തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ന്‍ മ​യ​ക്ക് മ​രു​ന്ന്, ക​ഞ്ച് വേ​ട്ട; നാ​ല് പേ​ര്‍ പി​ടി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ലി​ല്‍ വ​ന്‍ മ​യ​ക്ക് മ​രു​ന്ന്, ക​ഞ്ചാ​വ് വേ​ട്ട. ര​ണ്ടു വാ​ഹ​ന​ങ്ങ​ളി​ലാ​യി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച നൂ​റു കി​ലോ ക​ഞ്ചാ​വും മൂ​ന്ന് കി​ലോ ഹാ​ഷി​ഷും പി​ടി​കൂ​ടി. സ്റ്റേ​റ്റ് എ​ക്‌​സൈ​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ല്‍ നാ​ല് പേ​രെ പി​ടി​കൂ​ടി. ആ​റ്റി​ങ്ങ​ല്‍ സ്വ​ദേ​ശി​ക​ളാ​യ റി​യാ​സ്, ജ​സി, കോ​ന്നി സ്വ​ദേ​ശി ഫൈ​സ​ല്‍, തൃ​ശൂ​ര്‍ സ്വ​ദേ​ശി നി​യാ​സ് എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്നി​നും ക​ഞ്ചാ​വി​നും ഏ​ക​ദേ​ശം നാ​ല് കോ​ടി രൂ​പ​യോ​ളം വി​ല വ​രും.

ബഫര്‍സോണ്‍ കരട് വിജ്ഞാപനം മാനന്തവാടി-മട്ടന്നൂര്‍ നാലുവരി പാതയ്ക്ക് ഇനി പരിസ്ഥിതി പാര

മട്ടന്നൂര്‍: കൊട്ടിയൂര്‍ വന്യജീവിസങ്കേതത്തിന് ചുറ്റും ബഫര്‍സോണ്‍ ആക്കുന്ന കരട് വിജ്ഞാപനം നിര്‍ദ്ദിഷ്ട മാനന്തവാടി-മട്ടന്നൂര്‍ നാലുവരിപ്പാതയുടെ നിര്‍മ്മാണത്തിനും പാരയായേക്കും. വന്യജീവിസങ്കേതത്തിന് ചുറ്റും ഒരു കിലോമീറ്റര്‍ മുതല്‍ 2.1 കിലോമീറ്റര്‍ വരെ പരിസ്ഥിതി ലോല പ്രദേശം ആക്കാനുള്ള കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിലെ നിര്‍ദ്ദേശങ്ങളാണ് റോഡ് വികസനത്തിന് തടസമാവുക. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റേതാണ് കരട് വിജ്ഞാപനം. മലയോര വികസനത്തെ ബാധിക്കുമോ എന്ന ആശങ്കയാണ് നാട്ടുകാര്‍ക്ക്. പരിസ്ഥിതി ലോല പ്രദേശ പ്രഖ്യാപനം ഉണ്ടായാല്‍ ബഫര്‍ സോണില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ […]

മാസ് ലുക്കില്‍ സുരേഷ് ഗോപി; കോടികള്‍ വാരിക്കൂട്ടിയ പുലിമുരുകന് ശേഷം പുത്തന്‍ ചിത്രത്തിന്‍റെ പ്രഖ്യാപനവുമായി ടോമിച്ചന്‍ മുളകുപാടം

മലയാളത്തിലെ കോടികള്‍ വാരിക്കൂട്ടിയ ചിത്രം പുലിമുരുകന്‍ റിലീസ് ചെയ്തിട്ട് നാല് വര്‍ഷം തികയുന്നതിനിടെ പുതിയ പ്രഖ്യാപനവുമായി നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം. ഫേസ്ബുക്കിലൂടെയായിരുന്നു പ്രഖ്യാപനം. മലയാള സിനിമയിലെ മറ്റൊരു താരത്തിന്റെ 250ാം ചിത്രവുമായാണ് ഇനി ടോമിച്ചന്‍ എത്തുന്നത്. സുരേഷ് ഗോപിയാണ് സിനിമയിലെ നായകന്‍. മാസ് ലുക്കിലാണ് സുരേഷ് ഗോപിയെ പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. താരത്തിന്‍റെ 250ാമത്തെ ചിത്രമാണിത്. ചിത്രത്തിന് താത്കാലികമായി പേരിട്ടിരിക്കുന്നത് എസ്ജി 250 എന്നാണ്. അതേസമയം ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാകുമെന്നും ടോമിച്ചന്‍ മുളകുപാടം പറഞ്ഞു.

