2020 ഓടെ വിന്‍ഡോസ് 7 അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ സുരക്ഷാ പ്രശ്‌നം ഉണ്ടാവുമെന്ന് കമ്പനി

സാന്‍ഫ്രാന്‍സിസ്‌കോ: 2020 ജനുവരി 14 ഓടെ വിന്‍ഡോസ് 7 പ്രവര്‍ത്തനരഹിതമാകും. ‘വിന്‍ഡോസ് 7’ ഈ വര്‍ഷം കൂടി മാത്രമേ ഉണ്ടാവുകയുള്ളുവെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ച്‌ കഴിഞ്ഞു. ഇതോടെ ഉപഭോക്താക്കള്‍ എല്ലാവരും വിന്‍ഡോസ് 10 ലേക്ക് ചേക്കേറാന്‍ ഒരുങ്ങുകയാണ്. അടുത്ത വര്‍ഷത്തിനുള്ളില്‍ അപ്‌ഡേറ്റ് ചെയ്യാതെ വീണ്ടും വിന്‍ഡോസ് 7 തന്നെ ഉപയോഗിച്ചാല്‍ വൈറസ് ആക്രമണം കൂടി സുരക്ഷാ പ്രശ്‌നം ഉണ്ടാവുമെന്നാണ് കമ്പനി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതായത് പിന്‍വലിച്ചശേഷം പുതിയ ഫീച്ചറുകളോ സുരക്ഷാ അപ്‌ഡേഷനുകളോ വിന്‍ഡോസ് 7ന് ലഭിക്കില്ല എന്നതാണ് കാരണം. […]

പേസ്റ്റ് രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 27.56 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

മംഗളൂരു: പേസ്റ്റ് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച 27.56 ലക്ഷം വിലയുളള സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് രണ്ടു കേസുകളിലായാണ് 27,56,436 രൂപ വിലവരുന്ന സ്വര്‍ണപ്പേസ്റ്റ് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തത്. കാസര്‍ഗോട് കമ്പാര്‍ സാബിര്‍ മന്‍സിലില്‍ അബൂബക്കര്‍ മുഹമ്മദില്‍ നിന്നാണ് 9.80 ലക്ഷം രൂപ വിലവരുന്ന 303.210 ഗ്രാം സ്വര്‍ണപ്പേസ്റ്റ് പിടിച്ചെടുത്തത്. ഇത്തരത്തില്‍ നാല് ഉണ്ടകളാണ് അബൂബക്കര്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ചത്. ഈ മിശ്രിതത്തില്‍നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുത്താണ് കസ്റ്റംസ് അധികൃതര്‍ വില നിശ്ചയിച്ചത്. ചൊവ്വാഴ്ച വൈകീട്ട് […]

കെവിന്‍ കൊലക്കേസ്; ഈ മാസം 24 ന് പ്രാഥമിക വാദം തുടങ്ങും

കോട്ടയം: കെവിന്‍ വധക്കേസില്‍ ഈ മാസം 24 ന് പ്രാഥമിക വാദം തുടങ്ങും. കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കുറ്റപത്രത്തിനൊപ്പം നല്‍കിയ രേഖകളുടെ പകര്‍പ്പ് എല്ലാ പ്രതികള്‍ക്കും നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നീനുവിന്‍റെ പിതാവും സഹോദരനും അടക്കം 13 പ്രതികളാണുള്ളത്. ഇവരില്‍ ഏഴ് പേര്‍ ജാമ്യത്തിലും ആറുപേര്‍ റിമാന്‍ഡിലുമാണ്. മുഴുവന്‍ പ്രതികളും 24 ന് കോടതിയില്‍ ഹാജരാകണം. കഴിഞ്ഞ മെയ് 27 നാണ് പ്രണയ വിവാഹത്തിന്‍റെ പേരില്‍ കെവിന്‍റെ ഭാര്യാ സഹോദരന്‍റെ നേതൃത്വത്തില്‍ […]

വീണ്ടും സദാചാര ഗുണ്ടകളുടെ വിളയാട്ടം; കാമുകിക്കൊപ്പമിരുന്ന എഞ്ചിനീയറിംഗ് കോളെജ് വിദ്യാര്‍ഥിയെ സദാചാരഗുണ്ടകള്‍ കൊലപ്പെടുത്തി

തിരുച്ചിറപ്പള്ളി: രാജ്യത്ത് വീണ്ടും സദാചാര ഗുണ്ടകളുടെ വിളയാട്ടം. തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ സദാചാര ഗുണ്ടകള്‍ കുത്തി മുറിവേല്‍പ്പിച്ച യുവാവ് മരിച്ചു. തിരുച്ചിറപ്പള്ളിയിലെ ആര്‍ കെ രാമകൃഷ്ണല്‍ എഞ്ചിനീയറിംഗ് കോളെജ് വിദ്യാര്‍ത്ഥിയായ തമിഴ്‌വണ്ണന്‍ (21) ആണ് കൊല്ലപ്പെട്ടത്. തമിഴ്‌വണ്ണന്‍ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാരോപിച്ചാണ് സംഘം യുവാവിനെ അക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം. തിമിഴ് വണ്ണനും നഴ്‌സിങ് വിദ്യാര്‍ത്ഥിയായ യുവതിയുമായി തന്‍റെ കോളെജില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള വനപ്രദേശത്ത് എത്തി. ഇരുവരും ഒരുമിച്ച് ഇരുന്നത് കണ്ട […]

ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാത്ത ജീവനക്കാര്‍ക്ക് മാതൃകാപരമായി ശിക്ഷ നല്‍കിയ കമ്പനി പൂട്ടി

ബെയ്ജിങ്: നിശ്ചിത ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത ജീവനക്കാര്‍ക്ക് മാതൃകാപരമായി ശിക്ഷ നല്‍കിയ കമ്പനി പൂട്ടി. കമ്പനി നടപടിയെക്കുറിച്ച്‌ വിവാദം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. സ്ത്രീകള്‍ അടക്കമുള്ള ജീവനക്കാരെ നടുറോഡില്‍ മുട്ടില്‍ ഇഴയിച്ചായിരുന്നു ശിക്ഷ. ഇതിന്‍റെ വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്. വാര്‍ഷിക ടാര്‍ഗറ്റ് കൈവരിക്കാത്തവര്‍ക്കായിരുന്നു കമ്പനിയുടെ ശിക്ഷ. കമ്പനി പതാക പിടിച്ച്‌ മുന്‍പില്‍ പോകുന്ന ആളുടെ പിന്നാലെ റോഡിലൂടെ മുട്ടില്‍ ഇഴയുന്ന ജീവനക്കാരുടെ വീഡിയോ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറത്ത് വന്നത്. പോലീസ് ഇടപെട്ടതിനെ തുടര്‍ന്നായിരുന്നു […]

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: വീഗാലാന്‍ഡില്‍ വീണു പരിക്കേറ്റയാള്‍ക്ക് മതിയായ നഷ്ട പരിഹാരം നല്‍കാത്തതിന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. 2002 ഡിസംബര്‍ 22 ന് വീഗാലാന്‍ഡില്‍ വീണു പരിക്കേറ്റ തൃശൂര്‍ സ്വദേശി വിജേഷ് വിജയന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. റോക്കറ്റില്‍ ലോകം ചുറ്റുന്ന ചിറ്റിലപിള്ളി കിടക്കയില്‍ കിടക്കുന്ന വിജേഷിനെ പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. സംഭവം തനിക്ക് നാണക്കേടുണ്ടാക്കിയെന്നും രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്നുമാണ് ചിറ്റിലപ്പിള്ളി പറയുന്നത്. എന്നാല്‍ എത്ര വര്‍ഷമായി വിജേഷ് കിടപ്പിലാണെന്നും, അതെന്താണ് […]

മുഴുവന്‍ സമയ സുരക്ഷ വേണമെന്ന് ആവശ്യം; കനകദുര്‍ഗയും ബിന്ദുവും സുപ്രീംകോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി: ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗയും ബിന്ദുവും സുപ്രീംകോടതിയെ സമീപിച്ചു. മുഴുവന്‍ സമയസുരക്ഷ തേടിയാണ് ഇരുവരും സുപ്രീംകോടതിയെ സമീപിച്ചത്. ശബരിമലയില്‍ ദര്‍ശനം നടത്തിയ ശേഷം തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും മുഴുവന്‍ സമയവും സുരക്ഷവേണമെന്നും ഇരുവരും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഈ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ബിന്ദുവിന്‍റെയും കനകദുര്‍ഗയുടെയും അഭിഭാഷകര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നു. കേസ് നാളെ തന്നെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഇവരെ അറിയിച്ചിട്ടുണ്ട്. ശബരിമല ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് തങ്ങള്‍ക്ക് […]

