‘ അല്‍പ വസ്ത്രം ധരിച്ച്‌ നൃത്തം ചെയ്ത് രാജ്യത്തെ വനിതകളെ അപമാനിക്കാനാണ് ദീപിക ശ്രമിക്കുന്നത്’; പദ്മാവതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കര്‍ണിസേന

ലക്നോ: സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതിയുടെ റിലീസ് യുപിയില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രാലയം കേന്ദ്രസര്‍ക്കാരിനു കത്തയച്ചു. ചിത്രത്തിന്‍റെ റിലീസിംഗ് ദിവസമായ ഡിസംബര്‍ ഒന്നിന് രജപൂര്‍ കര്‍ണി സേന ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ചിത്രത്തിലെ നായിക ദീപികാ പദുക്കോണിനെതിരെയും രൂക്ഷവിമര്‍ശനവമാണ് കര്‍ണി സേനയുയര്‍ത്തുന്നത്. ചിത്രത്തിനു പ്രവേശനാനുമതി നല്‍കുന്നതിനു മുന്‍പ് അതിലെ ചരിത്രപരമായ വസ്തുതകള്‍ വളച്ചൊടിച്ചിട്ടുണ്ടോ എന്നുകൂടി പരിശോധിക്കണം. ചിത്രത്തിനായി അധോലോക നേതാവ് പണം മുടക്കിയിട്ടുണ്ടെന്നും രാജ്യത്തെ സ്ത്രീകളെയും സംസ്ക്കാരത്തെയും മനപ്പൂര്‍വ്വം […]

മൂന്നാറില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍

മൂന്നാര്‍: മൂന്നാറിലെ പത്ത് പഞ്ചായത്തുകളില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍. മൂന്നാറില്‍ റവന്യൂ-വനം വകുപ്പുകള്‍ തുടരുന്ന നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മൂന്നാര്‍ സംരക്ഷണ സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പട്ടികജാതിക്കാരുടെ ഭൂമി തട്ടിയെടുത്ത ജോയ്സ് ജോര്‍ജ് എംപിയുടെയും കുടുംബത്തിന്‍റെയും പട്ടയം റദ്ദാക്കിയ നടപടിയാണ് പ്രതിഷേധത്തിന് ആധാരം. നിവേദിത പി. ഹരന്‍ റിപ്പോര്‍ട്ട് തള്ളിക്കളയുക, ദേവികുളം സബ് കലക്ടറുടെ ജനവിരുദ്ധ നടപടികള്‍ റദ്ദാക്കുക, പട്ടയങ്ങള്‍ റദ്ദാക്കുന്ന നടപടികള്‍ പിന്‍വലിക്കുക എന്നിവയാണ് മറ്റു പ്രധാന ആവശ്യങ്ങള്‍. ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്‍റെ  നേതൃത്വത്തില്‍ സിപിഐയെ […]

പൊന്നമ്പല നട തുറന്നു; ഇനി എങ്ങും ശരണംവിളിയുടെ നാളുകള്‍

ശബരിമല: മണ്ഡല ഉത്സവത്തിനായി ശബരിമല ക്ഷേത്രനട തുറന്നു. ഇന്നു വൃശ്ചികപ്പുലരി മുതല്‍ കറുപ്പുടുത്ത് മുദ്രയണിഞ്ഞ് ലക്ഷക്കണക്കിന് അയ്യപ്പന്മാര്‍ സ്വാമിയുടെ സന്നിധിയിലേക്കൊഴുകും. പുലര്‍ച്ചെ 3-ന് മേല്‍ശാന്തി എ വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നടതുറന്നതോടെ ശരണ മന്ത്രങ്ങള്‍ സന്നിധാനത്ത് അലയടിച്ചു. നാല്‍പ്പത്തൊന്ന് ദിവസം നീളുന്ന വ്രതാനുഷ്ഠാനത്തിന്‍റെ മണ്ഡലകാലത്തിന് ഇതോടെ തുടക്കമായി. അയ്യപ്പ ദര്‍ശനത്തിന് ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്കാണ് രാവിലെ മുതല്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.   വൃശ്ചികം ഒന്നു മുതല്‍ ധനു പതിനൊന്നു വരെയുള്ള നാല്പത്തിയൊന്നു ദിവസമാണ് ശബരിമല വ്രതം അനുഷ്ഠിക്കുന്നത്.ഓരോ മണ്ഡല കാലവും […]

