മദ്യലഹരിയില്‍ മകന്‍ പിതാവിനെ തലക്കടിച്ച് കൊന്നു 

പിറവം: മദ്യലഹരിയില്‍ മകന്‍ പിതാവിനെ തലക്കടിച്ച്  കൊലപ്പെടുത്തി. പിറവം പിറവം ദേവി തീയേറ്ററിന് സമീപം താമസിക്കുന്ന കിഴക്കേല്‍ വക്കച്ചന്‍ (85) ആണ് ഇന്ന് രാവിലെ മരിച്ചത്. ഫോണില്‍ തന്നെക്കുറിച്ച്‌ ബന്ധുവിനോട് പരാതി പറഞ്ഞതാണ് മകന്‍റെ ക്രൂരകൃത്യത്തിന് കാരണം. രാവിലെ  മദ്യപിച്ചെത്തിയ മകന്‍  ജയിംസ് വര്‍ക്കി പിതാവ് ഫോണില്‍ ബന്ധുവിനോട് തന്നെക്കുറിച്ച്‌ സംസാരിച്ച്‌ നില്‍ക്കുന്നത് കണ്ട് കലിപൂണ്ട് പിതാവിനെ ആദ്യം ചവിട്ടുകയും പിന്നീട് തലയ്ക്കടിക്കുകയുമായിരുന്നു. വക്കച്ചന്‍ സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു. കൊലപാതകത്തിനു ശേഷം സ്വന്തം കാറില്‍ കയറി രക്ഷപ്പെട്ട മകന് വേണ്ടിയുള്ള […]

ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ചില്ല; തലസ്ഥാന നഗരിയില്‍ 15 ഹോട്ടലുകള്‍ പൂട്ടി

തിരുവനന്തപുരം: നഗരത്തിലെ 15 ഹോട്ടലുകള്‍ക്ക് ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ താഴ് വീണു. സെക്രട്ടേറിയറ്റിനും എംഎല്‍എ ക്വാട്ടേഴ്സിനും സമീപത്ത് പ്രവര്‍ത്തിച്ച ഹോട്ടലുകളാണ് ഭക്ഷ്യ സുരക്ഷ കമീഷണറുടെ പരിശോധനയെത്തുടര്‍ന്ന് പൂട്ടിയത്. 3,42,500 രൂപ പിഴയും ഭക്ഷ്യ സുരക്ഷ വകുപ്പ് ഈടാക്കി. പത്ത് ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. പത്ത് പ്രത്യേക സ്ക്വാഡുകള്‍ 60 ഹോട്ടലുകളിലായാണ് പരിശോധന നടത്തിയത്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകളെ കുറിച്ച്‌ വ്യാപകമായി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഭക്ഷ്യ സുരക്ഷ കമീഷണറുടെ നടപടി. ലൈസന്‍സില്ലാതെയും ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെയും പ്രവര്‍ത്തിച്ച ഹൗസിങ് […]

മുഖ്യമന്ത്രിയെ വധിക്കുമെന്ന് സന്ദേശമയച്ച 2 പേരെ അറസ്റ്റ് ചെയ്തു

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന ഭീഷണി സന്ദേശം തൃശൂര്‍ ഈസ്റ്റ് പോലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. വധഭീഷണി വന്ന ഫോണ്‍ സന്ദേശത്തെക്കുറിച്ച്‌ വെള്ളിയാഴ്ച തന്നെ അന്വേഷണം തുടങ്ങിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പാലക്കാട്ട് നിന്നും രണ്ടു പേരെ കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ അയവാസിയോടുള്ള വിദ്വേഷം തീര്‍ക്കാന്‍ അയാളുടെ […]

ശിവഗിരി തീര്‍ത്ഥാടനത്തിന് തുടക്കമായി

വ​ര്‍​ക്ക​ല:  ശ്രീ​നാ​രാ​യ​ണ മ​ന്ത്ര​ധ്വ​നി​ക​ളാ​ല്‍ മു​ഖ​രി​ത​മാ​യ ശി​വ​ഗി​രി​യി​ല്‍ എണ്‍പത്തിയഞ്ചാമത് തീര്‍ത്ഥാടന മഹാമഹത്തിന് ശിവഗിരിയില്‍ തുടക്കമായി.    ശിവഗിരി മഹാസമാധി മന്ദിരത്തില്‍ ശ്രീനാരായണ ഗുരുദേവന്‍റെ വെണ്ണക്കല്‍ പ്രതിമ പ്രതിഷ്ഠിച്ചതിന്‍റെ കനകജൂബിലിയുടെയും, കോട്ടയം നാഗമ്പടം ക്ഷേത്രത്തില്‍ ശിവഗിരി തീര്‍ത്ഥാടനത്തിന് ഗുരുദേവന്‍ അനുമതി നല്‍കിയതിന്‍റെ നവതിയുടെയും നിറവിലാണ് ഇത്തവണത്തെ തീര്‍ത്ഥാടനം. രാവിലെ 7.30ന് സ്വാമി പ്രകാശാനന്ദ ധര്‍മ്മപതാക ഉയര്‍ത്തി. 10ന് സമ്മേളനം മുഖ്യമന്ത്രി  പി​ണ​റാ​യി വി​ജ​യ​ന്‍  ഉദ്ഘാടനം ചെയ്യും. സ്വാമി പ്രകാശാനന്ദ ഭദ്രദീപം തെളിക്കും. ശ്രി​നാ​രാ​യ​ണ ധ​ര്‍​മ​സം​ഘം ട്ര​സ്​​റ്റ്​ പ്ര​സി​ഡ​ന്‍​റ്​ സ്വാ​മി വിശുദ്ധാ​ന​ന്ദ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. […]

സരിതയുടെ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് നിര്‍ദ്ദേശിച്ചത് ഗണേഷ്കുമാറെന്ന് ഫെനി

കൊട്ടാരക്കര: കേരളത്തെ പിടിച്ചു കുലുക്കിയ സോളാര്‍ തട്ടിപ്പുകേസില്‍ സരിത എസ് നായര്‍ കമ്മിഷനു മുന്നില്‍ ഹാജരാക്കിയ കത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മുന്‍മന്ത്രിമാരടക്കമുള്ള യുഡിഎഫ് നേതാക്കളുടെയും പേരുകള്‍ അടങ്ങിയ നാലു പേജുകള്‍ കൂട്ടിച്ചേര്‍ത്തത് കെബി ഗണേഷ്കുമാര്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരമെന്നു മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ നല്‍കിയ മൊഴിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സരിതയുടെ കത്തിലെ ഗൂഡാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുധീര്‍ ജേക്കബ് നല്‍കിയ ഹര്‍ജിയിലാണ് ഫെനിയുടെ മൊഴി. ഇത് സംബന്ധിച്ച ഗൂഢാലോചന […]

ഇനി മുതല്‍ പള്ളികളില്‍ സിനിമാ, സീരിയല്‍ ചിത്രീകരണം അനുവദിക്കില്ലെന്ന് സീറോ മലബാര്‍ സഭ

കൊച്ചി: ഇനി മുതല്‍ സീറോ മലബാര്‍ സഭയുടെ പള്ളികളിലും ചാപ്പലുകളിലും സിനിമാ, സീരിയല്‍ ചിത്രീകരണം അനുവദിക്കില്ല. സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റേതാണു തീരുമാനം. ഗുഡ്ന്യൂസ്, ശാലോം തുടങ്ങിയ കത്തോലിക്കാ ചാനലുകളുടെ പരിപാടികള്‍ ചിത്രീകരിക്കാന്‍ അനുവദിച്ചാല്‍ മതിയെന്നാണു സിനഡ് തീരുമാനം. റോമന്‍സ്, പറുദീസ തുടങ്ങിയ ചിത്രങ്ങള്‍ സഭയെയും വെദികരെയും അവഹേളിക്കുന്നതാണെന്നു വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് സിനഡ് തീരുമാനം. പള്ളിയെ ഉപയോഗിച്ചു വൈദികരെ അവഹേളിക്കുന്നത് വിശ്വാസികളില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നു. ആത്മീയതയ്ക്കെതിരായ സന്ദേശങ്ങള്‍ നല്‍കാന്‍ പള്ളികളെ ഉപയോഗിക്കുന്നതായും സിനഡ് […]

മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി

പാലക്കാട് : മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് അജ്ഞാതന്‍റെ  ഭീഷണി. തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. സിപിഎം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച്‌ പാലക്കാട്ടാണ് മുഖ്യമന്ത്രിയുള്ളത്.  ഭീഷണി സന്ദേശം എത്തിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ പോലീസ് തീരുമാനിച്ചു. ഒറ്റപ്പാലം സ്വദേശിനിയുടെ പേരിലെടുത്ത സിമ്മില്‍ നിന്നാണ് ഫോണ്‍ സന്ദേശം വന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചു.

സെഫുറോക്സിം കുത്തിവയ്പ്പിനെ തുടര്‍ന്ന് അലര്‍ജി ; 20 പേര്‍ ആശുപത്രിയില്‍

തിരുവനന്തപുരം: മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വിതരണം ചെയ്ത മരുന്നില്‍ നിന്ന് അലര്‍ജിയുണ്ടായതിനെ തുടര്‍ന്ന് ഇരുപത് പേര്‍ ആശുപത്രിയില്‍. ഇവരില്‍ അഞ്ചു പേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു.    സെഫുറോക്സിം കുത്തിവയ്പ്പിനെ തുടര്‍ന്നാണ് രോഗികള്‍ക്ക് അലര്‍ജി ഉണ്ടായത്. മനുഷ്യശരീരത്തിലെ ചില അണുബാധകള്‍ക്കുള്ള പ്രതിരോധ മരുന്നാണ് സെഫുറോക്സിം. സംഭവത്തെ തുടര്‍ന്ന് സെഫുറോക്സിം വിതരണം നിറുത്തി വയ്ക്കാന്‍ ആരോഗ്യ വകുപ്പ് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് നിര്‍ദ്ദേശം നല്‍കി.  

പാര്‍വതിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ കേസ്; പ്രതിക്ക് ജാമ്യം

തിരുവനന്തപുരം: നടി പാര്‍വതിക്കെതിരേ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ കേസില്‍ പോലീസ് പിടിയിലായ പ്രതിക്ക് ജാമ്യം. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി പ്രിന്‍റോയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ്  ജാമ്യം അനുവദിച്ചത്. 10,000 രൂപയ്ക്കും തുല്യ തുകയ്ക്കുള്ള രണ്ടാളുടെ ഉറപ്പിന്മേലുമാണ് ജാമ്യം. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്ന ശനിയാഴ്ചകളില്‍ സ്റ്റേഷനില്‍ ഹാജരാകണമെന്നും വ്യവസ്ഥയുണ്ട്. ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ വഴി സ്ത്രീയെ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് ഐ.ടി. ആക്‌ട് 67, 67എ, ഐ.പി.സി. 507, 509 എന്നിവ […]

കൊച്ചിയില്‍ മദ്യപിച്ച്‌ വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യും

കൊച്ചി: കൊച്ചിയില്‍ മദ്യപിച്ച്‌ വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്ന് പൊലീസ്. ഡിസംബര്‍ 31, ജനുവരി 1 തീയതികളില്‍ പിടിയിലാകുന്നവരുടെ ലൈസന്‍സാണ് റദ്ദ് ചെയ്യുക. പൊലീസും ആര്‍ടിഒയും സംയുക്തമായി നടത്തുന്ന പരിശോധനയില്‍ പിടിയിലാകുന്നവരുടെ ലൈസന്‍സ് അവിടെവെച്ചു തന്നെ റദ്ദ് ചെയ്യാനാണ് തീരുമാനം. ഇതിനായി 3000 പൊലീസുകാരെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്. പുതുവര്‍ഷം പ്രമാണിച്ച്‌ കഴിഞ്ഞ തവണ മദ്യപിച്ച്‌ വാഹനമോടിച്ചവരുടെ എണ്ണം കൊച്ചിയില്‍ കൂടുതലായിരുന്നു. അതിനാലാണ് ഇത്തവണ പരിശോധന കര്‍ശനമാക്കാന്‍ പൊലീസ് തീരുമാനിച്ചത്. പൊലീസും ആര്‍ടിഒയും സംയുക്തമായാണ് പരിശോധന നടത്തുക.