fr.jaison Mulerikkal CMI

“മുല്ലപ്പെരിയാറിനെക്കുറിച്ചു ഒരക്ഷരം മിണ്ടരുത്” – ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കൊച്ചി: “മുല്ലപ്പെരിയാറിനെക്കുറിച്ചു ഒരക്ഷരം മിണ്ടരുത്”. മെയ് 30 ന് റസ്സൽ ജോയി, ഫാ. ജയ്സൺ മുളേരിക്കൽ, അമൃതപ്രീതം തുടങ്ങിയവർ നടത്തിയ മുല്ലപ്പെരിയാർ ശ്രദ്ധ ക്ഷണിക്കൽ പത്രസമ്മേളനത്തെപ്പറ്റി ഒരക്ഷരം പോലും അടുത്ത ദിവസം മുൻനിര പത്രങ്ങൾ റിപ്പോർട്ട് ചെയ്യാത്തതിൽ ഫാ. ജയ്സൺ മുളേരിക്കൽ സോഷ്യൽ മീഡിയയിൽ പ്രതികരിച്ച വാക്കുകളാണിത് “മുല്ലപ്പെരിയാറിനെക്കുറിച്ചു ഒരക്ഷരം മിണ്ടരുത്”. ഈ തമസ്കരണം ഈ വിഷയത്തിൽ പ്രതിലോമ ശക്തികൾ ഇത്രയേറെ വർത്തിക്കുന്നു എന്നതിന്റെ ഏറ്റവും ശക്തമായ ഉദാഹരണമാണ് എന്നും, ഇത്രയും അധികം നിരുത്സാഹപരമായ അന്തരീക്ഷം ഉണ്ടായിട്ടും […]

ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്കയില്‍ വിലക്കുമായി ട്രംപ്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ നിന്ന് ബൗദ്ധിക നേട്ടങ്ങളും സാങ്കേതികവിദ്യയും നേടിയെടുക്കാന്‍ ബിരുദ വിദ്യാര്‍ത്ഥികളെ ഉപയോഗപ്പെടുത്താനുള്ള ചൈനയുടെ ശ്രമങ്ങളെ തകര്‍ക്കാന്‍ ചൈനീസ് വിദ്യാര്‍ത്ഥികളുടെയും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി ബന്ധമുള്ള ഗവേഷകരുടെയും പ്രവേശനം നിരോധിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതിനു പുറമേ ആഗോള വാണിജ്യ ഹബ്ബുകളിലൊന്നായ ഹോങ് കോങ്ങിനുള്ള പ്രത്യേക വ്യാപാരപദവിയും ആനുകൂല്യവും എടുത്തുകളയുമെന്നും ട്രംപ് വ്യക്തമാക്കി. തങ്ങളുടെ വിപുലമായ സൈന്യമായ- പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി‌എല്‍‌എ) നവീകരിക്കുന്നതിനായി സെന്‍‌സിറ്റീവ് യു‌എസ് സാങ്കേതികവിദ്യകളും ബൗദ്ധിക നേട്ടങ്ങളും കൈവരിക്കുന്നതിനായി ചൈന വ്യാപകവും […]

രാജ്യത്ത് മൊബൈല്‍ നമ്ബറുകള്‍ പതിനൊന്ന് അക്കമാവും, ടെലികോം മേഖലയില്‍ ഏകീകൃത നമ്ബര്‍ കൊണ്ടു വരാന്‍ ട്രായിയുടെ നീക്കം

ന്യൂഡല്‍ഹി : മൊബൈല്‍ നമ്ബറുകള്‍ 11 അക്കത്തിലേക്ക് മാറിയേക്കും. ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ലാന്‍ഡ് ലൈനുകളില്‍ നിന്ന് മൊബൈല്‍ നമ്ബറുകളിലേക്ക് വിളിയ്ക്കുമ്ബോള്‍ 0 കൂടെ ചേര്‍ക്കണമെന്ന നിര്‍ദേശമാണ് ഇതില്‍ പ്രധാനം. ഇന്റര്‍നെറ്റ് കണക്ടിവിറ്റിയ്ക്കായി ഉപയോഗിയ്ക്കുന്ന ഡോംഗിളുകള്‍ക്ക് നല്‍കുന്ന നമ്ബറുകളും മാറിയേക്കും. 13 അക്ക നമ്ബറുകള്‍ ഡോംഗിളുകള്‍ക്ക് നല്‍കും. നിലവില്‍ 10 അക്ക നമ്ബറുകളാണ് ഉപയോഗിയ്ക്കുന്നത്. ടെലികോം മേഖലയില്‍ ഏകീകൃത നമ്ബര്‍ കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് ട്രായിയുടെ നീക്കം. ലാന്‍ഡ് […]

അറബിക്കടലില്‍ 48 മണിക്കൂറില്‍ ന്യൂനമര്‍ദം: കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