ശശികലയ്ക്ക് തലവേദനയാകുമോ..? ആദായനികുതി റെയ്ഡ് കൊച്ചിയിലും

കൊച്ചി: അണ്ണാഡിഎംകെ നേതാവ് വി.കെ. ശശികല പക്ഷത്തെ ലക്ഷ്യമിട്ടുള്ള ആദായനികുതി റെയ്ഡ് കൊച്ചിയിലും. ശശികലയുടെയും ബന്ധുക്കളുടെയും വസതികളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് ഏതാനും ദിവസങ്ങളായി നടത്തുന്ന പരിശോധനകളുടെ തുടര്‍ച്ചയയാണ് റെയ്ഡ്. ശശികലയുടെ ബന്ധുവായ ടി.ടി.വി. ദിനകരനുമായി അടുപ്പമുള്ള സൂകേശ് ചന്ദ്രശേഖറിന്‍റെ ഫ്ലാറ്റുകളിലാണ് ആദായനികുതി വകുപ്പ് കൊച്ചിയില്‍ പരിശോധന നടത്തിയത്. ചന്ദ്രശേഖറിന്‍റെ ഫ്ലാറ്റുകളില്‍ നിന്നു  15 കോടി രൂപയുടെ 11 ആഢംബര വാഹനങ്ങള്‍ പിടിച്ചെടുത്തു. . പിടിച്ചെടുത്ത കാറുകള്‍ ബംഗളൂരുവില്‍ എത്തിച്ചതായാണ് സൂചന. സുകേശിന്‍റെ കൂട്ടാളി നവാസിന്‍റെ  കൊച്ചിയിലെ വീട്ടിലും […]

‘ദൃശ്യം’ മോഡല്‍ കൊലപാതകവും തെളിവ് നശിപ്പിക്കലും; അമ്പരന്ന്‍ പോലീസുകാര്‍

മാനന്തവാടി: നാടിനെ ഞെട്ടിച്ച്‌ ദൃശ്യം സിനിമയെ അനുസ്മരിപ്പിക്കുന്ന കൊലപാതകവും തെളിവ് നശിപ്പിക്കലും. നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മനുഷ്യശരീരം കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. എടവക പൈങ്ങാട്ടിരി നല്ലൂര്‍നാട് വില്ലേജ് ഓഫീസിന് എതിര്‍വശത്തെ നിര്‍മാണത്തിലിരിക്കുന്ന വീട്ടിനുള്ളിലാണ് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ മണ്ണിനടിയില്‍ കുഴിച്ചിട്ട മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ടയാള്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. ദുര്‍ഗന്ധം വമിക്കുന്ന മൃതശശീരത്തിന് ഏകദേശം ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്‍റെ  നിഗമനം. ഒരു മാസം മുമ്പ് ഈ മുറിയിലെ മണ്ണ് ഇളകിയ നിലയില്‍ കണ്ടിരുന്നെങ്കിലും തൊഴിലാളികള്‍ അത് കാര്യമാക്കിയില്ല. ബുധനാഴ്ച […]

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗൗതംപൂരിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു. മുഹമ്മദ് സുല്‍ത്താന്‍ എന്ന പതിനാറുകാരനാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സ്കൂളില്‍ നിന്നും വീട്ടിലേക്ക് വരികയായിരുന്ന സുല്‍ത്താനെ ഏഴംഗസംഘം ആക്രമിക്കുകയായിരുന്നു. മര്‍ദ്ദനത്തിനിടെ അക്രമികള്‍ വിദ്യാര്‍ഥിയെ കുത്തി പരുക്കേല്‍പ്പിച്ചു. സമീപവാസികള്‍ ഒച്ചയെടുത്തപ്പോള്‍ ഇവര്‍ ഓടി രക്ഷപ്പെട്ടു. കുട്ടിയെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമികളില്‍ ഒരാള്‍ പോലീസ് പിടിയിലായിട്ടുണ്ട്. ആക്രമണത്തിന് കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കി

ഇനി പരീക്ഷയെഴുതാനും ആധാര്‍ നിര്‍ബന്ധം!

ഉത്തര്‍പ്രദേശ്:  സ്കൂളുകളില്‍ ബോര്‍ഡ് പരീക്ഷയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 2018 മുതല്‍ ഈ നിര്‍ദ്ദേശം പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന. പത്താം ക്ലാസിലേയും പ്ലസ്ടുവിന്‍റെയും പരീക്ഷ എഴുതാന്‍ ഹാള്‍ടിക്കറ്റിനൊപ്പം ആധാര്‍ കാര്‍ഡും നിര്‍ബന്ധമാണ്. കൂടാതെ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുമ്പോഴും ആധാര്‍ നിര്‍ബന്ധമാണ്. ഇതുമൂലം പരീക്ഷ എഴുതാന്‍ എത്തുന്ന വ്യാജ അപേക്ഷകരെ നിയന്ത്രിക്കാന്‍ കഴിയും എന്നാണ് സര്‍ക്കാരിന്‍റെ വാദം. ഇത് സംബന്ധിച്ച ഉത്തരവ് ഉത്തര്‍പ്രദേശിലെ എല്ലാ ജില്ല ഭരണകൂടങ്ങള്‍ക്കും അയച്ചതായി റിപ്പോര്‍ട്ടുണ്ട്.

