കല്ലട കനാലില്‍ യുവാവിന്റെ മൃതദേഹം; തലയ്ക്ക് പിന്നില്‍ വെട്ടേറ്റ പാടുകള്‍, മുഖത്തും പരിക്ക്; ദുരൂഹത

പത്തനംതിട്ട: കല്ലട പദ്ധതി കനാലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൂന്നു ദിവസം മുമ്ബ് കാണാതായ കലഞ്ഞൂര്‍ സ്വദേശി അനന്തുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് അനന്തുവിനെ കാണാതാകുന്നത്. ഇന്നു രാവിലെ പത്തുമണിയോടെ കനാലില്‍ കടുത്ത ഭാഗത്താണ് മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹത്തിന്റെ മുഖത്തും തലയ്ക്ക് പിന്നിലും പരിക്കുകളുണ്ട്. തലയ്ക്ക് പിന്നില്‍ വെട്ടേറ്റ പാടുകളാണെന്നാണ് സംശയിക്കപ്പെടുന്നത്. മൃതദേഹം കണ്ടെത്തിയ കനാലിന് സമീപത്തെ പറമ്ബില്‍ രക്തക്കറകളും കണ്ടെത്തിയിട്ടുണ്ട്. സംഘട്ടനത്തിന് പിന്നാലെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണോ […]

പുഴുവരിച്ച മീന്‍ : ഭക്ഷ്യസുരക്ഷാ വകുപ്പ് അന്വേഷണം തുടങ്ങി; പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും

കൊച്ചി: എറണാകുളം മരടിലും കോട്ടയത്ത് ഏറ്റുമാനൂരിലും പുഴുവരിച്ച മീന്‍ പിടികൂടിയതില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് അന്വേഷണം തുടങ്ങി. മീന്‍ എവിടെ നിന്ന്, ആര്, ആര്‍ക്കു വേണ്ടി കൊണ്ടുവന്നു എന്നാണ് അന്വേഷിക്കുന്നത്. മരടില്‍ നിന്നു മാത്രം ആറായിരം കിലോ ചീഞ്ഞ മത്സ്യമാണ് പിടികൂടിയത്. മരടില്‍ മീന്‍ കൊണ്ടുവന്ന രണ്ടു വാഹനങ്ങള്‍ നഗരസഭ അധികൃതര്‍ പിടിച്ചെടുത്തു. വാഹന ഉടമകളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതേസമയം ഏറ്റുമാനൂരില്‍ പഴകിയ മീന്‍ പിടികൂടിയ സംഭവത്തില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. ഏറ്റുമാനൂരില്‍ മൂന്ന് […]

ശബരിപാത; ആശങ്ക ഒഴിയാതെ ഭൂവുടമകള്‍

കൊച്ചി: അങ്കമാലി-ശബരി റെയില്‍പാതക്ക് പുതുജീവന്‍ വെക്കുമ്ബോഴും ഭൂവുടമകളുടെ ആശങ്കകള്‍ ഒഴിയുന്നില്ല. കേന്ദ്ര ബജറ്റില്‍ 100 കോടി വകയിരുത്തിയതോടെയാണ് പതിറ്റാണ്ടുകളായി മരവിച്ചുകിടന്ന പദ്ധതിക്ക് പുതുജീവന്‍ വെച്ചത്. അങ്കമാലിയില്‍നിന്ന് ആരംഭിച്ച്‌ എരുമേലിയില്‍ അവസാനിക്കുന്ന പദ്ധതിക്ക് കാല്‍നൂറ്റാണ്ട് മുമ്ബാണ് കേന്ദ്രം പച്ചക്കൊടി കാട്ടിയത്. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി 116 കിലോമീറ്ററുള്ള പാതക്കായി 1997-98 ബജറ്റില്‍ 550 കോടിയാണ് കേന്ദ്രം കണക്കാക്കിയത്. പ്രാരംഭ ഘട്ടത്തില്‍ നടപടികള്‍ വേഗത്തില്‍ നടന്നെങ്കിലും പിന്നീട് കേട്ടുകേള്‍വി പോലുമില്ലാത്ത രീതിയില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഇഴയുകയായിരുന്നു. 264 […]

പോപ്പുലര്‍ ഫ്രണ്ട് നിരോധനം; അന്വേഷണം എസ്‌ഡിപിഐയിലേക്കും; ജനറല്‍ സെക്രട്ടറിയെ എന്‍ഐഎ ചോദ്യം ചെയ്യുന്നു

പോപ്പുലര്‍ ഫ്രണ്ട് നിരോധനം അന്വേഷണം എസ്‌ഡിപിഐയിലേക്ക്. എസ്‌ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറകയ്ക്കലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. തൃശൂരില്‍ പിടിയിലായ എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ഉസ്‌മാനുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയുന്നത്.(NIA qeuestioning sdpi leaders on popular front issue) ഇന്ന് രാവിലെ 10 മണിക്കാണ് എസ്‌ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറകയ്ക്കലിനോട് എന്‍ഐഎ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെടത്. ചോദ്യം ചെയ്യല്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. എസ്‌ഡിപിഐയുടെ സാമ്ബത്തിക കാര്യങ്ങള്‍ […]

