ഞങ്ങളുടെ സൈനികരും കൊല്ലപ്പെട്ടു, ഒടുവില്‍ സമ്മതിച്ച്‌ ചൈന, എണ്ണം പുറത്തുവിടാത്തതിന് ഒരു കാരണം മാത്രം

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പരോക്ഷമായി സമ്മതിച്ച്‌ ചൈനീസ് സര്‍ക്കാര്‍ മാദ്ധ്യമമായ ഗ്ലോബര്‍ ടൈംസ്. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ എണ്ണം സംബന്ധിച്ച്‌ ഇന്ത്യ തെറ്റായ കണക്കുകളാണ് പ്രചരിപ്പിക്കുന്നതെന്നും അത് ഇന്ത്യയിലെ തീവ്രപക്ഷത്തിനെ സന്തോഷിപ്പിക്കുന്നതിന് വേണ്ടിയാണെന്നുമാണ് ഗ്ലോബല്‍ ടൈംസിന്റെ നിലപാട്. കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ എണ്ണം പുറത്തുവിടാത്തത് ഇന്ത്യന്‍ സര്‍ക്കാരിന് സമ്മര്‍ദങ്ങള്‍ ഉണ്ടാകാതിരിക്കാനാണെന്നും ഗ്ലോബല്‍ ടൈംസ് തങ്ങളുടെ ട്വീറ്റുകള്‍ വഴി വ്യക്തമാക്കി. കൊല്ലപ്പെട്ടത് ഇരുപതില്‍ താഴെ സൈനികരാണ്. അക്കാര്യം പുറത്തുവിട്ടാല്‍ ഇന്ത്യയിലെ സര്‍ക്കാരിന് മേല്‍ […]

Kerala Weather: അടുത്ത അഞ്ച് ദിവസവും കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala Weather: തിരുവനന്തപുരം: കേരളത്തില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം സജീവമായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ലക്ഷദ്വീപിലും ശക്തമായ മഴയാണ് ലഭിച്ചത്. വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയാണ് ലഭിച്ചത്. കോഴിക്കോട് ജില്ലയിലെ വടകരയില്‍ 25 സെന്റിമീറ്റര്‍ മഴ ലഭിച്ചു. തലശ്ശേരിയില്‍ 18 സെന്റിമീറ്ററും തളിപറമ്ബില്‍ 15 സെന്റിമീറ്ററും മഴ ലഭിച്ചപ്പോള്‍ കൊയിലാണ്ടിയില്‍ 13 സെന്റിമീറ്റും മഴ രേഖപ്പെടുത്തി. വരും ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസവും കേരളത്തിലും മാഹിയിലും ലക്ഷദ്വീപിലും […]

ഇന്തോനേഷ്യയിലെ മൗണ്ട് മെറാപിയില്‍ ഇരട്ട സ്ഫോടനം, പ്രദേശത്ത് ഉളളവരെ മാറ്റിപാര്‍പ്പിച്ചു

ജക്കാര്‍ത്ത : ലോകത്തെ ഏറ്റവും സജീവ അഗ്നിപര്‍വതങ്ങളില്‍ ഒന്നായ ഇന്തോനേഷ്യയിലെ മദ്ധ്യ ജാവയില്‍ സ്ഥിതി ചെയ്യുന്ന മൗണ്ട് മെറാപി പൊട്ടിത്തെറിച്ചു. പ്രാദേശിക സമയം ഞായറാഴ്ച രാവിലെയൊടെ രണ്ട് തവണയാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് യോഗ്യാകാര്‍ത്ത ജിയോളജിക്കല്‍ ഡിസാസ്റ്റര്‍ ടെക്നോളജി റിസേര്‍ച്ച്‌ ഡെവലപ്മെന്റ് സെന്റര്‍ അറിയിച്ചു. ആദ്യത്തെ പൊട്ടിത്തെറിയില്‍ 6,000 മീറ്റര്‍ ഉയരത്തിലാണ് ചാരവും പുകയും തീയും ഉയര്‍ന്നു പൊങ്ങിയത്. ഇത് 328 സെക്കന്റുകള്‍ നീണ്ടു നിന്നു. രണ്ടാമത്തെ പൊട്ടിത്തെറി 100 സെക്കന്റുകള്‍ നീണ്ടു നിന്നു. സമീപ പ്രദേശങ്ങളില്‍ നിന്നുള്ള […]

ചൈനയുടെ അതിര്‍ത്തി നിയന്ത്രണ രേഖയിലെ ലംഘനങ്ങള്‍ പരിശോധിക്കാന്‍ ഇന്ത്യ പര്‍വത സേനയെ വിന്യസിക്കുന്നു

ന്യൂഡല്‍ഹി| ചൈനീസ് സൈന്യം പടിഞ്ഞാറന്‍, മധ്യ, കിഴക്കന്‍ മേഖലകളില്‍ നടത്തുന്ന കടന്നു കയറ്റത്തെ തടയുന്നതിനായി അതിര്‍ത്തി നിയന്ത്രണ രേഖയിലെ 3488 കി. മിറ്ററോളം ദൂരം ഇന്ത്യ യുദ്ധസേനയെ വിന്യസിച്ചു. ചൈനീസ് സൈന്യത്തിന്റെ അതിര്‍ത്തി നിയന്ത്രണ രേഖ കടന്നുള്ള ആക്രണത്തെ ചെറുക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായും ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വടക്കന്‍ മേഖലയിലെ പ്രത്യേക പരിശീലനം ലഭിച്ച സൈന്യത്തെയാണ് വിന്യസിച്ചിരിക്കുന്നത്. യുദ്ധ വാഹനങ്ങളും കാലാള്‍പ്പടയുമായി നീങ്ങുന്ന ചൈനീസ് സൈന്യത്തില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യന്‍ സൈന്യം കാര്‍ഗില്‍ യുദ്ധത്തില്‍ […]

സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെ ഇന്ത്യ ചൈന സൈനികതല ചര്‍ച്ച

ജൂണ്‍ 15 ന് ചൈന നടത്തിയ ആക്രമണത്തിന് ശേഷം ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ രൂപപ്പെട്ട സംഘര്‍ഷാവസ്ഥ പരിഹരിക്കുന്നതിനായുള്ള സൈനിക തല ചര്‍ച്ച ആരംഭിച്ചു. ലഫ് ജനറല്‍മാര്‍ തമ്മിലാണ് ചര്‍ച്ച നടക്കുന്നത്. ചൈനയുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ ലഡാക്കിലെ മോല്‍ഡോയിലാണ് ചര്‍ച്ച. ‘ ഗാല്‍വാന്‍, ഫിംഗേഴ്‌സ് എന്നീ മേഖലകളില്‍ ഉയര്‍ന്നുവന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ ചര്‍ച്ച നടക്കും’ സൈനിക വക്താവ് പറഞ്ഞു’ കിഴക്കന്‍ ലഡാക്കില്‍ ചൈന സൈനിക നീക്കം ശക്കമാക്കിയതിനെ തുടര്‍ന്ന് ഈ മാസം ആറിന് ഇരു രാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥന്മാര്‍ ചര്‍ച്ച […]

അതിര്‍ത്തികള്‍ വെട്ടിപ്പിടിച്ച്‌ വന്‍ സാമ്രാജ്യശക്തിയാകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്ന ചൈനയ്ക്ക് പക്ഷേ പേടി ഇന്ത്യന്‍ നാവിക സേനയെ

ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം മുറുകുമ്ബോള്‍ ചൈനയെ കുറിച്ച്‌ അധികം പുറത്തറിയാത്ത ചില കാര്യങ്ങളാണ് പുറത്തുവരുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനികശക്തി താരതമ്യപ്പെടുത്തുമ്ബോള്‍ ചൈന അല്‍പം പിന്നില്‍ നില്‍ക്കുന്നത് നാവികസേനയുടെ കാര്യത്തിലാണ്. എന്നാല്‍ അതു മറികടക്കാനായി 5 രാജ്യങ്ങളില്‍ അവര്‍ തുറമുഖങ്ങള്‍ വാടകയ്ക്ക് എടുക്കുകയും വികസിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഒപ്പം മ്യാന്‍മറില്‍ നിന്ന് വാങ്ങിയ കോകോ ദ്വീപുകളില്‍ വലിയൊരു വിമാനത്താവളം പണിയുകയും വ്യോമനിരീക്ഷണ കേന്ദ്രം സ്ഥാപിക്കുകയും ചെയ്തു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിനും മലാക്ക കടലിടുക്കിനും സമീപം സ്ഥിതി […]

ചൈനയ്‌ക്കെതിരേ ജപ്പാന്‍ രംഗത്ത് ! സെന്‍കാകു പിടിച്ചടക്കാന്‍ ശ്രമിക്കുന്ന ചൈനയെ ലക്ഷ്യമിട്ട് ജപ്പാന്റെ മിസൈല്‍ വിന്യാസം;പിന്തുണയുമായി തായ്‌വാനും ഹോങ്കോങ്ങും

ഡല്‍ഹി : ലഡാക്കിലെ ഗല്‍വാന്‍ താഴ് വരയില്‍ 20 ഇന്ത്യന്‍ സൈനികരുടെ ജീവനെടുത്ത ചൈന മറ്റു രാജ്യങ്ങളോടും തുടരുന്നത് ഇതേ സമീപനം. ഇന്ത്യയ്ക്ക് പുറമേ ജപ്പാന്റെയും തായ്‌വാന്റെയും ചില പ്രദേശങ്ങളും പിടിച്ചെടുക്കാനുള്ള ശ്രമങ്ങളും ചൈന തുടങ്ങി. ചൈനയെ നേരിടാന്‍ ജപ്പാനും രംഗത്തെത്തിയിരിക്കുകയാണ്. ചൈനയുടെ ലക്ഷ്യം മനസ്സിലാക്കിയ ജപ്പാനും ഇന്ത്യയും ഒന്നിച്ചു നിന്ന് പ്രതികരിക്കുമോ എന്നാണ് ഇപ്പോള്‍ ലോകം ഉറ്റു നോക്കുന്നത്. ജപ്പാനില്‍ സെന്‍കാകു എന്നും ചൈനയില്‍ ഡയോസസ് എന്നും അറിയപ്പെടുന്ന ജനവാസമില്ലാത്ത ദ്വീപാണ് ജപ്പാനും ചൈനയും തമ്മിലുള്ള പ്രശ്‌നത്തിന്റെ […]

വീണ്ടും പ്രകോപനം, ബീഹാറില്‍ ഡാമിന്‍െറ അറ്റകുറ്റപ്പണികള്‍ നേപ്പാള്‍ തടഞ്ഞു

ന്യൂഡല്‍ഹി​: ബീഹാറി​ലെ ഗണ്ഡക് ഡാമി​ന്റെ അറ്റകുറ്റപ്പണി നടത്തുന്നത് നേപ്പാള്‍ തടഞ്ഞു. ഇതാദ്യമായാണ് നേപ്പാളിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു നീക്കമുണ്ടായത്. നേപ്പാള്‍ അതിര്‍ത്തിരക്ഷാ സേനയാണ് അറ്റകുറ്റപ്പണികള്‍ തടഞ്ഞത്. നേപ്പാളിന്റെ നടപടി ലാല്‍ബാക്വുനദിയില്‍ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും ഇത് മുന്നില്‍ക്കണ്ടാണ് നേപ്പാളിന്റെ നടപടിയെന്നുമാണ് ബീഹാര്‍ ജലവിഭവമന്ത്രി പറയുന്നത്.ഇക്കാര്യം വിദേശകാര്യമന്ത്രാലയത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച്ച ഇന്ത്യയുടെ പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള പുതുക്കിയ ഭൂപടത്തിന് നേപ്പാള്‍ പാര്‍ലമെന്റിന്റെ ഉപരിസഭ അംഗീകാരം നലകിയിരുന്നു. ഇതിനു പിന്നാലെ കാലാപാനിയില്‍ സൈനിക കേന്ദ്രം തുടങ്ങുമെന്ന് നേപ്പാള്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുമായി […]

സംസ്ഥാനത്ത് സമൂഹ വ്യാപനമില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ സമൂഹ വ്യാപനമുണ്ടായിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. ഇതുസംബന്ധിച്ച ഐ.സി.എം.ആര്‍ റിപ്പോര്‍ട്ട് ഇതുവരെ സര്‍ക്കാരിന് കിട്ടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സമ്ബര്‍ക്കത്തിലൂടെയുള്ള രോഗബാധ സംസ്ഥാനത്ത് കുറയുന്ന സ്ഥിതിയാണ്. മറ്റ് സംസ്ഥാനങ്ങളിലെ ഭയാനകമായ സാഹചര്യം സംസ്ഥാനത്തില്ലെന്നും ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം സംസ്ഥാനത്ത് മെയ് 4 മുതല്‍ ജൂണ്‍ 6 വരെ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കനുസരിച്ച്‌ കേരളത്തില്‍ ഉറവിടമറിയാത്ത 49 പേരുടെ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശേഷമുള്ള ദിവസങ്ങളില്‍ രോഗം ബാധിച്ച ഇരുപതിലേറെ പേരുടെ ഉറവിടവും വ്യക്തമല്ല. ഉറവിടമറിയാത്ത […]

ആലപ്പുഴ ബൈപ്പാസ് : കുതിരപ്പന്തി മേല്‍പ്പാലത്തിലെ ആദ്യ ഗര്‍ഡര്‍ ഉയര്‍ത്തി സ്ഥാപിച്ചു

ആലപ്പുഴ : ബൈപ്പാസിലെ അവസാനഘട്ട ജോലിയായ കുതിരപ്പന്തി മേല്‍പ്പാലത്തില്‍ ഗര്‍ഡറുകള്‍ ഉയര്‍ത്തി സ്ഥാപിക്കല്‍ ആരംഭിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കൂടി ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചാണ് പ്രവര്‍ത്തികള്‍ ആരംഭിച്ചത്. മൂന്നരയോട് കൂടി ആദ്യ ഗര്‍ഡര്‍ മേല്‍പ്പാലത്തില്‍ സ്ഥാപിച്ചു. പ്രവര്‍ത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ സ്ഥലത്ത് എത്തിയിരുന്നു. ഗര്‍ഡറുകള്‍ ഉയര്‍ത്തി സ്ഥാപിക്കുന്നതിനായി 25 ആം തീയതി വരെ റെയില്‍വേ ട്രെയിനുകള്‍ ക്രമീകരിച്ച്‌ സമയം അനുവദിച്ചിട്ടുണ്ടെന്നു ഗര്‍ഡര്‍ സ്ഥാപിക്കുന്നിടത്ത് എത്തിയ മന്ത്രി ജി സുധാകരന്‍ പറഞ്ഞു.ഗര്‍ഡര്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍ […]