎല്‍എയും ഡല്‍ഹി നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ രാംവീര്‍ സിംഗ് ബിധുരിയ പറഞ്ഞു.

5

ഡല്‍ഹി നിയമസഭയുടെ ദ്വിദിന മണ്‍സൂണ്‍ സമ്മേളനം ജൂലൈ 4, 5 തീയതികളിലാണ് നടന്നത്. നിലവിലുള്ള കൊവിഡ് സാഹചര്യം കണക്കിലെടുത്ത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് സമ്മേളനം നടക്കുന്നത്. രണ്ട് ദിവസത്തെ സെഷനില്‍, അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള എഎപി സര്‍ക്കാരും കേന്ദ്രത്തിന്റെ അഗ്‌നിപഥ് പ്രതിരോധ റിക്രൂട്ട്മെന്റ് പദ്ധതിക്കെതിരെ പ്രമേയം കൊണ്ടുവരാന്‍ സാധ്യതയുണ്ട്.

prp

Leave a Reply

*