ബോര്‍ഡിങ് സമയം കഴിഞ്ഞതിനാല്‍ അകത്തേക്ക് കയറ്റി വിട്ടില്ല; വിമാനത്തില്‍ ബോംബുണ്ടെന്ന് ഭീഷണി; മലയാളി സ്ത്രീ പിടിയില്‍

ബംഗലൂരു: വിമാനത്തില്‍ വ്യാജബോംബു ഭീഷണി മുഴക്കിയ മലയാളി സ്ത്രീ പിടിയില്‍. കോഴിക്കോട് സ്വദേശിയായ മാനസി സതീബൈനു എന്ന സ്ത്രീയാണ് അറസ്റ്റിലായത്. ബംഗലൂരു വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം. കൊല്‍ക്കത്ത ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയതായിരുന്നു ഇവര്‍. ബോര്‍ഡിങ് സമയം കഴിഞ്ഞതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ത്രീയെ തടഞ്ഞു. അകത്തേക്ക് കയറ്റി വിട്ടില്ല. ഇതേത്തുടര്‍ന്ന് വിമാനത്തില്‍ ബോംബുണ്ടെന്ന് പറഞ്ഞ് ഇവര്‍ ബഹളം വെക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥന്റെ കോളറിന് പിടിച്ച്‌ അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് എയര്‍പോര്‍ട്ട് സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇവരെ അറസ്റ്റ് […]

ആര്‍ക്കും പരാതിയില്ലെന്ന് ജലവകുപ്പ് മന്ത്രി പറഞ്ഞ വെള്ളത്തിന്റെ വില ജനങ്ങളെ ബാധിക്കുന്നത് എങ്ങനെ

സംസ്ഥാനത്ത് പുതുക്കിയ വെള്ളക്കരം നിലവില്‍ വന്നു. വെള്ളിയാഴ്ച മുതല്‍ ഉപയോഗിച്ച വെള്ളത്തിന് പുതുക്കിയ നിരക്ക് വന്നെങ്കിലും മാര്‍ച്ച്‌ -ഏപ്രില്‍ മാസം മുതല്‍ മാത്രമേ വര്‍ദ്ധന പ്രാബല്യത്തില്‍ വരൂ എന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. പുതിയ വര്‍ധനവ് ജനങ്ങളെ എങ്ങനെയൊക്കെയാണ് ബാധിക്കുക എന്ന് നോക്കാം. പുതിയ നിരക്ക് പ്രകാരം ലിറ്ററിന് ഒരു പൈസയുടെ വര്‍ധനവാണ് സംസ്ഥാന സര്‍ക്കാര്‍ വധിപ്പിച്ചത്. എങ്കിലും ഈ വര്‍ധനവ് സാധരണക്കാരന് ചെറിയ രീതിയിലെങ്കിലും ബാധിക്കും. പുതുക്കിയ വെള്ളക്കരം അനുസരിച്ച്‌ ഒരു കുടുംബത്തിന് ഇനി […]

യു.എസ് വെടിവെച്ചിട്ടതുപോലുള്ള ബലൂണ്‍ തങ്ങളുടെ വ്യോമപരിധിയിലൂടെയും കടന്നുപോയിയെന്ന് കൊളംബിയ

കൊളംബിയ: യു.എസിന്റെ ആകാശത്ത് ചൈനീസ് ചാര ബലൂണ്‍ കണ്ടെന്ന ആരോപണത്തിനു പിന്നാലെ ബാലൂണുമായി സാമ്യമുള്ള ഒരു വസ്തു തങ്ങളുടെ ആകാശ പരിധിയിലൂടെ കടന്നുപോയതായി കൊളംബിയ. യു.എസ് വെടിവെച്ചിട്ടതു പോലുള്ള ബലൂണ്‍ ലാറ്റിന്‍ അമേരിക്കയിലും കണ്ടിരുന്നു. ബലൂണുമായി സാമ്യമുള്ള ഒരു വസ്തു വെളളിയാഴ്ച ശ്രദ്ധയില്‍ പെട്ടുവെന്നും തങ്ങളുടെ വ്യോമ പരിധി കഴിയും വരെ അതിനെ നിരീക്ഷിച്ചിരുന്നുവെന്നും കൊളംബിയന്‍ വ്യോമസേന അറിയിച്ചു. 17,000മീറ്റര്‍ ഉയരത്തിലാണ് ബലൂണ്‍ കണ്ടെത്. മണിക്കൂറില്‍ 46 കിലോമീറ്റര്‍ വേഗതയുണ്ടായിരുന്നു. അത് ദേശീയ സുരക്ഷക്കോ പ്രതിരോധത്തിനോ വ്യോമ […]