പരിസ്ഥിതി പ്രവര്‍ത്തക ഡോ. എ. ലത അന്തരിച്ചു

തൃശൂര്‍: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകയായ ഡോ. എ. ലത അന്തരിച്ചു. തൃശൂര്‍ ഒല്ലൂരിലെ വീട്ടിലായിരുന്നു അന്ത്യം. ഏറെ നാളായി കാന്‍സര്‍ രോഗ ബാധിതയായിരുന്നു. ചാലക്കുടി റിവര്‍ റിസര്‍ച്ച്‌ സെന്‍റര്‍ ഡയറക്ടറായിരുന്ന  ലത, അതിരപ്പിള്ളി സമരത്തില്‍ നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്. ട്രാജഡി ഓഫ് കോമണ്‍സ്, കേരള എക്സ്പീരിയന്‍സ് ഇന്‍ ഇന്‍റര്‍ ലിങ്കിംഗ് ഓഫ് റിവേഴ്സ്, ഡൈയിംഗ് റിവേഴ്സ് തുടങ്ങിയ കൃതികളുടെ ഗ്രന്ഥകര്‍ത്താക്കളിലൊരാളുമാണ് ഡോ. ലത. പാത്രക്കടവ്, അതിരപ്പിള്ളി ഉള്‍പ്പെടെ വിവിധ നദികളുടെ സംരക്ഷണ സമരങ്ങള്‍ക്ക് നേതൃത്വം വഹിച്ചു. കൃഷി ഓഫിസറായിരിക്കെ ജോലി രാജിവച്ച്‌ […]

മുഖ്യമന്ത്രിക്ക് ജോലി ഭാരം; തോമസ്‌ ചാണ്ടിയുടെ വകുപ്പുകള്‍ കൂടി ഏറ്റെടുക്കും

തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിഷയത്തില്‍ ഗതാഗത മന്തി തോമസ് ചാണ്ടി രാജിവച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയനു വീണ്ടും അധിക ജോലിഭാരം. നേരത്തേ ഉണ്ടായിരുന്ന 26 വകുപ്പുകള്‍ക്കു പുറമേ തോമസ് ചാണ്ടി കൈകാര്യം ചെയ്തിരുന്ന ഗതാഗതം, മോട്ടോര്‍ വാഹനം, ജലഗതാഗതം തുടങ്ങിയ വകുപ്പുകള്‍ കൂടി മുഖ്യമന്ത്രി ഏറ്റെടുത്തു. മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ ചാണ്ടി 11 വകുപ്പുകളും വി.എസ്.അച്യുതാനന്ദന്‍ 13 വകുപ്പുകളുമാണു ഭരിച്ചിരുന്നത്. മന്ത്രി ഇ.പി.ജയരാജന്‍ രാജിവച്ചതിനെ തുടര്‍ന്നു വ്യവസായ വകുപ്പിന്‍റെ ചുമതല ഏറ്റെടുത്തെങ്കിലും പിന്നീട് എ.സി.മൊയ്തീനു കൈമാറി. മന്ത്രി […]

കളിക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ വീണ 5 വയസുകാരന്‍ മരിച്ചു

ജയ്പൂര്‍ :രാജസ്ഥാനില്‍ 40 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ അഞ്ച് വയസുകാരന്‍ മരിച്ചു. രാജസ്ഥാനിലെ സവായ് മധോപൂര്‍ ജില്ലയിലെ മലാനാ ദുങ്കര്‍ ഗ്രാമത്തില്‍ ഇന്നലെ  വൈകുന്നേരം 5 മണിയോടെയാണ് കൂട്ടുകാരുമായി കളിക്കുകയായിരുന്ന അമാന്‍ എന്ന കുട്ടി അബദ്ധത്തില്‍ കുഴല്‍ക്കിണറില്‍ വീണത്. ദേശീയ ദുരന്തനിവാരണ സേനയും, ജില്ലാ ഭരണകൂടവും കുട്ടിയെ രക്ഷിക്കുന്നതിനായി പതിനഞ്ച് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഇന്ന്‍ രാവിലെ  7.30നാണ് കുട്ടിയെ  കുഴല്‍ക്കിണറില്‍ നിന്ന് പുറത്ത് എത്തിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ […]