സജി ചെറിയാനോട് വിവരങ്ങള്‍ തേടി മുഖ്യമന്ത്രി; പ്രസംഗം പരിശോധിക്കുമെന്ന് സി.പി.എം

തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനില്‍നിന്ന് മുഖ്യമന്ത്രി വിശദീകരണം തേടി.

വിഷയത്തില്‍ രാജ്ഭവന്‍ ഇടപെട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രി മന്ത്രിയില്‍ നിന്ന് വിശദീകരണം തേടിയത്.
ഭരണഘടനയെക്കുറിച്ച്‌ പരാമര്‍ശം നടത്താനിടയായ സാഹചര്യം വിശദീകരിക്കാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ലെന്നാണ് മന്ത്രി സജി ചെറിയാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞത്. വിമര്‍ശിച്ചത് ഭരണകൂടത്തെയാണെന്നും മന്ത്രി സജി ചെറിയാന്‍ പറയുന്നു.ഭരണഘടനക്കെതിരായ സജി ചെറിയാന്റെ പരാമര്‍ശം വലിയ വിവാദമായതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി വിശദീകരണം തേടിയത്.

അതേസമയം, സജി ചെറിയാന്റെ പ്രസംഗം പരിശോധിക്കുമെന്ന് സിപിഎം നേതൃത്വവും അറിയിച്ചു. ജില്ലാ നേതൃത്വത്തോട് കാര്യങ്ങള്‍ ആരായും. നിലപാട് അതിനുശേഷം വ്യക്തമാക്കുമെന്നും അവര്‍ പറഞ്ഞു.

പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടന്ന പരിപാടിക്കിടെയാണ് മന്ത്രി ഗുരുതര പരാമര്‍ശം നടത്തിയത്. രാജ്യത്ത് ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്ന് മന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. ബ്രിട്ടിഷുകാരന്‍ പറഞ്ഞ് തയാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാരന്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നെന്നും മന്ത്രി പറഞ്ഞു.

prp

Leave a Reply

*