ഓഹരിവിപണി : എട്ടു ദിവസത്തിനൊടുവില്‍ നേട്ടം കൈവിട്ടു, ആരംഭിച്ചത് നഷ്ടത്തില്‍

മുംബൈ : വ്യാപാര ആഴ്ചയിലെ മൂന്നാം ദിനം ഓഹരി വിപണി തുടങ്ങിയത് നഷ്ടത്തില്‍. തുടര്‍ച്ചയായ എട്ടു ദിവസം നേട്ടത്തിനു ശേഷമാണ് നഷ്ടത്തിലേക്ക് വീണത്. സെന്‍സെക്സ് 185 പോയിന്റ് താഴ്ന്നു 40,439ലും നിഫ്റ്റി 69 പോയന്റ് നഷ്ടത്തില്‍ 11,865ലുമാണ് വ്യാപാരം തുടങ്ങിയത്. മൊറട്ടോറിയം കാലത്തെ പലിശ ഒഴിവാക്കണമെന്ന ഒരുകൂട്ടം ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വാദംകേള്‍ക്കാരിക്കെയാണ് വിപണിയില്‍ നഷ്ടം നേരിട്ടത്. ഏഷ്യന്‍ സൂചികകളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. വിപ്രോ, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, എന്‍ടിപിസി, ഗെയില്‍, ബപിസിഎല്‍, ഗ്രാസിം, പവര്‍ഗ്രിഡ് […]

20 ലക്ഷം രൂപ ചെലവഴിച്ച്‌ നിര്‍മിച്ച നടപ്പാത ജല അതോറിറ്റി പൊളിച്ചു, കയ്യുംകെട്ടി നോക്കി നിന്ന ഉദ്യോഗസ്ഥര്‍ക്ക് തക്ക ശിക്ഷ നല്‍കി മന്ത്രി

കോട്ടയം: പൊതുമരാമത്ത് വകുപ്പ് ഇന്റര്‍ലോക്ക് പാകിയ നടപ്പാത ജല അതോറിറ്റി പൊളിച്ച സംഭവത്തില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് മന്ത്രി ജി.സുധാകരന്‍. ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍, ഏറ്റുമാനൂര്‍ കോണിക്കല്‍, പുന്നുത്തറ, മങ്കരക്കലുങ്ക് പ്രദേശത്തെ പാത പൊളിക്കുന്നത് തടയുകയോ, മേലധികാരികളെ അറിയിക്കുകയോ ചെയ്യാത്തതിനാലാണ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്. കോട്ടയം നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോസ് രാജന്‍, ഏറ്റുമാനൂര്‍ നിരത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ ആര്‍.രൂപേഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അതോടൊപ്പം പൊതുഖജനാവിലെ പണം പാഴാക്കിയ ഉദ്യോഗസ്ഥരില്‍ […]

റൊണാള്‍ഡോയെയും മറികടന്ന് നെയ്മര്‍ ഹാട്രിക്ക്

ബ്രസീലിന്റെ ഇതിഹാസ താരം റൊണാള്‍ഡോയെ നെയ്മര്‍ ഗോളടിയുടെ കാര്യത്തില്‍ പിറകില്‍ ആക്കിയിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ട് പോരാട്ടത്തില്‍ ഹാട്രിക്ക് നേടിക്കൊണ്ടാണ് നെയ്മര്‍ ബ്രസീലിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് എത്തിയത്. നെയ്മറിന്റെ ഹാട്രിക്കിന്റെ മികവില്‍ 4-2ന്റെ വിജയം നേടാനും ബ്രസീലിനായി. 62 ഗോളുകള്‍ ആണ് റൊണാള്‍ഡോ ബ്രസീലിനായി നേടിയത്. ഇന്നത്തെ ഗോളുകളോടെ നെയ്മര്‍ 64 ഗോളുകളില്‍ എത്തി. ഇനി 77 ഗോളുകള്‍ ഉള്ള പെലെ മാത്രമാണ് നെയ്മറിന് മുന്നില്‍ […]

സ്റ്റൈല്‍ മന്നന്റെ രാഷ്ട്രീയ പ്രവേശനം ഇനി വൈകില്ല; വിജയദശമി ദിനത്തില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് സൂചന

ചെന്നൈ: ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമായി തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്‍റെ രാഷ്ട്രീയ പ്രവേശനം ഉടന്‍ എന്ന് സൂചന.വിജയദശമി ദിനത്തില്‍ സൂപ്പര്‍താരം പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണിക്ക് തമിഴ്നാട്ടില്‍ വഴിതുറക്കുന്നതാകും രജനിയുടെ പാര്‍ട്ടി പ്രഖ്യാപനമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. അതേസമയം, രജനിയുടെ രാഷ്ട്രീയ പ്രവേശനം തമിഴ്നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ നെഞ്ചിടിപ്പേറ്റുകയാണ്. ‘നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയപ്രവേശനമുണ്ടാകുമെന്ന് രജനികാന്ത് നേരത്തെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നതാണ്. കോവിഡ് വ്യാപനത്തിന് മുന്‍പുതന്നെ […]

കഞ്ചാവ് വേട്ടയ്ക്ക് ഐഎസ്‌ആര്‍ഒയും; പിടിച്ചെടുത്തത് ആയിരം ക്വിന്റല്‍, മാഫിയകളെ തുരത്തി ഒഡീഷ പൊലീസ്

ഭുവനേശ്വര്‍: ഒഡീഷയില്‍ കഞ്ചാവ് മാഫിയകളെ തുരത്തുന്ന തിരക്കിലാണ് പൊലീസ്. കഴിഞ്ഞ ഒന്‍പത് മാസത്തിനുള്ളില്‍ പിടിച്ചെടുത്തത് ആയിരം ക്വിന്റല്‍ കഞ്ചാവാണ്. കഞ്ചാവ് വേട്ടയ്ക്ക് പൊലീസിനെ സഹായിക്കുന്നതാകട്ടെ ഐഎസ്‌ആര്‍ഒയും! കഞ്ചാവ് കൃഷി കണ്ടെത്താന്‍ പൊലീസിനെ ഏറ്റവും കൂടുതല്‍ സഹായിക്കുന്നത് ഐഎസ്‌ആര്‍ഒ സാറ്റലൈറ്റുകളാണെന്ന് ഒഡീഷ ഡിജിപി അഭയ് പറഞ്ഞു. ഐഎസ്‌ആര്‍ഒ പങ്കുവയ്ക്കുന്ന സാറ്റലൈറ്റ് മാപ്പിങ് ഡാറ്റ ഉപയോഗിച്ചാണ് സംസ്ഥാനത്ത് വ്യാപകമായി കഞ്ചാവ് കൃഷി ചെയ്യുന്ന സ്ഥലങ്ങള്‍ പൊലീസ് തിരിച്ചറിയുന്നത്. നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ വഴി ലഭിക്കുന്ന ഈ വിവരങ്ങളാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി […]

ശക്തമായ കാറ്റിലും മഴയിലുമുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോവുന്ന കാര്‍; തെലങ്കാനയില്‍ സ്ഥിതി അതിരൂക്ഷം, വിഡിയോ

ഹൈദരാബാദ്: തുടര്‍ച്ചയായ മൂന്നാം ദിവസമാണ് തെലങ്കാനയില്‍ മഴ തുടരുന്നത്. ഹൈദരാബാദിന്റെ പ്രാന്ത പ്രദേശത്ത് ഒഴുക്കില്‍പ്പെട്ട് കാര്‍ ഒഴുകി പോകുന്നതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. 20 സെക്കന്‍ഡുളള വീഡിയോയില്‍ ജനവാസകേന്ദ്രത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാര്‍ കുത്തൊഴുക്കില്‍ ഒലിച്ചുപോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുളള കനത്തമഴയില്‍ വെളളപ്പൊക്ക കെടുതി നേരിടുകയാണ് തെലങ്കാന. നിരവധി ജില്ലകളില്‍ വെളളപ്പൊക്ക കെടുതി രൂക്ഷമാണ്. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെളളത്തിന്റെ അടിയിലായി. വരുന്ന 24 മണിക്കൂറും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തലസ്ഥാനമായ ഹൈദരാബാദിലും സ്ഥിതി […]

ദുരന്തം വിതച്ച്‌ മഴ; കനത്ത മഴയെ തുടര്‍ന്ന് ഹൈദരാബാദില്‍ 8 മരണം

ഹൈദരാബാദ്: കനത്ത മഴയെ തുടര്‍ന്ന് ഹൈദരാബാദില്‍ 8 പേര്‍ മരിച്ചു. ഹൈദരാബാദ് നഗരത്തിലും പരിസരപ്രദേശങ്ങളിലും വ്യാപക നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കരയില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് തെലങ്കാനയിലും ആന്ധ്രാപ്രദേശിലും മഴ ശക്തമായത്. കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ വീടിനുള്ളിലേക്ക് പാറകള്‍ ഒഴുകി വന്നിടിച്ചും വൈദ്യുതാഘാതമേറ്റുമാണ് കൂടുതല്‍ പേരും മരിച്ചത്. രാത്രി തന്നെ നൂറുകണക്കിനാളുകളെ അധികൃതര്‍ ഇടപെട്ട് മാറ്റിയിരുന്നു. അതേസമയം കരയില്‍ പ്രവേശിച്ച തീവ്രന്യൂനമര്‍ദ്ദം കിഴക്ക് ഭാഗത്തേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. അടുത്ത 12 മണിക്കൂറിനുളളില്‍ […]

ലേറ്റസ്റ്റ് ന്യൂസ് ഐ​എ​സ്‌ആ​ര്‍​ഒ ശാ​സ്ത്ര​ജ്ഞ​ര്‍​ക്ക് കോ​വി​ഡ് 19; ഗഗന്‍യാന്‍ പദ്ധതി വൈകുമെന്ന് കെ ശിവന്‍

ബെംഗളൂരു: ഐ​എ​സ്‌ആ​ര്‍​ഒ​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ 70ഓ​ളം ശാ​സ്ത്ര​ജ്ഞ​ര്‍ കോ​വി​ഡ് ബാ​ധി​ത​രാ​യി എ​ന്ന് ഐഎസ്‌ആര്‍ഒ മേധാവി കെ.ശിവന്‍. ഇതേതുടര്‍ന്ന് ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ ‘ഗ​ഗന്‍യാ​ന്‍’ വൈ​കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. കോവിഡിനെ തുടര്‍ന്ന് ആസൂത്രണം ചെയ്ത പോലെ പദ്ധതി മുന്നോട്ടു കൊണ്ടു പോകാന്‍ നിലവിലെ സാഹചര്യത്തില്‍ ബുദ്ധിമുട്ടാണെന്നും ഇസ്രോ ചെയര്‍മാന്‍ പറഞ്ഞു. മനുഷ്യനെ വഹിച്ചു കൊണ്ടുള്ള ദൗത്യം അടുത്ത വര്‍ഷം ഡിസംബറില്‍ നടത്താനാണു ലക്ഷ്യമിട്ടിരുന്നത്. രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടിയതിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായാണു ബഹിരാകാശ പദ്ധതി പ്രഖ്യാപിച്ചത്. 10,000 കോടി രൂപ ചെലവു […]

കേരളം വിജയ് സേതുപതി ചിത്രം “800” : മോഷന്‍ പോസ്റ്റര്‍ ഇന്ന് റിലീസ് ചെയ്യും

ശ്രീലങ്കന്‍ ഓഫ് സ്പിന്നര്‍ മുത്തിയ മുരളിദരന്റെ ബയോപിക്കില്‍ വിജയ് സേതുപതി നായകനായി എത്തും എന്ന കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 800 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ മോശം പോസ്റ്റര്‍ ഇന്ന് ആറ് മണിക്ക് റിലീസ് ചെയ്യും. എം‌എസ് ശ്രീപതി സംവിധാനം ചെയ്യുന്ന ചിത്രം ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതവും പോരാട്ടവും അടിസ്ഥാനമാക്കിയുള്ളതാണ്. മൂവി ട്രെയിന്‍ മോഷന്‍ പിക്ചേഴ്സും ഡാര്‍ മോഷന്‍ പിക്ചേഴ്സും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു., […]

കോഴിക്കോട് ജില്ലയില്‍ സ്ഥിതി അതീവഗുരുതരം; രോഗവ്യാപനം അതിതീവ്ര സാഹചര്യത്തിലെന്ന് കളക്ടര്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കോവിഡ് രോഗവ്യാപനം അതിതീവ്രമായ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ സാംബശിവ റാവു അറിയിച്ചു. ക്രമാതീതമായ വര്‍ധനവാണ് ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നത്. പോസിറ്റീവ് സ്ഥിരീകരിക്കുന്നവരില്‍ രോഗലക്ഷണമുള്ള കേസുകളുടെ എണ്ണം കൂടുന്നുണ്ട്. ജില്ലയിലെ ആശുപത്രികള്‍ക്ക് ഉള്‍കൊള്ളാവുന്നതിലുമധികം രോഗബാധിതരുണ്ടാവുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും കളക്ടര്‍ പറഞ്ഞു. പ്രായമായവര്‍, ഗുരുതര രോഗമുള്ളവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്ക് അപകടസാധ്യത വളരെയധികം വര്‍ധിച്ചിട്ടുണ്ട്. കോവിഡ് കേസുകളുടെ കുതിച്ചുകയറ്റം തടയാന്‍ എല്ലാവരും സ്വയം തയ്യാറാവുകയും കോവിഡ് മുന്‍കരുതലുകള്‍ കൃത്യമായി പാലിക്കുകയും വേണമെന്ന് […]