ഡാമിലെ ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് ഷോളയാര്‍ ഡാം അടച്ചു

തൃശൂര്‍: ഡാമിലെ ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് ഷോളയാര്‍ ഡാം അടച്ചു. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് അടച്ചത്. മഴയുടെ സാഹചര്യത്തില്‍ റെഡ് അലര്‍ട്ടായിരുന്ന ഡാം അധികജലം പുറത്തുവിടാന്‍ ഒരടിയോളമാണ് തിങ്കളാഴ്ച ഉച്ചയോടെ തുറന്നത്.

എന്നാല്‍,ചൊവ്വാഴ്ച ഷട്ടര്‍ അരയടി താഴ്ത്തിയിരുന്നു. തുടര്‍ന്നാണ് ഇന്ന് പൂര്‍ണ്ണമായും അടച്ചത്. അപ്പര്‍ ഷോളയാറില്‍നിന്നും ജലം ഇവിടേക്ക് എത്തുന്നില്ല. അടിയന്തിര സാഹചര്യം ഉണ്ടായാല്‍ ഡാം വീണ്ടും തുറന്നേക്കും. രണ്ട് വര്‍ഷത്തിന്ന് ശേഷമാണ് ഇത്തവണ ഷോളയാര്‍ തുറന്നത്.

മഴ കുറഞ്ഞതോടെ അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു.
അതേസമയം, മലക്കപ്പാറ റൂട്ട് ഒക്‌ടോബര്‍ 24 വരെ തുറക്കില്ല.

prp

Leave a Reply

*