യുഎഇയിലെയും ഇസ്രായേലിലെയും വിദേശകാര്യ മന്ത്രിമാര്‍ ബെര്‍ലിനില്‍ കൂടിക്കാഴ്ച നടത്തി

ബെര്‍ലിന്‍: ( 08.10.2020) യുഎഇ-ഇസ്രയേല്‍ വിദേശകാര്യ മന്ത്രിമാര്‍ ബെര്‍ലിനിലെ വില്ല ബോര്‍സിഗില്‍ വെച്ച്‌ കൂടിക്കാഴ്ച നടത്തി. യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനും ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഗാബി അഷ്‌കെനാസിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളിലെയും ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്തു. ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹെയ്കോ മാസ് അവരെ സ്വീകരിച്ചു. പ്രാദേശികവും അന്തര്‍ദ്ദേശീയവുമായ നിരവധി പ്രശ്‌നങ്ങള്‍ ചര്‍ച്ചയായതായി യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. സമ്ബദ്വ്യവസ്ഥ, വ്യാപാരം, […]

ഡ്രൈവിങ് ടെസ്റ്റില്‍ തോറ്റതിന് വെഹിക്കിള്‍ ഇന്‍സ്പെക്ടറെ ആക്രമിക്കാന്‍ ക്വട്ടേഷന്‍; പതിനെട്ടുകാരനെതിരെ പരാതി

കൊച്ചി: ഡ്രൈവിങ് ടെസ്റ്റില്‍ പരാജയപ്പെട്ടതിന്റെ വൈരാഗ്യത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതായി പരാതി. 18 കാരനാണ് ടെസ്റ്റില്‍ പരാജയപ്പെട്ടതിന് പിന്നാലെ ക്വട്ടേഷന്‍ കൊടുത്തത്. എറണാകുളം ആര്‍ടി ഓഫിസിലെ മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍ ടി കിഷോര്‍കുമാറാണ് ഇതുസംബന്ധിച്ച്‌ പൊലീസിനു പരാതി നല്‍കിയത്. ഡ്യൂട്ടിയ്ക്കിടെ സിവില്‍ സ്റ്റേഷനിലെ ലിഫ്റ്റിലേക്ക് കയറാന്‍ ശ്രമിക്കവെയാണ് ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും മര്‍ദ്ദിക്കാന്‍ ശ്രമിച്ചതായും കിഷോര്‍ കുമാര്‍ നല്‍കിയ പരാതിയിലുണ്ട്. മനപൂര്‍വ്വം തോല്‍പ്പിച്ചുവെന്ന് പറഞ്ഞായിരുന്നു ആക്രമണശ്രമമെന്നും […]

വ്യോമസേനയ്ക്ക് ആശംസകള്‍ നേര്‍ന്ന് നേതാക്കള്‍; വ്യാമസേനയുടെ അര്‍പ്പണബോധവും ധീരതയും എല്ലാവര്‍ക്കും പ്രചോദനം നല്‍കുന്നെന്ന് പ്രധാനമന്ത്രി

ന്യൂദല്‍ഹി : വ്യോമസേനാ ദിനത്തില്‍ ആശംസകള്‍ അറിയിച്ച്‌ നേതാക്കള്‍. രാജ്യത്തെ സംരക്ഷിക്കുന്നതിനൊപ്പം ദുരന്ത സമയങ്ങളില്‍ മനുഷ്യരാശിക്ക് കൈത്താങ്ങാകുന്നതിലും വ്യോമസേന സുപ്രധാന പങ്കുവഹിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ വ്യോമസേനയുടെ ധീര യോദ്ധാക്കള്‍ക്ക് ആശംസകള്‍ അര്‍പ്പിക്കുന്നതായും ഭാരതാംബയെ സംരക്ഷിക്കുന്നതിനുള്ള വ്യോമസേനയുടെ അര്‍പ്പണബോധവും ധീരതയും എല്ലാവര്‍ക്കും പ്രചോദനം നല്‍കുന്നതാണ്. വ്യോമസേനയുടെ ഒരു വീഡിയോയും ഇതോടൊപ്പം മോദി ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. ധീരതയോടെയും നിശ്ചയദാര്‍ഢ്യത്തോടെയും വ്യോമസേനാ ഉദ്യോഗസ്ഥര്‍ രാജ്യത്തിനായി സേവനം അനുഷ്ഠിക്കുന്നുവെന്ന് അമിത് ഷാ അറിയിച്ചു. രാജ്യത്തെ സംരക്ഷിക്കുന്നതിനായും എല്ലാ പ്രതികൂല […]

ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ന്യൂ​ന​മ​ര്‍​ദത്തിന് സാ​ധ്യ​ത; അ​ഞ്ചു ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്രഖ്യാപിച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ബം​​​ഗാ​​​ള്‍ ഉ​​​ള്‍​​​ക്ക​​​ട​​​ലി​​​ല്‍ വെ​​​ള്ളി​​​യാ​​​ഴ്ച​​​യോ​​​ടെ ന്യൂ​​​ന​​​മ​​​ര്‍​​​ദം രൂ​​​പ​​​പ്പെ​​​ടാ​​​ന്‍ സാ​​​ധ്യ​​​ത​​​യെ​​​ന്നു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേന്ദ്രം മു​​​ന്ന​​​റി​​​യി​​​പ്പ് നല്‍കി . ന്യൂ​​​ന​​​മ​​​ര്‍​​​ദ മേ​​​ഖ​​​ല ശ​​​നി​​​യാ​​​ഴ്ച​​​യോ​​​ടെ ശ​​​ക്തി പ്രാ​​​പി​​​ച്ച്‌ വ​​​ട​​​ക്ക​​​ന്‍ ആ​​​ന്ധ്ര, തെ​​​ക്ക​​​ന്‍ ഒ​​​ഡീ​​​ഷ തീ​​​ര​​​ത്തേ​​​ക്ക് നീ​​​ങ്ങാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​ന്നാ​​​ണ് അറിയിപ്പ് . ഇ​​തു​​മൂ​​ലം സംസ്ഥാനത്ത് അ​​​തി​​​ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യു​​​ണ്ട് . ഇതിന്റെ അടിസ്ഥാനത്തില്‍ ഇ​​​ന്നും നാ​​​ളെ​​​യും ഇ​​​ടു​​​ക്കി, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ര്‍ ജി​​​ല്ല​​​ക​​​ളി​​​ല്‍ യെ​​​ല്ലോ അ​​​ല​​​ര്‍​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു .

സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശനിയാഴ്ചവരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; അപകട സാധ്യത നിര്‍ദ്ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ ശനിയാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. (ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം). മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യത. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കും. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന […]

ഭാഗ്യലക്ഷ്മിയ്ക്കും കൂട്ടര്‍ക്കും പിണറായി സര്‍ക്കാറില്‍ നിന്നും തിരിച്ചടി

തിരുവനന്തപുരം : ഭാഗ്യലക്ഷ്മിയ്ക്കും കൂട്ടര്‍ക്കും പിണറായി സര്‍ക്കാറില്‍ നിന്നും തിരിച്ചടി. സോഷ്യല്‍മീഡിയയിലൂടെ സ്ത്രീകളെ അധിക്ഷേപിക്കുന്ന വിഡിയോ പോസ്റ്റുചെയ്ത വിജയ് പി നായരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ത്തു. ഇവര്‍ക്ക് ജാമ്യം നല്‍കുന്നത് നിയമം കയ്യിലെടുക്കുന്നതിന് പ്രചോദനമാകുമെന്നു ചൂണ്ടികാണിച്ചാണ് ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തത്. ജാമ്യാപേക്ഷയില്‍ വാദം കേട്ട തിരുവനന്തപുരം ജില്ലാ കോടതി വിധി പറയുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി. സ്ത്രീകള്‍ക്കെതിരെ അശ്ലീല വിഡിയോ യൂ ട്യൂബില്‍ പോസ്റ്റു ചെയ്ത വിജയ് പി.നായരെ […]

ഇന്ത്യയിലെ ഒരേയൊരു പൈത്തണ്‍ ഗ്രീന്‍ ! പോര്‍ഷെയുടെ ഗ്ലാമറസ് കാര്‍ സ്വന്തമാക്കി ഫഹദ് ഫാസില്‍

ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ പോര്‍ഷെയുടെ സ്റ്റൈലിഷ് മോഡലായ 911 കരേര എസ് സ്വന്തമാക്കി നടന്‍ ഫഹദ് ഫാസില്‍. പോര്‍ഷെയിലെ സൂപ്പര്‍ താരമായ കരേര എസിന്റെ പൈതണ്‍ ഗ്രീന്‍ എന്ന നിറത്തിലെ ഗ്ലാമറസ് കാറാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. നിലവില്‍ ഇന്ത്യയിലെ ഒരേയൊരു പൈതണ്‍ ഗ്രീന്‍ നിറത്തിലെ കരേര എസിന്റെ ഉടമയായി മാറിയിരിക്കുകയാണ് ഇതോടെ ഫഹദ്. ഉപഭോക്താവിന്റെ ആവശ്യാനുസരണം നിരവധി കസ്റ്റമൈസേഷന്‍ വരുത്താന്‍ സാധിക്കുമെന്ന പ്രത്യേകതയും കരേരയ്ക്കുണ്ട്. ഏകദേശം 1.90 കോടി രൂപയാണ് കരേരയുടെ എക്സ് ഷോറൂം വില. 2981 സിസി […]