ശബരിമല സ്ഥലപ്പേര്; തെരഞ്ഞടുപ്പ്ചട്ടം ലംഘിച്ചിട്ടില്ല: സുരേഷ്ഗോപി

തൃശൂര്‍: കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷന്‍റെ ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് വ്യക്തമാക്കി തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ജില്ലാകളക്ടര്‍ ടിവി അനുപമയ്ക്ക് മറുപടി നല്‍കി. ദൈവത്തിന്‍റെ പേരോ, മതചിഹ്നമോ ഉപയോഗിച്ച്‌ പ്രചാരണം നടത്തിയിട്ടില്ല. ശബരിമല എന്നത് ദേശത്തിന്‍റെ പേരാണ്. ശബരിമല ക്ഷേത്രം, അയ്യപ്പന്‍ എന്നീ പദങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നും സുരേഷ് ഗോപി മറുപടിയില്‍ വ്യക്തമാക്കി. മറുപടി നല്‍കാന്‍ ഇന്ന് രാത്രി എട്ടുമണിവരെയാണ് ഭരണാധികാരി സമയം നല്‍കിയത്. കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷന്‍ ചട്ടങ്ങള്‍ ഒന്നുപോലും ലംഘിച്ചിട്ടില്ല. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രചരണം നടത്തരുതെന്നാണ് […]

കടകംപള്ളിക്ക് തെരഞ്ഞടുപ്പ് കമ്മീഷന്‍റെ താക്കീത്

തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് തെരഞ്ഞടുപ്പ് കമ്മീഷന്‍റെ താക്കീത്. മന്ത്രി ജാഗ്രത പുലര്‍ത്തണമെന്നും ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കരുതെന്നും മുഖ്യതെരഞ്ഞടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കി. ക്ഷേമ പെന്‍ഷനുകള്‍ കൃത്യമായി വീട്ടിലെത്തിക്കുന്ന പിണറായി വിജയന് വോട്ട് ചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിവാദപ്രസ്താവന. ഇക്കാര്യം പെന്‍ഷന്‍ വാങ്ങുന്ന വീട്ടുകാരോട് പറയണമെന്നും കടകംപള്ളി സുരേന്ദ്രന്‍ കണ്ണൂരില്‍ പി ജയരാജന്റെ തെരഞ്ഞടുപ്പ് റാലിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിച്ചു. ‘600 രൂപ 1200 രൂപയാക്കി പെന്‍ഷന്‍ […]

കെ.എം മാണിയുടെ ആരോഗ്യനില ഗുരുതരം

കൊച്ചി: ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മുതിര്‍ന്ന ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ തീവ്ര പരിചരണവിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവില്‍ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ മെഡിക്കല്‍ ബുളളറ്റിനിലൂടെ അറിയിച്ചു. മാണിയുടെ രക്തസമ്മര്‍ദവും നാഡിമിടിപ്പും സാധാരണ നിലയിലെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഒന്നരമാസം മുമ്പാണ് കെ എം മാണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അണുബാധയുണ്ടാകാതിരിക്കാന്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. […]

എടപ്പാളിൽ ആക്രമണത്തിനിരയായ നാടോടി പെൺകുട്ടിയെ വാർഡിലേക്ക് മാറ്റി

മ​ല​പ്പു​റം: എ​ട​പ്പാ​ളി​ൽ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ നാ​ടോ​ടി പെ​ൺ​കു​ട്ടി​യെ വാ​ർ​ഡി​ലേ​ക്ക് മാ​റ്റി. കു​ട്ടി​യു​ടെ പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മ​ല്ലെ​ന്നു തൃശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. ആ​ശു​പ​ത്രി​യി​ൽ പോ​ലീ​സ് കാ​വ​ലി​ലാ​ണ് കു​ട്ടി​യെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കുട്ടി​യു​ടെ അ​മ്മ അ​ട​ക്ക​മു​ള്ള ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി​യി​ലുണ്ട്. കു​ട്ടി​യു​ടെ നെ​റ്റി​യി​ലാ​ണ് പ​രി​ക്കേ​റ്റ​ത്. ഇന്നു രാവിലെ പോലീസ് എത്തി കുട്ടിയുടെ മൊഴിയെടുത്തു. ഞായറാഴ്ചയായിരുന്നു സംഭവം. സി​പി​എം എ​ട​പ്പാ​ൾ ഏ​രി​യാ ക​മ്മി​റ്റി അം​ഗ​വും വ​ട്ടം​കു​ളം പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ സി.​രാ​ഘ​വ​നാണ് കുട്ടിയുടെ തലയ്ക്കടിച്ചത്. ഇയാളുടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​നി​ർ​മാ​ണം ന​ട​ക്കു​ന്ന സ്ഥ​ല​ത്തു കു​ട്ടി അ​തി​ക്ര​മി​ച്ചുക​യ​റി​യെ​ന്നാ​രോ​പി​ച്ചായിരുന്നു […]

