കൊവിഡ് വ്യാപനം രൂക്ഷം; കോട്ടയം ജില്ലയില്‍ കര്‍ശന നടപടിക്ക് ഒരുങ്ങി പോലീസ്

കോട്ടയം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കര്‍ശന നടപടിക്ക് ഒരുങ്ങി പോലീസ്.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്ക് പിഴ ചുമത്തും, ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ ആളുകള്‍ കൂടുന്ന പ്രധാന ഇടങ്ങളിലെല്ലാം പരിശോധന നടത്തി.

അതിവേഗം കോവിഡ് പടരുന്ന സാഹചര്യത്തിലാണ് കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്‍പ്പയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പരിശോധന നടത്തിയത്.

ബോധവല്‍ക്കരണം നടത്തുന്നതിന് ഒപ്പം കൊവിഡ് പ്രൊട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കാന്‍ ആണ് പോലീസ് തിരുമാനം.

ഇതിനായി ജില്ലയില്‍ ഓരോ പോലീസ് സ്റ്റേഷന്‍ പരിധിയിലും പരിശോധനയ്ക്ക് പ്രത്യേക ടീമിനെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

ഇതിനോടകം തന്നെ കോവിഡ് പ്രൊട്ടോകോള്‍ ലംഘിച്ചതിന് ജില്ലയില്‍ ആയിരത്തിലധികം പേര്‍ക്ക് എതിരെ കേസ് എടുത്തിട്ട് ഉണ്ട്.

കഴിഞ്ഞ ദിവസം 780 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനത്തിനും മുകളില്‍ ആണ്. ഇത് സംസ്ഥാന ശരാശരിയെക്കാളും മുകളിലാണ്.

പൊതു ജനങ്ങളുടെ സഹകരണത്തോടെ തന്നെ കൊവിഡ് നിയന്ത്രണ വിധേയം ആക്കാനുള്ള ത്രിവ്ര ശ്രമത്തിലാണ് ജില്ലാ ഭരണ കൂടം

prp

Leave a Reply

*