സിപിഎം പതാകയ്ക്ക് താഴെ ദേശീയ പതാക; വിവാദം; നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും

പാലക്കാട്: പാലക്കാട് മുതലമടയില്‍ ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന് ആക്ഷേപം.

സിപിഎം പതാകയ്ക്ക് താഴെ ദേശീയ പതാക കെട്ടി. ചെമ്മണാമ്ബതി അണ്ണാനഗറിലാണ് സംഭവം.

ചെമ്മണാമ്ബതി സ്വദേശിയായ കെ ജയരാജന്റെ വീട്ടിലാണ് സിപിഎം പതാകയ്ക്ക് താഴെ ദേശീയ പതാക കെട്ടിയത്. സിപിഎം നേതാവ് കൂടിയാണ് കെ ജയരാജന്‍. തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമാണിത്.

സംഭവം വിവാദമായതോടെ ദേശീയ പതാകയെ അപമാനിച്ചവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി.

prp

Leave a Reply

*