കുടിയേറ്റക്കാര്‍ക്ക് മറ്റൊരു നിയമം കൊണ്ടുവരണം.നമ്മുടെ രാജ്യത്ത് മതത്തിന്‍റെ പേരില്‍ പൗരത്വം നിഷേധിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് പി ചിദംബരം

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കണം. ഈ നിയമത്തിന് പകരം കുടിയേറ്റക്കാര്‍ക്ക് മറ്റൊരു നിയമം കൊണ്ടുവരണമെന്നും എന്‍പിആറിനെ രാഷ്ട്രീയമായും പൗരത്വ ഭേദഗതി നിയമത്തെ നിയമപരമായും തന്നെ നേരിടണമെന്ന് മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം. പൗരത്വഭേദഗതി നിയമം, ദേശീയ പൗരത്വ റജിസ്റ്റര്‍, ദേശീയ ജസസംഖ്യ രജിസ്റ്റര്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച്‌ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതി തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ. ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യ. അങ്ങനെയുള്ള നമ്മുടെ […]

പ്രണയ പൂക്കള്‍ക്കൊപ്പം ഒരു കുപ്പി ഹാന്‍ഡ് വാഷും; കൊറോണ ഭീതിക്കിടയിലും പ്രണയദിനം ആഘോഷിക്കാന്‍ ചൈന

ബീജിങ്: കൊറോണ ഭീതിക്കിടയിലും പ്രണയദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ചൈന. ഇതുവരെ 1000ത്തിലേറെ പേരുടെ ജീവനാണ് വൈറസ് ബാധ എടുത്തത്. സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ നിറയുന്നത് പ്രണയ ദിനത്തില്‍ പൂക്കള്‍ വില്‍ക്കുന്ന ഒരു ചൈനീസ് യുവതിയാണ്. സായ് സിയോമന്‍ എന്ന പൂക്കച്ചവടക്കാരി ഇത്തവണ തന്‍റെ പൂക്കൊട്ടകള്‍ക്കൊപ്പം വാങ്ങുന്നവര്‍ക്ക് ഒരു ചെറിയ സമ്മാനവും നല്‍കുന്നുണ്ട്. കൈകള്‍ കഴുകാനുള്ള ഒരു ചെറിയ കുപ്പി ഹാന്‍ഡ് വാഷ് ആണ് നല്‍കുന്നത്. തന്‍റെ കസ്റ്റമേര്‍സിന് കൊറോണ വൈറസ് ബാധയുണ്ടാവാതിരിക്കാനാണ് ഇത്തരത്തില്‍ ചെയ്യുന്നതെന്ന് അവര്‍ പറയുന്നു. […]

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇനി ഇന്ത്യയില്‍

അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇനി മെല്‍ബണിലല്ല ഇന്ത്യയില്‍… ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍റെ അധ്യക്ഷതയില്‍ അമിത്ഷായുടെ നേതൃത്തത്തില്‍ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഫെബ്രുവരി 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉദ്ഘാടനം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. 63 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന സ്റ്റേഡിയത്തിന്‍റെ നിര്‍മ്മാണത്തിന് ഏകദേശം 700 കോടിയോളം രൂപയുടെ ചെലവുണ്ടായി എന്നാണ് റിപ്പോര്‍ട്ട്. ഈ സ്റ്റേഡിയത്തില്‍ ഏകദേശം 1.10 ലക്ഷം കാണികളെ ഉള്‍ക്കൊള്ളും. ഇതോടെ ലോകത്തിലെ […]

കൊറോണ ബാധിച്ച്‌ മരണം 1486 ആയി; ചൈനയില്‍ വ്യാഴാഴ്ച മാത്രം 116 മരണം; ആശങ്ക ഒഴിയാതെ ലോക രാജ്യങ്ങള്‍

ബീജിങ്: ലോകമെമ്ബാടു നിന്നും കൊറോണയെ സംബന്ധിച്ച്‌ ആശങ്കപ്പെടുത്തുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇതിനിടെ ചൈനയില്‍ ഒരു ദിവസം മാത്രം കൊറോണ ബാധിച്ചുള്ള മരണം 116 കവിഞ്ഞു. ഫെബ്രുവരി 13നാണ് നൂറിലേറെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 4823 പുതിയ കൊറോണ ബാധ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ഇതുവരെ ആകെ 64600 പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരിക്കുന്നത്. ലോകത്താകെ കൊറോണ ബാധിച്ച്‌ 1486 പേരാണ് മരിച്ചത്. ഇതില്‍ 1483 പേരും ചൈനയിലാണ്. ചൈനയ്ക്ക് പുറത്ത് മൂന്നാമത്തെ രാജ്യത്ത് കൂടി കൊറോണ വൈറസ് […]

പ്രണയദിനം തങ്ങള്‍ക്കൊപ്പം ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച്‌ ഷാഹിന്‍ ബാഗിലെ സമരക്കാര്‍

ന്യൂഡല്‍ഹി: പ്രണയദിനം തങ്ങള്‍ക്കൊപ്പം ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച്‌ പൗരത്വ ഭേദഗതിക്കെതിരെ സമരം തുടരുന്ന ഷാഹിന്‍ ബാഗിലെ പ്രതിഷേധക്കാര്‍. സമരവേദിക്കടുത്ത് പതിച്ച പോസ്റ്ററിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയുമാണ് പ്രധാനമന്ത്രിക്കുള്ള ക്ഷണം. മോദിക്കായി പ്രണയഗാനവും അപ്രതീക്ഷിതസമ്മാനവും ഒരുക്കിയിട്ടുണ്ടെന്നും പ്രതിഷേധക്കാര്‍ പറയുന്നു. ‘പ്രധാനമന്ത്രി നരേന്ദ്രമോദിക്കോ ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കോ ആര്‍ക്കുവേണമെങ്കിലും ഞങ്ങളോട് സംസാരിക്കാം. പൗരത്വനിയമഭേദഗതി ഭരണഘടനാ വിരുദ്ധമല്ലെന്ന് ബോധ്യപ്പെടുത്താന്‍ അവര്‍ക്ക് കഴിയുമെങ്കില്‍ പ്രതിഷേധങ്ങള്‍ ഞങ്ങള്‍ അവസാനിപ്പിക്കും’ -ഷഹീന്‍ബാഗിലെ സമരക്കാരിലൊരാളായ സയ്യിദ് താസീര്‍ അഹമദ് പറഞ്ഞു. പൗരത്വനിയമത്തിനെതിരെയും, പ്രതിഷേധിച്ച ജാമിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായ […]

ലോക ബോക്‌സിങ് റാങ്കിങ്ങില്‍ ഇന്ത്യന്‍ താരം ഒന്നാം സ്ഥാനത്ത്

ഇപ്പോള്‍ പുറത്തിറക്കിയ ലോക ബോക്‌സിങ് റാങ്കിങ്ങില്‍ ഇന്ത്യന്‍ താരം അമിത് പംഘല്‍ ഒന്നാം സ്ഥാനം നേടി. 52 കിലോഗ്രാം വിഭാഗത്തിലാണ് അമിത് ഒന്നാം സ്ഥാനത്തെത്തിയത്. പതിറ്റാണ്ടിനുശേഷമാണ് ഈ വിഭാഗത്തില്‍ ഒരു ഇന്ത്യന്‍ താരം റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്. ലോക ബോക്‌സിങ് ചാമ്ബ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടി ചരിത്രത്തില്‍ ഇടംനേടിയ താരമാണ് അമിത് പംഘല്‍. ഇന്റര്‍നാഷണല്‍ ഒളിമ്ബിക് കമ്മറ്റി പുറത്തുവിട്ട റാങ്കിങ്ങില്‍ അമിതിന് 420 പോയിന്റാണ് ഉള്ളത്. ഒളിമ്ബിക്‌സ് യോഗ്യതാ മല്‍സരങ്ങള്‍ നടക്കാനിരിക്കെയാണ് പുതിയ റാങ്കിങ് ലിസ്റ്റ് […]

ബിജെപിയില്‍ വീണ്ടും കൊഴിഞ്ഞ് പോക്ക്; നാഗാലന്‍ഡില്‍ 22 നേതാക്കള്‍ പാര്‍ട്ടി വിട്ടു

കൊഹിമ: ബിജെപിയില്‍ വീണ്ടും പാര്‍ട്ടി പ്രവര്‍ത്തകരുടെ കൊഴിഞ്ഞ് പോക്ക്. നാഗാലന്‍ഡില്‍ 22 ബിജെപി നേതാക്കളാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകരുടെ കൊഴിഞ്ഞ് പോക്ക്. പാര്‍ട്ടി വിട്ട നേതാക്കള്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ടില്‍ ചേര്‍ന്നു. ദിമാപുറില്‍ വച്ച്‌ നടന്ന ചടങ്ങില്‍ ബിജെപി വിട്ട് വന്ന നേതാക്കളെ നാഗാ പീപ്പിള്‍സ് ഫ്രണ്ട് പ്രസിഡന്റ് ഷുര്‍ഹോസ്‌ലി സ്വാഗതം ചെയ്തു.കൂടുതല്‍ നേതാക്കള്‍ ബിജെപി നിന്ന് രാജിവെച്ച്‌ പാര്‍ട്ടിയിലേക്കെത്തുമെന്നും അദ്ദേഹം പറഞ്ഞു. തോഷി ലോംഗ്കുമേര്‍, മുന്‍ ബിജെപി […]

പാലാരിവട്ടം പാലം അഴിമതി കേസ്; അന്വേഷണവുമായി സഹകരിക്കും, മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കില്ലെന്നും ഇബ്രാഹിംകുഞ്ഞ്

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തനിക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ്. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കില്ലെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസില്‍ ഒരു തവണ താന്‍ ഹാജരായി മൊഴി നല്‍കിയതാണ്. കേസിന്റെ അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കാന്‍ ഇല്ലെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. ശനിയാഴ്ച 11 മണിക്ക് തിരുവനന്തപുരം പൂജപ്പുര വിജിലന്‍സ് ഓഫീസില്‍ ഹാജരാകാനാണ് ഇബ്രാഹിം കുഞ്ഞിന് […]

ഡല്‍ഹിയിലെ ജനങ്ങള്‍ക്കൊപ്പം കെജരിവാള്‍ സത്യപ്രതിജ്ഞ ചെയ്യും; ചടങ്ങിന് മുഖ്യമന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും ക്ഷണമില്ല

ന്യൂഡല്‍ഹി: 70ല്‍ 62 സീറ്റ് നേടി അധികാരം ഉറപ്പിച്ച അരവിന്ദ് കെജരിവാള്‍ മൂന്നാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരുങ്ങുകയാണ്. സത്യപ്രതിജ്ഞ ചടങ്ങിന് ഇത്തവണ മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ക്ഷണമില്ല. ഞായറാഴ്ച രാംലീലാ മൈതാനത്താണ് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ കൂടിയായ കെജരിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. ഡല്‍ഹിയില്‍ മാത്രം ഒതുങ്ങുന്ന ചടങ്ങില്‍ മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളേയും ക്ഷണിച്ചിട്ടില്ലെന്ന് എഎപി ഡല്‍ഹി കണ്‍വീനര്‍ ഗോപാല്‍ റായ് പറയുന്നു. തന്റെ നേതൃത്വത്തിലുള്ള […]

കൊച്ചി നഗരത്തിന് കാവലായി ഇനി 460 ക്യാമറകള്‍; സ്ഥാപിക്കുന്നത് പുതിയ ഡിജിറ്റല്‍ സംവിധാനങ്ങളുള്ള ക്യാമറകള്‍; 124 കേന്ദ്രങ്ങളിലായി ഇനി ക്യാമറക്കണ്ണുകള്‍ ചലിക്കും; പദ്ധതിക്ക് കൈകോര്‍ത്തുകൊച്ചി സ്മാര്‍ട്ട് മിഷനും സിറ്റി പൊലീസും; നഗരത്തില്‍ മിഴി തുറന്നത് 99 ക്യാമറകള്‍ക്ക് പിന്നാലെ; മെട്രോ റെയില്‍ നിര്‍മ്മാണം പൊലീസ് ക്യാമറകളുടെ നാശത്തിന് കാരണമായെന്ന് ആക്ഷേപം

കൊച്ചി : നഗരത്തിന് സുരക്ഷയൊരുക്കാന്‍ കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. കൊച്ചി സ്മാര്‍ട്ട് സിറ്റി മിഷനാണ് ഇതിന് നേതൃത്വം നല്‍കുക. 460 ആധുനിക സി.സി.ടി.വി ക്യാമറകള്‍ 124 കേന്ദ്രങ്ങളിലായി സ്ഥാപിക്കാനാണ് തീരുമാനം. കൊച്ചി സ്മാര്‍ട്ട് സിറ്റി മിഷനാണ് നേതൃത്വം നല്‍കുന്നതെങ്കിലും കൊച്ചി സിറ്റി പൊലീസുമായി സഹകരിച്ചായിരിക്കും പ്രവര്‍ത്തനം. അതുകൊണ്ട് തന്നെ ക്യാമറയിലെ ദൃശ്യങ്ങള്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് കൈമാറും. ഇതിന് മുമ്ബും നഗരത്തില്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. വാഹനങ്ങളുടെയും ആളുകളുടെയും സംശയകരമായ നീക്കങ്ങള്‍ നിരീക്ഷിക്കുവാനും […]