മ​ല​പ്പു​റ​ത്ത് സ​ഹോ​ദ​രി​മാ​ര്‍ മു​ങ്ങി​മ​രി​ച്ചു

മലപ്പുറം: ആനക്കയത്ത് കടലുണ്ടി പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങിമരിച്ചു. പാണായി സ്വദേശികളായ ഫാത്തിമ ഫിദ (14), ഫാത്തിമ നിദ (12) എന്നിവരാണ് മരിച്ചത്. മാതാവായ സൗദയോടൊപ്പം ആനക്കയം ചെക്ക് ഡാമിന് സമീപം കുളിക്കാനെത്തിയതായിരുന്നു ഇരുവരും. കുളിക്കുന്നതിനിടെ ഫാത്തിമ നിദയാണ് ആദ്യം അപകടത്തില്‍പ്പെട്ടത്. സഹോദരിയെ രക്ഷിക്കാനുളള ശ്രമത്തിനിടെ ഫിദയും അപകടത്തില്‍പ്പെട്ടു. പിന്നീട് ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും കരയ്ക്കെത്തിച്ചത്. രണ്ടുപേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വളാഞ്ചാരി വെങ്ങാട് ക്വാറിയില്‍ കുളിക്കുന്നതിനിടെയാണ് നാലാം ക്ലാസ് വിദ്യാര്‍ഥിയായ ഫയാസ് മുങ്ങിമരിച്ചത്. ആലപ്പുഴ സ്വദേശിയായ […]

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കും; 75 വാഗ്ദാനങ്ങളുമായി ബിജെപി പ്രകടന പത്രിക

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങൾക്കുള്ള 75 വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക ‘സങ്കൽപ് പത്ര’ പുറത്തിറക്കി. ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി ഉയർത്തും, കർഷകരുടെ വരുമാനം ഇരട്ടിയാക്കും തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിൽ ബിജെപി നൽകുന്നത്. ഡൽഹിയിൽ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്തിരുന്ന രാമക്ഷേത്ര നിർമ്മാണം ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ ഇത്തവണയും പ്രകടന പത്രികയിൽ ആവർത്തിച്ചിട്ടുണ്ട്.’സങ്കൽപിത് ഭാരത്-സശക്ത് ഭാരത്’ എന്നതാണ് പ്രകടന പത്രികയിലെ മുദ്രാവാക്യം. ഏകീകൃത സിവിൽ […]

കെഎസ്‌ആര്‍ടിസിയില്‍ വീണ്ടും കൂട്ട പിരിച്ചു വിടല്‍;എംപാനല്‍ ഡ്രൈവര്‍മാര്‍ക്ക് തിരിച്ചടി

കൊച്ചി: കെഎസ്‌ആര്‍ടിസിയില്‍ ജീവനക്കാരെ വീണ്ടും കൂട്ടത്തോടെ പിരിച്ചു വിടുന്നു. താത്ക്കാലിക ഡ്രൈവര്‍മാരെയും പിരിച്ചു വിടണമെന്നാണ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടിരിക്കുന്നത്. നിര്‍ദേശമനുസരിച്ച്‌ 1565 എംപാനല്‍ ഡ്രൈവര്‍മാരെയും പിരിച്ചുവിടേണ്ടി വരും. പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ് വന്നിരിക്കുന്നത്. ജസ്റ്റിസ് ചിദംബരേഷ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടിരിക്കുന്നത്. ഈ മാസം 30-നുള്ളില്‍ പിരിച്ചുവിടല്‍ നടപടി പൂര്‍ത്തിയാക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. 2455 വേക്കന്‍സികളില്‍ പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ ഉള്ളവരെ നിയമിക്കണമെന്നും നിയമനത്തിനുള്ള അഡൈ്വസ് മെമ്മോ എത്രയും പെട്ടെന്ന് നല്‍കണമെന്നും ഈ […]

ഇന്നത്തെ സ്വര്‍ണവില

തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്. പവന് 160 രൂപ വര്‍ദ്ധിച്ച്‌ 23840 രൂപയിലെത്തി. ഗ്രാമിന് 20 രൂപ വര്‍ദ്ധിച്ച്‌ 2980 രൂപയിലെത്തി. ഇന്നലെ പവന് 23680 രൂപയിലാണ് വ്യാപാരം നടന്നത്. ഈ മാസം 3നും 4നുമായിരുന്നു ഏറ്റവും കുറഞ്ഞ വിലയില്‍ വ്യാപാരം നടന്നത്. പവന് 23,480 രൂപയായിരുന്നു അന്നത്തെ വില.

അയ്യന്‍റെ പേരിൽ വോട്ടഭ്യർത്ഥന; സുരേഷ് ഗോപി ഇന്ന് വിശദീകരണം നൽകും

തൃശ്ശൂര്‍: അയ്യപ്പനാമത്തിൽ വോട്ടഭ്യർത്ഥന നടത്തി പെരുമാറ്റ ചട്ടം ലംഘിച്ചെന്ന പരാതിയിൽ തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി ഇന്ന് വിശദീകരണം നൽകും.   ചട്ടലംഘനം നടത്തിയില്ലെന്ന വിശദീകരണമാണ്  സുരേഷ് ഗോപി  നൽകുകയെന്നാണ് വിവരം. വിഷയത്തിൽ 48 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് തൃശൂർ ജില്ലാ കളക്ടർ ടി.വി അനുപമ സുരേഷ് ഗോപിക്ക് നോട്ടീസ് നൽകിയിരുന്നു. ഈ സമയപരിധി ഇന്ന് രാത്രിയോടെയാണ് അവസാനിക്കുക. കഴിഞ്ഞ ദിവസമാണ് തേക്കിൻകാട് മൈതാനത്ത് നടന്ന എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സുരേഷ് ഗോപി ശബരിമല വിഷയത്തെപ്പറ്റി പരാമർശിച്ചത്. […]

ടി.വി അനുപമ അവര്‍ക്കിപ്പോള്‍ അനുപമ ക്ലിന്‍സണ്‍ ജോസഫായി; വൈറലായൊരു കുറിപ്പ്

തൃശൂര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തി അയ്യപ്പന്‍റെ പേരില്‍ വോട്ടു ചോദിച്ചതിന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച വിഷയത്തില്‍ വലിയ പ്രതിഷേധമാണ് ജില്ലാ കലക്ടര്‍ ടി.വി അനുപമയ്‌ക്കെതിരെ ബിജെപിയുടെ ഭാഗത്തു നിന്നുണ്ടായത്. സോഷ്യല്‍ മീഡിയയിലൂടെ വലിയ ആക്ഷപങ്ങള്‍ക്ക് കളക്ടര്‍ക്ക് നേരിടേണ്ടി വന്നു. അതേസമയം അനുപമയ്‌ക്കെതിരെ വര്‍ഗ്ഗീയ ആക്രമണങ്ങള്‍ക്കെതിരെ ഡോക്ടര്‍ നെല്‍സണ്‍ ജോസഫ് എഴുതിയ കുറിപ്പ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയായിരുന്നു ഡോക്ടര്‍ നെല്‍സന്‍റെ പ്രതികരണം. പോസ്റ്റിന്‍റെ പൂര്‍ണ രൂപം: കമല്‍ അല്ല അവര്‍ക്കയാള്‍ കമാലുദ്ദീനാണ്. വിജയ് […]