സുരക്ഷാ ഉദ്യോഗസ്ഥരുടെ ത്യാഗങ്ങള്‍ രാജ്യത്തിന്റെ അഖണ്ഡത നിലനിര്‍ത്തി; ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ അഭിമാനം തോന്നുന്നു: ഗുലാം നബി ആസാദ്

ശ്രീനഗര്‍: സുരക്ഷാ ഉദ്യോഗസ്ഥരുടെ ത്യാഗങ്ങള്‍ രാജ്യത്തിന്റെ അഖണ്ഡത നിലനിര്‍ത്തിയെന്ന് ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി (ഡിഎപി) ചെയര്‍മാന്‍ ഗുലാം നബി ആസാദ്. ജീവന്‍ പണയം വെച്ചാണ് സൈന്യത്തിലെയും മറ്റ് അര്‍ദ്ധസൈനിക വിഭാഗങ്ങളിലെയും ഉദ്യോഗസ്ഥര്‍ രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതെന്നും വിട്ടുവീഴ്ചയില്ലാതെ അവര്‍ സുരക്ഷ ചുമതല നിറവേറ്റുന്നതു കൊണ്ടാണ് ജനങ്ങള്‍ സമാധാനത്തോടെ ഉറങ്ങുന്നതെന്നും ഗുലാം നബി ആസാദ് പറഞ്ഞു. ‘നമ്മുടെ രാജ്യം സാമ്ബത്തിക ശക്തിയായി വളര്‍ന്നു. മാത്രമല്ല, 1947 മുതലുള്ള മിക്ക യുദ്ധങ്ങളിലും ശത്രുക്കളെ നിലംപരിശാക്കുകയും വിജയിക്കുകയും ചെയ്‌തതിനാല്‍ നമ്മള്‍ ഇന്ന് […]

ദേ, സിറ്റിയും വീണു… പ്രിമിയര്‍ ലീഗില്‍ വന്‍ വീഴ്ചകള്‍ തുടരുന്നു; റെക്കോഡ് പുസ്തകത്തിലേറി ഹാരി കെയിന്‍

ജിമ്മി ഗ്രീവ്സിനെ കടന്ന് ഹാരി കെയിന്‍ റെക്കോഡ് പുസ്തകങ്ങളിലേക്ക് ഗോളടിച്ചുകയറിയ ദിനത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തി ടോട്ടന്‍ഹാം ഹോട്സ്പര്‍. പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തുള്ള ഗണ്ണേഴ്സ് സമീപകാലത്തെ ആദ്യ തോല്‍വി വഴങ്ങിയതിനു പിറ്റേന്ന് അവരുമായി പോയിന്റ് അകലം കുറക്കാന്‍ ലഭിച്ച സുവര്‍ണാവസരമാണ് ഡി ബ്രുയിന്‍ സംഘവും നിര്‍ഭാഗ്യവും ചേര്‍ന്ന് വഴിമുടക്കിയത്. ഇപ്പോഴും ഒരു കളി കുറച്ചുകളിച്ച ആഴ്സണല്‍ അഞ്ചു പോയിന്റ് ലീഡ് തുടരുകയാണ്. ആഴ്സണലിന് 50ഉം സിറ്റിക്ക് 45ഉം പോയിന്റാണുള്ളത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ന്യുകാസില്‍ ടീമുകളാണ് മൂന്നും […]

പെന്‍ഷന്‍ മുടക്കാന്‍ കേന്ദ്രം ; അനുവദിക്കില്ലെന്ന്‌ കേരളം

തിരുവനന്തപുരം എത്ര ബുദ്ധിമുട്ടിയാലും അവശരുടെയും അശരണരുടെയും ഏക ആശ്രയമായ ക്ഷേമപെന്‍ഷന്‍ മുടക്കില്ലെന്ന് ഉറപ്പിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. ക്ഷേമ പെന്‍ഷന്‍ ഒരിക്കലും തടസ്സപ്പെടാതിരിക്കാനാണ് സീഫ് ഫണ്ട് (അടിസ്ഥാന നിധി) ബജറ്റിലൂടെ പ്രഖ്യാപിച്ചത്. എല്ലാ മാസവും ആവശ്യത്തിന് ട്രഷറിയില്‍ പണമില്ലെങ്കിലും പെന്‍ഷന്‍ വിതരണം സാധ്യമാക്കാനാണിത്. മദ്യത്തിനും പെട്രോളിനും ഡീസലിനും ചെറിയ സെസ് ഏര്‍പ്പടുത്തുന്നതും ഇതിനാണ്. കേന്ദ്രം ഈടാക്കുന്ന സെസിന്റെ പത്തിലൊന്നുമാത്രമാണ് സംസ്ഥാന നിര്‍ദേശം. പ്രതിമാസം 1600 രൂപവീതം 62 ലക്ഷം പേര്‍ക്ക് കേരളം ക്ഷേമ പെന്‍ഷന്‍ നല്‍കുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ […]