ട്രാ​ഫി​ക് കു​രു​ക്ക് കു​റ​ക്കു​ന്ന​തി​ന് പോ​യ​വ​ര്‍ഷം ചെ​ല​വാ​ക്കി​യ​ത്​ 5.8 ദ​ശ​ല​ക്ഷം ദീ​നാ​ര്‍

മ​നാ​മ: ട്രാ​ഫി​ക് കു​രു​ക്ക് ല​ഘൂ​ക​രി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്കി​യ എ​ട്ട് പ​ദ്ധ​തി​ക​ള്‍ക്കാ​യി 5.8 ദ​ശ​ല​ക്ഷം ദീ​നാ​ര്‍ ചെ​ല​വ​ഴി​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത്, മു​നി​സി​പ്പ​ല്‍, ന​ഗ​രാ​സൂ​ത്ര​ണ കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ശൈ​ഖ് ഈ​സ ബി​ന്‍ സ​ല്‍മാ​ന്‍ റോ​ഡ് ന​വീ​ക​ര​ണം, ശൈ​ഖ് ഖ​ലീ​ഫ ബി​ന്‍ സ​ല്‍മാ​ന്‍ റോ​ഡ് ന​വീ​ക​ര​ണം എ​ന്നി​വ​യ​ട​ക്ക​മു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കി​യ​ത്. ഇ​തു​വ​ഴി പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഗ​താ​ഗ​ത​ക്കു​രു​ക്ക് 40 ശ​ത​മാ​നം വ​രെ കു​റ​ക്കാ​ന്‍ സാ​ധി​ച്ച​താ​യി മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി

പച്ചില കൊണ്ട് മാസ്‌ക് ധരിച്ച്‌ അവര്‍ കൊവിഡിനെ തടഞ്ഞു നിര്‍ത്തുന്നു; പ്രകൃതിയോടിണങ്ങി ജീവിച്ച്‌ അവര്‍ വൈറസിനെ പടിക്ക് പുറത്ത് നിര്‍ത്തുന്നു

ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും കോവിഡ് മഹാമാരിയുടെ കെടുതികളിലൂടെയാണ് ഇപ്പോഴും കടന്നു പോകുന്നത്. ഇന്ത്യയിലാകട്ടെ ദിനംപ്രതി അര ലക്ഷം പേര്‍ക്കാണ് ഇപ്പോള്‍ രോഗം ബാധിക്കുന്നത്. എന്നാല്‍ രാജ്യത്ത് വൈറസ് കടന്നു ചെല്ലാത്ത സ്ഥലങ്ങളുമുണ്ട്. മാരകമായ വൈറസ് വനങ്ങളിലും പരിസരങ്ങളിലും വസിക്കുന്ന ആദിവാസികളെ കാര്യമായി ബാധിക്കുന്നില്ല എന്നതാണ് ശ്രദ്ധേയമാകുന്നത്. കര്‍ണാടക സംസ്ഥാനത്ത് രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനിടെ മൈസുരു, ചാമരാജനഗര്‍, കൊടഗു എന്നിവിടങ്ങളിലെ ആദിവാസി മേഖലകളില്‍ ഇതുവരെ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രകൃതിയോടിണങ്ങി ജീവിക്കുന്ന, പ്രകൃതിയെ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന […]

ട്രഷറി തട്ടിപ്പ് കേസിലെ പ്രതി ബിജുലാല്‍ അറസ്‌റ്റില്‍; തട്ടിപ്പില്‍ പങ്കില്ലെന്നും തന്റെ ആക്കൗണ്ട് ദുരുപയോഗം ചെയ്‌തെന്നും ന്യായീകരണം

തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് കേസിലെ പ്രതിയായ ബിജുലാലിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. അഭിഭാഷകന്റെ ഓഫീസില്‍ നിന്നാണ് ഇയാളെ കസ്‌റ്റഡിയിലെടുത്തത്. തട്ടിപ്പ് നടത്തിയില്ലെന്നും തന്റെ അക്കൗണ്ട് ദുരുപയോഗം ചെയ്തെന്നുമാണ് ബിജുലാലിന്റെ ന്യായീകരണം. പൊലീസ് അന്വേഷിക്കുന്നതിനിടെ ഇയാള്‍ ഇന്ന് അഭിഭാഷകന്റെ ഓഫീസില്‍ എത്തുകയായിരുന്നു. ഇവിടെ നിന്നാണ് പൊലീസ് എത്തി ബലപ്രയോഗത്തിലൂടെ ബിജുലാലിനെ കസ്‌റ്റഡിയിലെടുത്തത്. വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റായ എം.ആര്‍.ബിജുലാല്‍ കളക്‌ടറുടെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്ന് രണ്ട് കോടി രൂപ സ്വന്തം അക്കൗണ്ടിലേക്കും ഭാര്യയുടെ അക്കൗണ്ടിലേക്കും മാ‌റ്റി തട്ടിപ്പ് […]

ചുക്കു കാപ്പി, ചൂടുവെള്ളം, ഇമ്യൂണിറ്റി ബൂസ്റ്റര്‍. കോവിഡിന് എതിരെ ഇതൊന്നും പോരെന്ന് ആരോഗ്യ വിദഗ്ധര്‍; വ്യാജമരുന്നിനെതിരെ മുന്നറിയിപ്പ്

കൊറോണ വൈറസ് വ്യാപനത്തിന്റെ മറവില്‍ ഇമ്യൂണിറ്റി ബൂസ്റ്റര്‍ എന്ന പേരില്‍ വരുന്ന ഉത്പന്നങ്ങളെ കരുതിയിരിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍. ഇത്തരത്തില്‍ നിരവധി ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ വ്യാജ മരുന്നുകളും സജീവമായിരിക്കുകയാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഓണ്‍ലൈനിലൂടെയാണ് ഇവയുടെ പരസ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതെന്ന് ഡല്‍ഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് നിഖില്‍ മോദി പറഞ്ഞു. കോവിഡ് വ്യാപനവും ലോക്ക് ഡൗണും വന്നതോടെ ആളുകള്‍ കൂടുതല്‍ സമയം ഓണ്‍ലൈനില്‍ […]

ബി എസ് എഫ് ജവാന്മാരെ സഹപ്രവര്‍ത്തകന്‍ വെടിവെച്ചുകൊന്നു

റായ്ഗഞ്ച്| പശ്ചിമബംഗാളില്‍ രണ്ട് ബി എസ് എഫ് ജവാന്മാരെ സഹപ്രവര്‍ത്തകന്‍ വെടിവച്ചു കൊന്നു. ഇന്ത്യ-ബംഗ്ലദേശ് അതിര്‍ത്തിയിലെ റായ്ഗഞ്ചില്‍ ഇന്നലെ പുലര്‍ച്ചെ 3.30നാണ് സംഭവം. മഹേന്ദ്ര സിംഗ് ഭട്ടി, അനുജ് കുമാര്‍ എന്നിവരെ കോണ്‍സ്റ്റബിള്‍ ഉത്തം സൂത്രധാര്‍ ആണ് വാക്കേറ്റത്തെത്തുടര്‍ന്ന് കൊലപ്പെടുത്തിയത്. ഇന്‍സ്‌പെക്ടര്‍ ഭട്ടിയും കോണ്‍സ്റ്റബിള്‍ കുമാറും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. സംഭവത്തിന് ശേഷം കീഴടങ്ങിയ ജവാനെ അറസ്റ്റ് ചെയ്തു. പ്രകോപനകാരണം അറിയില്ലെന്ന് പോലീസ് പറഞ്ഞു. സഹപ്രവര്‍ത്തകരെ വെടിവെച്ച്‌ കൊല്ലാനുള്ള കാരണം എന്താണെന്ന് അന്വേഷിക്കുമെന്നും അന്വേഷണത്തിന് ഉത്തരവിട്ടതായും ബി എസ് […]

ഭഗവാന്‍ രാമന്റെ അനുഗ്രഹത്താല്‍ ഇന്ത്യ ലോകത്തെ ഏറ്റവും കരുത്തുറ്റ രാജ്യമാവും; ആശംസാ സന്ദേശവുമായി കെജരിവാള്‍

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായുള്ള ഭൂമിപൂജയ്ക്ക് ആശസയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഭഗവാന്‍ രാമന്റെ അനുഗ്രഹം ഇന്ത്യയെ കരുത്തുള്ള രാഷ്ട്രമാക്കി മാറ്റുമെന്ന് കെജരിവാള്‍ പറഞ്ഞു. ‘ഭൂമി പൂജാ ദിനത്തില്‍ രാജ്യത്തെ മുഴുവന്‍ അഭിനന്ദിക്കുന്നതായി കെജരിവാള്‍ ട്വീറ്റില്‍ പറഞ്ഞു. ഭഗവാന്‍ രാമന്‍ നമ്മെ അനുഗ്രഹിക്കട്ടെ. രാമന്റെ അനുഗ്രഹത്താല്‍ ഇന്ത്യയ്ക്ക് പട്ടിണിയെയും ദാരിദ്ര്യത്തെയും നിരക്ഷരതയെയും ഇല്ലാതാക്കാനാവും. ഇന്ത്യയെ ലോകത്തെ ഏറ്റവും കരുത്തുള്ള രാജ്യമാക്കാനാവും. വരുംനാളുകളില്‍ ലോകത്തിന് ദിശ നിര്‍ണയിക്കുക ഇന്ത്യയാവുമെന്ന് കെജരിവാള്‍ പറഞ്ഞു. പന്ത്രണ്ട് നാല്‍പത്തിനാലും എട്ട് സെക്കന്റും […]