ന്യൂ ഡല്‍ഹി: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള തീരത്തിനടുത്തായി അടുത്ത 48 മണിക്കൂറില്‍ തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇത് ശക്തമായ കാറ്റിനും മഴയ്ക്കും കടലാക്രമണത്തിനും കാരണമായേക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരള തീരങ്ങളില്‍ മല്‍സ്യബന്ധനം പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച കേരളത്തില്‍ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ കനത്ത മഴയാണ് ലഭിച്ചത്. യമന്‍-ഒമാന്‍ തീരത്തോട് അടുത്ത് രൂപം കൊണ്ട ശക്തമായ ന്യൂനമര്‍ദം ഏറ്റവുമൊടുവില്‍ […]

ലോകാരോഗ്യ സംഘട ചൈനയുടെ ചാരന്‍; കൊറോണ വ്യാപനത്തില്‍ തെറ്റിദ്ധരിപ്പിച്ചു; രാജിവെച്ച്‌ അമേരിക്ക; ധനസഹായം മറ്റ് ആരോഗ്യ സംഘടനകള്‍ക്ക് നല്‍കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: കൊറോണ വൈറസ് വ്യാപനത്തില്‍ ചൈനയെ ഇതുവരെ അളവറ്റ് സഹായിച്ച ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സംഘടനയുമായുള്ള എല്ലാബന്ധവും ഉപേക്ഷിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കാറുള്ള ധനസഹായം മറ്റേതെങ്കിലും ആരോഗ്യ സംഘടനകള്‍ക്ക് നല്‍കും. കൊറോണ സംബന്ധിച്ച്‌ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വിവരങ്ങള്‍ ഡബ്ല്യൂ.എച്ച്‌.ഒ നല്‍കെയെന്നും ട്രംപ് പറഞ്ഞു. നിലവില്‍ ലോകാരോഗ്യ സംഘടന ബീജിങിന്റെ നിയന്ത്രണത്തിലാണെന്നും കമ്മ്യൂണിസ്റ്റ് സര്‍ക്കാറിന്റെ നിര്‍ബന്ധപ്രകാരം കൊറോണ വൈറസിനെക്കുറിച്ച്‌ ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. അതിനാല്‍ ഇനി ഈ സംഘടനയില്‍ അമേരിക്കയില്ലെന്നും അദേഹം വ്യക്തമാക്കി. […]

വെെറസ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ നിന്നുതന്നെ വാക്‌സിനും, വിപണിയില്‍ ഈ വര്‍ഷം അവസാനമെത്തിയേക്കും, പ്രതിവര്‍ഷം 12 കോടി വരെ നിര്‍മിക്കും

ബീജിംഗ്: ലോകമാകെ രോഗം പൊട്ടിപ്പുറപ്പെട്ട ശേഷം കൊവിഡ് രോഗപ്രതിരോധത്തിന് വാക്സിനുള്ള പരീക്ഷണങ്ങള്‍ ശക്തമായി പല രാജ്യങ്ങളിലായി നടക്കുകയാണ്. ഇക്കൂട്ടത്തില്‍ രോഗം ആരംഭിച്ച ചൈനയിലുമുണ്ട് പരീക്ഷണങ്ങള്‍. ചൈനീസ് സര്‍ക്കാര്‍ അധീനതയിലുള്ള പൊതുമുതല്‍ ഭരണ-മേല്‍നോട്ട സമിതിയുടെ അക്കൗണ്ടിലാണ് കൊവിഡ് വാക്സിനെ കുറിച്ചുള്ള പുതിയ വിവരമുള്ളത്. ബീജിംഗ് ഇന്‍സ്റ്റിറ്ര്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്‌ട്സും ചൈന നാഷണല്‍ ബയോടെക് ഗ്രൂപ്പും ചേര്‍ന്ന് കണ്ടെത്തിയ വാക്സിന്‍ രണ്ടാംഘട്ട പരീക്ഷണം പൂര്‍ത്തിയാക്കി. ഇവ വിപണിയില്‍ ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ എത്തുമെന്നാണ് റിപ്പോര്‍ട്ട്. […]

പൂഞ്ചില്‍ പാക് സേനയുടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം

പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ചില്‍ പാകിസ്താന്‍ സേനയുടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. പൂഞ്ച് ജില്ലയിലെ കിര്‍ണി സെക്ടറിലെ നിയന്ത്രണരേഖയിലാണ് പാക് സേന വെടിവെപ്പ് നടത്തിയത്. ചെറിയ ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഇന്ത്യന്‍ പ്രദേശത്തേക്ക് പാക് സൈന്യം വെടിവെച്ചത്. ഇതിന് പിന്നാലെ ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു. ഏതാവും ദിവസം മുമ്ബ് പൂഞ്ച് ജില്ലയിലെ ബാലാകോട്ട് സെക്ടറില്‍ പാക് സേന വെടിയുതിര്‍ത്തിരുന്നു.

