സ്വര്‍ണക്കടത്ത് കേസ് അന്വേഷണം യുഎഇയിലേക്ക്; അനുമതി തേടി എന്‍ഐഎ

ന്യൂഡല്‍ഹി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് അന്വേഷണം യുഎഇയിലേക്ക്. എന്‍ഐഎ സംഘം യുഎഇയിലേക്ക് പോകും. യാത്രയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി തേടി. ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ അന്വേഷണസംഘം ഉടന്‍തന്നെ യുഎഇയിലെത്തും. തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയ്‌ക്ക് സ്വര്‍ണക്കടത്തിനെ കുറിച്ച്‌ അറിയാമായിരുന്നെന്ന് ഇപ്പോള്‍ അന്വേഷണസംഘത്തിന്റെ പിടിയിലുള്ള പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും പറഞ്ഞിരുന്നു. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നാണ് സൂചന. സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ടതിനു പിന്നാലെ അറ്റാഷെ അടക്കമുള്ള കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ യുഎഇയിലേക്ക് തിരിച്ചുപോയത് സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നു. അതേസമയം, സ്വര്‍ണക്കടത്ത് […]

ഭീകരവാദത്തി​െന്‍റ നാഡീകേന്ദ്രമാണ്​ പാകിസ്​താന്‍ -ടി.എസ്​ തിരുമൂര്‍ത്തി

ന്യൂഡല്‍ഹി: പാകിസ്​താനെതിരെ ആഞ്ഞടിച്ച്‌​ ഐക്യരാഷ്​ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്​. തിരുമൂര്‍ത്തി. ഭീകരവാദത്തി​​െന്‍റ നാഡീകേന്ദ്രമാണ്​ പാകിസ്​താനെന്നും ഭീകര സംഘടനകള്‍ക്ക്​ പാകിസ്​താന്‍ സാമ്ബത്തിക സഹായവും നേതൃത്വവും നല്‍കുന്നുണ്ടെന്നും​ അദ്ദേഹം പറഞ്ഞു. ”ഭീകരവാദത്തി​​െന്‍റ നാഡീകേന്ദ്രമാണ്​ പാകിസ്​താനെന്നത്​ വളരെ നന്നായി അറിയാവുന്ന വസ്​തുതയാണ്​. ജമാത്ത്​ ഉദ്​ ദവ, ലഷ്​കറെ ത്വയ്യിബ, ജയ്​ഷെ മുഹമ്മദ്​, ഹിസ്​ബുല്‍ മുജാഹിദ്ദീന്‍ ഉള്‍പ്പെടെയുള്ള ഒ​ട്ടേറെ അന്താരാഷ്​ട്ര ഭീകരവാദ സംഘടനകളുടേയും ഭീകരവാദികളുടേയും വ്യക്തികളുടേയും വസതിയാണ്​ പാകിസ്​താന്‍.” -തിരുമൂര്‍ത്തി പറഞ്ഞു. 40000ത്തോളം ഭീകരവാദികള്‍ രാജ്യത്തുണ്ടെന്ന്​ പാക്​ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ […]

ആലുവയില്‍ നാണയം വിഴുങ്ങി മരിച്ച കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം തുടങ്ങി;റിപോര്‍ടിനു ശേഷം തുടര്‍ നടപടിയെന്ന് അധികൃതര്‍

കൊച്ചി: അബദ്ധത്തില്‍ നാണയം വിഴുങ്ങി സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ ലഭിക്കാതെ മരിച്ച മുന്നു വയസുകാരന്റെ പോസ്റ്റ്‌മോര്‍ട്ടം ആരംഭിച്ചു.ആലുവ കടുങ്ങല്ലൂരില്‍ വാടകക്ക് താമസിക്കുന്നു നന്ദിനി-രാജു ദമ്ബതികളുടെ ഏക മകന്‍ പൃഥ്വിരാജാണ് (3) ഇന്നലെ പുലര്‍ച്ചെ മരിച്ചത്.മൃതദേഹം കളമശേരി മെഡിക്കല്‍ കോളജില്‍. പോലിസ് സര്‍ജന്റെ നേതൃത്വത്തിലാണ് പോസ്റ്റ് മോര്‍ട്ടം നടത്തുന്നത്. തുടര്‍ന്ന് മൃതദേഹം കൊല്ലത്തെ ബന്ധുവീട്ടിലേക്ക് കൊണ്ടു പോവും. പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചശേഷം വിശദമായി സംഭവം അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.ശനിയാഴ്ച രാവിലെ നാണയം വിഴുങ്ങിയ കുട്ടിയെ ആലുവ ആശുപത്രി,എറണാകുളം ജനറല്‍ ആശുപത്രി, […]

ഓക്‌സ്ഫഡ് കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് കേന്ദ്രാനുമതി

ന്യൂഡല്‍ഹി| ഓക്‌സ്ഫഡ് സര്‍വകലാശാലയും ബ്രിട്ടീഷ് വാക്‌സിന്‍ കമ്ബനിയായ ആസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ഇന്ത്യയില്‍ നടത്താന്‍ ഡി സി ജി ഐ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് (എസ് ഐ ഐ) അനുമതി നല്‍കി. വാക്‌സിന്റെ രണ്ട്, മൂന്ന് ഘട്ട ക്ലിനിക്കല്‍ പരീക്ഷണമാണ് ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുക. ഇതിന് അനുമതി തേടി സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ജൂലൈ 25ന് ഡി സി ജി ഐക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. കൊവിഡ് പ്രതിരോധ വാക്‌സിന്‍ […]

മികച്ച ചിത്രവും നടനും ഉള്‍പ്പടെ മൂന്ന് പുരസ്‌കാരങ്ങളുമായി ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി മൂത്തോന്‍

ന്യൂയോര്‍ക്ക്: ( 03.08.2020) ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റവലില്‍ തിളങ്ങി ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായെത്തിയ ‘മൂത്തോന്‍’. മികച്ച ചിത്രവും നടനും ഉള്‍പ്പടെ മൂന്ന് പുരസ്‌കാരങ്ങളാണ് മൂത്തോന്‍ സ്വന്തമാക്കിയത്. മികച്ച ബാല താരത്തിനുള്ള പുരസ്‌കാരം ചിത്രത്തില്‍ മുല്ല എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സഞ്ജന ദീപുവും തിരഞ്ഞെടുക്കപ്പെട്ടു. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വഴിയാണ് 20-മത് മേള സംഘടിപ്പിച്ചത്. ഫലപ്രഖ്യാപനവും ഓണ്‍ലൈന്‍ വഴി തന്നെയായിരുന്നു നിരവധി രാജ്യാന്തര മേളകളില്‍ തിളങ്ങിയ മൂത്തോന് ഗീതു മോഹന്‍ദാസ് തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജീവ് […]

കോവിഡ്‌: യു എ ഇയില്‍നിന്ന്‌ മടങ്ങിയത്‌ രണ്ടേമുക്കാല്‍ ലക്ഷം ഇന്ത്യക്കാര്‍

ദുബായ്> ഇവരുടെ യാത്രാ പ്രശ്നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാന്‍ കോണ്‍സുലേറ്റിന് സാധിച്ചതായും കോണ്‍സുലേറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എങ്കിലും ഇനിയും ചിലര്‍ നാട്ടിലേക്ക് പോകാന്‍ ബാക്കിയുണ്ട്. സാമ്ബത്തിക പ്രയാസം മൂലമോ മറ്റു കാരണങ്ങള്‍ കൊണ്ടോ ആണ് ഇത്തരക്കാര്‍ ഇപ്പോഴും ഇവിടെ ഉള്ളത്. ഇന്ത്യക്കാര്‍ക്ക് നാട്ടില്‍ എത്തുന്നതിന് ഇപ്പോള്‍ ആവശ്യത്തിന് വിമാനങ്ങള്‍ വന്ദേഭാരത് മിഷന്‍ വഴി ഉണ്ട് എന്നും, ദുബായ് ഷാര്‍ജ എയര്‍പോര്‍ട്ടില്‍ നിന്ന് ഓഗസ്റ്റ് 15 വരെ ഇവ ലഭ്യമാകും എന്നും കോണ്‍സുലേറ്റ് അറിയിച്ചു. ഇതുകൂടാതെ എമിറേറ്റ്സ്, ഫ്ലൈ […]

രോഗ ലക്ഷണങ്ങള്‍ ഇല്ലാതെ കൊവിഡ് സ്ഥിരീകരിക്കുന്ന ആരോഗ്യ പ്രവര്‍ത്തര്‍ക്ക് വീട്ടില്‍ നിരീക്ഷണം: സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി

തിരുവനന്തപുരം : രോഗ ലക്ഷണങ്ങള്‍ ഇല്ലാതെ കൊവിഡ് സ്ഥിരീകരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ വീട്ടിലെ നിരീക്ഷണത്തിന് മാര്‍ഗ നിര്‍ദേശമായി. നിരീക്ഷണത്തില്‍ പോകാന്‍ നിശ്ചിത ഫോമില്‍ അപേക്ഷ നല്‍കണം. ശുചിമുറി ഉള്ള റൂമില്‍ തന്നെ കഴിയണം. ആരോഗ്യവിവരങ്ങള്‍ അപ്പപ്പോള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ അറിയിക്കണം. പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നുള്ള ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ആശ ഇവര്‍ നിര്‍ദേശങ്ങളും ബന്ധപ്പെടേണ്ട നമ്ബറുകളും നല്‍കണം. പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ഇവരെ ഫോണ്‍ […]

ബഹിരാകാശ സന്ദര്‍ശനം നടത്തിയ യാത്രികര്‍ രണ്ടര മാസത്തിന് ശേഷം തിരിച്ചെത്തി

ബഹിരാകാശ പേടകത്തിലെക്ക് പോയ അമേരിക്കന്‍ യാത്രികര്‍ തിരികെ ഭൂമിയിലെത്തി. ബഹിരാകാശ യാത്രികര്‍ ആയ ഡഗ് ഹര്‍ളിയും ബോബ് ബെന്‍കെനെയും വഹിച്ചു കൊണ്ട് പേടകമായ സ്‌പേസ് എക്‌സ് ഡ്രാഗണ്‍ കാപ്‌സുല്‍ മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ ഫ്‌ലോറിടക്ക് സമീപം പെന്‍സക്കോളയില്‍ പതിച്ചു. നാല്‍പ്പത്തി അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഇതാദ്യമായാണ് പേടകത്തെ വെള്ളത്തില്‍ ലാന്റ് ചെയ്യിക്കുന്നതില്‍ നാസ വിജയിക്കുന്നത്. കടലില്‍ പതിപ്പിച്ച പേടകത്തെയും യാത്രികരെയും നേരത്തെ സജ്ജമാക്കിയ കപ്പലില്‍ തിരികെ എത്തിച്ചു. അമേരിക്കന്‍ സമയം ഉച്ച തിരിഞ്ഞു 2:48 നായിരുന്നു പേടകം ഭൂമിയിലേക്കെത്തിയത്. […]

ലഡാക്കില്‍ പട്രോളിംഗ് പ്രോട്ടോക്കോളുകള്‍ ഏര്‍പ്പെടുത്താന്‍ ധാരണ, ഇന്ത്യ-ചെെന അഞ്ചാംഘട്ട സെെനിക ചര്‍ച്ചയില്‍ തീരുമാനം

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ അതിര്‍ത്തി പ്രശ്‌നം പരിഹരിക്കുന്നതിന് ഇന്ത്യ-ചൈന സേന കമാന്‍ഡര്‍മാര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഗാല്‍വാനില്‍ പട്രോളിംഗ് പ്രോട്ടോക്കോള്‍ ഏര്‍‌പ്പെടുത്താനുള്ള തീരുമാനങ്ങള്‍ ഇരുരാജ്യവും പരിഗണിക്കുന്നു. ചൈന അതിര്‍ത്തി കയ്യേറ്റം നടത്തിയ സ്ഥലങ്ങളില്‍ നിന്ന് പൂര്‍ണമായി പിന്മാറണമെന്ന ആവശ്യം ഇന്ത്യ ആവര്‍ത്തിച്ചു. സൗത്ത്‌ ബ്ലോക്ക്- പി എല്‍ എയുടെ റോഡ് നി‌ര്‍മാണം, ഫെെബര്‍ ഒപ്റ്റിക്കല്‍ കേബിളുകള്‍, ലഡാക്കിലെ എല്‍ എ സിയില്‍ സോളാര്‍ പാനലുകളുടെ പോസ്റ്റുകള്‍ സ്ഥാപിക്കുക തുടങ്ങിയ ശ്രമങ്ങള്‍ ലഡാക്കില്‍ നടത്തിവരികയാണ്. ഈ സമയങ്ങള്‍ പട്രോളിംഗ് നടത്തുമ്ബോള്‍ […]

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ റേഞ്ച് തേടി കിലോമീറ്ററുകളോളം നടന്ന് ഇടുക്കിയിലെ തോട്ടം മേഖല വിദ്യാര്‍ഥികള്‍

മൂന്നാര്‍: ( 03.08.2020) ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ റേഞ്ച് തേടി കിലോമീറ്ററുകളോളം നടന്ന് ഇടുക്കിയിലെ തോട്ടം മേഖല വിദ്യാര്‍ഥികള്‍. സിബിഎസ്‌ഇ സ്‌കൂളുകളിലെ കുട്ടികളുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഇപ്പോഴും ദുരിതത്തിലാണ്. കിലോമീറ്ററുകളോളം നടന്നെത്തിയാണ് വിദ്യാര്‍ഥികള്‍ റേഞ്ചുള്ള സ്ഥലങ്ങളിലെത്തുന്നത്. മൂന്നാറിലെയും മാട്ടുപ്പെട്ടിയിലെയും സിബിഎസ്‌ഇ സ്‌കൂളുകളിലെ വിദ്യാര്‍ഥികളാണ് റേഞ്ച് തേടി എത്തുന്നത്. മൂന്നാറില്‍ നിന്ന് മറയൂരിലേക്ക് പോകുന്ന വഴി നയമക്കാടാണ് ഇവരുടെ വീട്. ഈ ഭാഗത്ത് ഇരുപതോളം കുട്ടികളുണ്ട്. എല്ലാവരുടെയും സ്ഥിതി സമാനം. വിക്ടേര്‍സ് ചാനലില്‍ സിബിഎസ്‌ഇ വിദ്യാര്‍ഥികളുടെ ക്ലാസില്ലാത്തതിനാല്‍ കുട്ടികള്‍ക്ക് ആശ്രയം […]