ബെയ്റൂട്ട് സ്ഫോടനം ആസൂത്രിത അക്രമണമാണെന്നു സംശയിക്കുന്നതായി ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ലബനീസ് തലസ്ഥാനമായ ബെയ്‌റുട്ടില്‍ ഉണ്ടായ ശക്തമായ സ്‌ഫോടനങ്ങള്‍ ഒരു ഭീകരാക്രമണമാണെന്നു സംശയിക്കുന്നതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഫോടനം ഏതെങ്കിലും തരത്തിലുള്ള ബോംബ് മൂലമാകാമെന്ന് യുഎസ് ജനറല്‍മാര്‍ തന്നോട് പറഞ്ഞതായും ട്രംപ് പറഞ്ഞു.ഇത് ഏതെങ്കിലും നിര്‍മാണശാലകളില്‍ ഉണ്ടാകുന്ന തരത്തിലുള്ള പൊട്ടിത്തെറിയായിരുന്നില്ലെന്നാണ് വിലയിരുത്തലെന്നും, ലബനന് വേണ്ട സഹായം നല്‍കാന്‍ തയ്യാറാണെന്നും ട്രംപ് അറിയിച്ചു.

എറണാകുളത്ത് വള്ളം മറിഞ്ഞ് 3 മത്സ്യത്തൊഴിലാളികളെ കാണാതായി

കൊച്ചി : എറണാകുളം എളങ്കുന്നപ്പുഴയില്‍ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം നടന്നത്. രണ്ട് വള്ളങ്ങളിലായി മീന്‍പിടിക്കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. പോലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തുന്നുണ്ട്. എളങ്കുന്നപ്പുഴ പുക്കാട് ഭാഗത്ത് രണ്ട് വഞ്ചികളിലായി നാല് പേരാണ് മീന്‍ പിടിക്കാന്‍ പോയത്. അതില്‍ മൂന്ന് പേരാണ് അപകടത്തില്‍പ്പെട്ടത്. പുക്കാട് സ്വദേശി സിദ്ധാര്‍ഥന്‍, നായരമ്ബലം സ്വദേശി സന്തോഷ്, പച്ചാളം സ്വദേശി സജീവന്‍ എന്നിവരെയാണ് കാണാതായത്. ഇവരോടൊപ്പമുണ്ടായിരുന്ന നാലാമത്തെയാള്‍ കുറ്റിയില്‍ പിടിച്ചു കയറി നീന്തി രക്ഷപ്പെടുകയായിരുന്നു. പോലീസും […]

പഞ്ചാബ് വ്യാജമദ്യ ദുരന്തം: മരണം 112 ആയി, പ്രധാന പ്രതി ഒളിവില്‍, 37 പേര്‍ അറസ്റ്റില്‍

ചണ്ഡീഗഡ്| പഞ്ചാബിലെ മൂന്ന് ജില്ലകളിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 112 ആയി. മൂന്ന് പതിറ്റാണ്ടിനിടെ സംസ്ഥാനം നേരിട്ട ഏറ്റവും വലിയ ദുരന്തത്തിന് കാരണക്കാരായ പ്രതികളില്‍ 37 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രധാന പ്രതി ഒളിവിലാണ്. അറസ്റ്റിലായവരില്‍ ഒരാള്‍ മൊഗാ ആസ്ഥാനമായുള്ള ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മാതാവ് രവീന്ദര്‍ സിംഗ് ആണ്. കഴിഞ്ഞ ബുധനാഴ്ച അമൃത്സറിലെ മുച്ച്‌ഹല്‍ ഗ്രാമത്തില്‍ നിര്‍മിച്ച്‌ വിവിധ കേന്ദ്രങ്ങളില്‍ വില്‍പ്പന നടത്തിയ വ്യാജ മദ്യമാണ് ദുരന്തത്തിന് കാരണമായത്. ബുധനാഴ്ച രാത്രി മുതല്‍ പഞ്ചാബിലെ അമൃത്സര്‍, […]

സിവില്‍ സര്‍വീസ് 2019 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ആദ്യ 100 റാങ്കുകളില്‍ 11 മലയാളികള്‍ സി.എസ് ജയദേവിന് അഞ്ചാം റാങ്ക്

ന്യൂഡെല്‍ഹി: 2019ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പ്രദീപ് സിങ്ങിനാണ് ഒന്നാം റാങ്ക്. ജതിന്‍ കിഷോര്‍, പ്രതിഭ വര്‍മ എന്നിവര്‍ക്കാണ് രണ്ടും മൂന്നും റാങ്കുകള്‍. പതിവുപോലെ ഇക്കുറിയും റാങ്ക് നിലയില്‍ മലയാളികള്‍ മുന്‍ നിരയില്‍ തന്നെയുണ്ട്. ആദ്യ 100 റാങ്കുകളില്‍ 11 മലയാളികളും ഉള്‍പ്പെടുന്നു. സി എസ് ജയദേവ് അഞ്ചാം റാങ്ക് സ്വന്തമാക്കി. 2019 സെപ്റ്റംബറില്‍ നടന്ന മെയിന്‍ എഴുത്തു പരീക്ഷയുടെയും 2020 ഫെബ്രുവരി മുതല്‍ ഓഗസ്റ്റു വരെ നടന്ന അഭിമുഖ പരീക്ഷയുടെയും ചേര്‍ന്നുള്ള ഫലമാണ് പ്രസിദ്ധീകരിച്ചത്. […]