തീവ്ര ന്യൂനമര്‍ദം ശക്​തിയാര്‍ജിക്കാന്‍ സാധ്യത; ദോഫാറില്‍ മഴ തുടരുന്നു

മസ്​കത്ത്​: ദോഫാര്‍ ഗവര്‍ണറേറ്റി​​െന്‍റ തീരപ്രദേശങ്ങളില്‍ സ്​ഥിതി ചെയ്യുന്ന തീവ്ര ന്യൂനമര്‍ദം വരുന്ന മണിക്കൂറുകളില്‍ ശക്​തി പ്രാപിച്ച്‌​ അതി തീവ്ര ന്യൂനമര്‍ദമായി മാറാന്‍ സാധ്യതയുണ്ടെന്ന്​ സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റി ഏറ്റവും ഒടുവില്‍ പുറത്തുവിട്ട മുന്നറിയിപ്പ്​ സന്ദേശത്തില്‍ അറിയിച്ചു. നിലവില്‍ കാറ്റി​​െന്‍റ വേഗത മണിക്കൂറില്‍ 30 മുതല്‍ 45 കിലോമീറ്റര്‍ വരെയാണ്​. അടുത്ത 24 മണിക്കൂറിനുള്ളില്‍ നൂറ്​ മുതല്‍ 200 മില്ലീമീറ്റര്‍ വരെ പെയ്യാനാണ്​ സാധ്യത. ശക്​തമായ കാറ്റും ഉണ്ടാകും. മഴയില്‍ താഴ്​ന്ന…

നിരവധി പേരെ കൊലപ്പെടുത്തിയ റിപ്പര്‍ സേവ്യറിന് ജീവപര്യന്തം തടവ്

കൊച്ചി | ഒമ്ബത് പേരെ കൊലപ്പെടുത്തിയ റിപ്പര്‍ സേവ്യറിന് ജീവപര്യന്തം തടവും പിഴയും. ഒപ്പം ഉറങ്ങിക്കിടന്ന സുഹൃത്തിനെ തലക്കടിച്ച്‌ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. സമാനമായ എട്ട് കേസുകളില്‍ തെളിവില്ലെന്ന് കണ്ട് വിട്ടയച്ച ഇയാള്‍ ഒമ്ബതാമത്തെ കേസിലാണ് ശിക്ഷിക്കപ്പെടുന്നത്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് തേവര സ്വദേശിയായ പണിക്കര്‍ കുഞ്ഞുമോന്‍ എന്ന റിപ്പര്‍ സേവ്യറിനെ ശിക്ഷിച്ചത്. 2016 മാര്‍ച്ച്‌ 9ന് സുഹൃത്ത് ഉണ്ണികൃഷ്ണനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. തന്നെ ആക്രമിച്ചത് സേവ്യറാണെന്ന് ചികിത്സയിലിരിക്കെ ഉണ്ണികൃഷ്ണന്‍ അടുത്ത ബന്ധുവിനോട് പറഞ്ഞിരുന്നു. […]

ടോക്കണ്‍ ഇല്ലാതെയും മദ്യവില്‍പ്പന:സര്‍ക്കാര്‍ ക്രമീകരണങ്ങള്‍ പാലിക്കപ്പെടുന്നില്ല

തിരുവനന്തപുരം: മദ്യവില്‍പ്പനയ്ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന് റിപ്പോര്‍ട്ട്.കണ്ണൂരില്‍ ക്വാറന്റൈന്‍ കേന്ദ്രമായ ഹോട്ടലിന്റെ ബാര്‍ തുറന്നപ്പോള്‍ കോട്ടയത്ത് ടോക്കണില്ലാതെയും മദ്യം വില്‍ക്കുകയായിരുന്നു. കോട്ടയം നഗരത്തിലെ ബാറിലാണ് അനധികൃത മദ്യ വില്‍പ്പന. സാമൂഹിക അകലം പോലും പാലിക്കാതെ നിരവധി പേരാണ് മദ്യത്തിനായി ക്യൂനിന്നത്. വാര്‍ത്ത പുറത്തുവന്നതോടെ എക്സൈസ് സംഘം ബാറിലെത്തി വില്‍പ്പന നിറുത്തിയശേഷം സ്റ്റോക്കുകള്‍ പരിശോധിച്ചു. കണ്ണൂരിലാണ് ക്വാറന്റൈന്‍ കേന്ദ്രമായ ഹോട്ടലില്‍ ബാര്‍ തുറന്നത്.ജില്ലാ കളക്ടര്‍ ബാര്‍ തുറക്കാന്‍ അനുവാദം നല്‍കിയെന്നാണ് ബാറുടമ പറയുന്നത്. ഡപ്യൂട്ടി കമ്മീഷണറുടെയും ഡിഎംഒയുടെയും ശുപാര്‍ശ […]