ടാറില്‍ പുതഞ്ഞ് ജീവന് വേണ്ടി പിടഞ്ഞ് എട്ടു നായ്ക്കുട്ടികള്‍; രക്ഷകരായി ആംബുലന്‍സ് ഡ്രൈവര്‍മാര്‍

മലപ്പുറം: തിരൂരില്‍ ടാര്‍ വീപ്പ മറിഞ്ഞു വീണ് എട്ടോളം നായ്ക്കുട്ടികള്‍ ടാറില്‍ പുതഞ്ഞു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവയെ പുറത്തെടുത്തത്. ഇവയില്‍ പലതിന്‍റെയും നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇവയില്‍ പലതിനും എപ്പോള്‍ വേണമെങ്കിലും ജീവന്‍ നഷ്ടപ്പെട്ടേക്കാം എന്ന ആശങ്കയും രക്ഷാപ്രവര്‍ത്തകര്‍ പങ്കുവെക്കുന്നു. തിരൂര്‍ മുനിസിപ്പാലിറ്റിയോട് ചേര്‍ന്ന് ടാര്‍ വീപ്പകള്‍ ശേഖരിച്ചു വച്ച സ്ഥലത്ത് ഇന്നലെ രാത്രി രണ്ടുമണിയോടെയായിരുന്നു സംഭവം. ഇവിടെ സൂക്ഷിച്ചിരുന്ന ടാര്‍ വീപ്പകളിലൊന്ന് മറിഞ്ഞു വീണ് അതില്‍ നിന്നും ഒലിച്ചു വന്ന ടാറില്‍ എട്ട് […]

കണ്ണിറുക്കുന്ന പെണ്‍കുട്ടിയായല്ല ഒരു നടിയായി അംഗീകരിക്കൂ; പ്രേക്ഷകരോട് പ്രിയ വാര്യര്‍

മുംബൈ: കണ്ണു ചിമ്മുന്ന പെണ്‍കുട്ടി ആയല്ല, തന്നെ ഒരു നടിയായി അംഗീകരിക്കണമെന്ന് പ്രിയ പ്രകാശ് വാര്യര്‍. വിക്കി കൗശല്‍ നായകനായ ഉറിദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന സിനിമയുടെ പ്രത്യേക പ്രദര്‍ശനത്തിന് ശേഷം സംസാരിക്കുമ്പോഴായിരുന്നു പ്രിയയുടെ അപേക്ഷ. സിനിമയുടെ പ്രദര്‍ശനത്തിന് ക്ഷണിക്കപ്പെട്ട അതിഥികളില്‍ ഒരാളായിരുന്നു പ്രിയയും. വിക്കി കൗശലാണ് പ്രിയയെ ക്ഷണിച്ചത്. അത് തനിക്ക് ലഭിച്ച വലിയ അംഗീകാരമായി കാണുന്നുവെന്ന് പ്രിയ പറഞ്ഞു. പ്രിയയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ശ്രീദേവി ബംഗ്ലാവിന്‍റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മലയാളിയായ […]

ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസില്‍ ഒത്തുതീര്‍പ്പുണ്ടായിട്ടില്ലെന്ന് ലീന മരിയ പോള്‍

കൊച്ചി: കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് കേസില്‍ ഒത്തുതീര്‍പ്പുണ്ടായിട്ടില്ലെന്ന് നടി ലീന മരിയ പോള്‍. രവി പൂജാരിയ്ക്ക് എതിരായ പരാതിയില്‍ താന്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുവെന്നും ലീന പറഞ്ഞു. തനിക്കും തന്‍റെ അഭിഭാഷകനും ഇപ്പോഴും രവി പൂജാരിയില്‍ നിന്ന് വധഭീഷണിയുണ്ട്. ഫോണിലൂടെ ഭീഷണി ലഭിച്ച കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്. രവി പൂജാരിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ആവര്‍ത്തിച്ച ലീന പ്രതികളെ കണ്ടെത്താനാകാത്തതില്‍ നിരാശയുണ്ടെന്നും പറഞ്ഞു. കൊച്ചിയിലെ ഒരു കോണില്‍ കിടക്കുന്ന തന്‍റെ സ്ഥാനപത്തിന് നേരെ വെടിവെയ്പ്പുണ്ടായെങ്കില്‍ അതിന് […]