ഗിസ പിരമിഡിനുള്ളില്‍ നൂറടിയിലേറെ നീളത്തിലുള്ള വായു ശൂന്യ അറ

കെയ്റോ: ഗിസ പിരമിഡിനുള്ളില്‍ നൂറടിയിലേറെ നീളത്തിലുള്ള വായു ശൂന്യ അറ ഗവേഷകര്‍ കണ്ടെത്തി. രണ്ട് വര്‍ഷം നീണ്ട പഠനത്തിനൊടുവില്‍ ഫ്രഞ്ച്-ജാപ്പനീസ് ഗവേഷകരാണ് പിരമിഡിനുള്ളില്‍ വായു ശൂന്യമായ ഭാഗം കണ്ടെത്തിയത്. വീഡിയോ കാണാം. സ്കാന്‍ പിരമിഡ് പ്രൊജക്ടിന്‍റെ ഭാഗമായിട്ടായിരുന്നു ഗവേഷണം. പിരമിഡിന്‍റെ വടക്ക് ഭാഗത്തും സമാനമായ ഒരു ചെറിയ വായുരഹിത സ്ഥലം കണ്ടെത്തിയിട്ടുണ്ട്. മൗഗ്രഫി എന്ന ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പിരമിഡിനുള്ളില്‍ ഗവേഷകര്‍ അറ കണ്ടെത്തിയത്. എന്തിന് വേണ്ടിയാണ് ഇവ നിര്‍മ്മിച്ചതെന്ന കാര്യത്തില്‍ ഗവേഷകര്‍ക്ക് കൃത്യമായ ഒരു ഉത്തരമില്ല. […]

സ്വന്തം മക്കളുടെ മുന്നില്‍ വെച്ച് ഒന്നരവയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി:അയല്‍വാസികളായ കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ പോയ ഒരു വയസുകാരിയെ കുട്ടികളുടെ മുമ്പില്‍ വെച്ച്‌ പീഡിപ്പിച്ച  സംഭവത്തില്‍ രാകേഷ്(33) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച ദില്ലിയിലാണ് സംഭവം. പീഡനത്തിനിരയായ കുട്ടിയുടെ അയല്‍വാസിയാണ് രാകേഷ്. കളിക്കാനായി കുട്ടി വീട്ടിലെത്തിയപ്പോള്‍ 4 വയസ്സുളള മകനും 2 വയസ്സുളള മകളും നോക്കി നില്‍ക്കെ ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സ്വകാര്യഭാഗത്തുനിന്ന് രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചത്. ഉടനെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിവാഹ ബന്ധം വേര്‍പ്പെടുത്തിയ കുട്ടിയുടെ മാതാവ് […]

മുക്കത്ത് നടക്കുന്ന ഗെയില്‍ പ്രതിഷേധം പോലീസ് രാജ്: രമേശ് ചെന്നിത്തല

കണ്ണൂര്‍: ഗെയില്‍ വാതക പൈപ്പ് ലൈനെതിരേ നടക്കുന്ന ജനകീയ പ്രതിഷേധത്തെ സര്‍ക്കാര്‍ പോലീസ് രാജിലൂടെ നേരിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രദേശവാസികളുടെ ആശങ്കകള്‍ പരിഹരിക്കാതെ സമരത്തെ പോലീസിനെ ഉപയോഗിച്ച്‌ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. യുഡിഎഫ് ഇതുവരെ സമരം ഏറ്റെടുത്തിട്ടില്ല. എന്നാല്‍ പോലീസ് രാജിലൂടെ പ്രതിഷേധം ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ യുഡിഎഫ് സമരം ഏറ്റെടുക്കുമെന്നും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

മലയാള നോവലില്‍ ചരിത്രം കുറിച്ചുകൊണ്ട് ‘പുലച്ചോന്‍മാര്‍’ ടീസര്‍ പുറത്തെത്തി

മലയാള നോവല്‍ ചരിത്രത്തില്‍ ആദ്യമായി പ്രകാശനത്തിന് മുമ്പ്  നോവലിന്‍റെ ടീസര്‍ പുറത്തിറങ്ങി. മാധ്യമ പ്രവര്‍ത്തകനായ എം.ആര്‍.അജയന്‍ എഴുതിയ ‘പുലച്ചോന്‍മാര്‍’ എന്ന നോവലിനാണ് ടീസര്‍ തയ്യാറാക്കി പുറത്തിറക്കിയിരിക്കുന്നത്. സഹോദരന്‍ അയ്യപ്പന്‍ ഒരുനൂറ്റാണ്ട് മുമ്പു നടത്തിയ മിശ്രഭോജനത്തിന്‍റെ പശ്ചാത്തലത്തില്‍ എഴുതിയ ഒരുദേശത്തിന്‍റെ കഥയാണ് ഈ നോവല്‍.  പുസ്തകത്തിന്‍റെ വിതരണം സിഐസിസി ബുക്ക്ഹൗസാണ്. നാളെ വൈകീട്ട് മൂന്നിന് എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ സ്വാമി സന്ദീപാനന്ദഗിരി പ്രഫ. എം കെ സാനുവിന് കോപ്പി നല്‍കി നോവല്‍ പ്രകാശനം ചെയ്യും.

യുവമോര്‍ച്ചാ നേതാവിനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ യുവമോര്‍ച്ച നേതാവിനെ ഭീകരര്‍ കൊലപ്പെടുത്തി. യുവമോര്‍ച്ച ജില്ലാ പ്രസിഡന്‍റും യുവ നേതാവുമായ ഗൗഹര്‍ അഹമ്മദ് ഭട്ടിനെയാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്.     കിലോരയിലെ തോട്ടത്തിലാണ്  ഗൗഹറിന്‍റെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. താഴ്വരയിലെ യുവാക്കള്‍ ഭീകരവാദത്തിനെതിരെ ദേശീയ പ്രസ്ഥാനത്തോടൊപ്പം സഹകരിക്കുന്നത് കൊണ്ടാണ് ഭീകരര്‍ ഈ കൊടും ക്രൂരകൃത്യം നടത്തിയതെന്ന് യുവമോര്‍ച്ച നേതാവ് ഡോ. സുരേഷ് അജയ് മഗോത്ര പ്രസ്താവനയില്‍ പറഞ്ഞു.     ബി.ജെ.പി ദേശീയ അധ്യക്ഷന്‍ […]

മൊ​റോ​ക്കോ​യി​ലെ കഫേയില്‍ വെടിവെപ്പ് ഒരാള്‍ കൊല്ലപ്പെട്ടു

റ​ബാ​ത്: മൊ​റോ​ക്കോ​യി​ലെ മ​റ​ക്കേ​ഷ് ന​ഗ​ര​ത്തി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ല്‍ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടു. മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ന​ഗ​ര​ത്തി​ലെ ക​ഫേ​യി​ല്‍ ക​ട​ന്നു​ചെ​ന്ന ര​ണ്ടു അ​ക്ര​മി​ക​ള്‍ പ്ര​കോ​പ​നം കൂ​ടാ​തെ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. അ​ക്ര​മി​ക​ള്‍ മോ​ട്ടോ​ര്‍ സൈ​ക്കി​ളി​ല്‍ ര​ക്ഷ​പ്പെ​ട്ടു. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. അ​ക്ര​മ​ത്തി​ന്‍റെ പിന്നിലെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.  

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു;വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി

ചെന്നൈ: കഴിഞ്ഞ ദിവസം അഞ്ച് മണിക്കൂറോളം നിര്‍ത്താതെ പെയ്ത മഴയില്‍ ചെന്നൈ നഗരം ഏതാണ്ട് സംതംഭിച്ച നിലയിലായി. കനത്ത  മഴയെത്തുടര്‍ന്ന് ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപൂരം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന്കൂടി അവധി പ്രഖ്യാപിച്ചു. 2015ലെ പ്രളയത്തിന് ശേഷം ഇത്രയും വലിയ മഴ ലഭിക്കുന്നത് ഇതാദ്യമായാണ്. അടുത്ത 24 മണിക്കൂര്‍ കൂടി ഈ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു കുറച്ച്‌ ദിവസം മുമ്പ് സംസ്ഥാനത്തിന്‍റെ തെക്കന്‍ തീരത്തെത്തിയ വടക്കുകിഴക്കന്‍ മണ്‍സൂണാണ് കനത്ത […]

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി ആറിലേക്ക് മാറ്റി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്

ന്യൂഡല്‍ഹി : മൊബൈല്‍ കണക്ഷനുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍. 2018 ഫെബ്രുവരി ആറിനകം എല്ലാ ഉപഭോക്താക്കളും തങ്ങളുടെ മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കണം. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലായിരുന്നു ഇക്കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. പുതിയ ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാണ്. നിലവില്‍ ഉള്ള ബാങ്ക് അക്കൗണ്ടുകള്‍ മാര്‍ച്ച്‌ 31 ന് മുമ്പ് ബന്ധിപ്പിക്കണം. ആധാര്‍ ഇല്ലാത്തതു കൊണ്ട് രാജ്യത്ത് ഒരിടത്തും പട്ടിണി മരണം സംഭവിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.  

കളക്ടര്‍ മദിവദനിയായി നയന്‍താര എത്തുന്നു. ‘ആര’ത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി.

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര  ഐഎഎസ് ഓഫീസറുടെ വേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘ആരം’. ഈ മാസം 10ന് ചിത്രം തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു ഗ്രാമം നേരിടുന്ന ജലക്ഷാമവും അതിനെതിരെ പ്രദേശവാസികള്‍ നടത്തുന്ന പ്രക്ഷോഭവുമാണ് ചിത്രത്തിന്‍റെ  പ്രമേയം. ഗ്രാമത്തിലേക്ക് ജലം എത്തിക്കുന്നതിന് തടസം നില്‍ക്കുന്നവര്‍ക്കെതിരെ പോരാടുന്ന ജില്ലാ കളക്ടര്‍ മദിവദനിയെ ആണ് നയന്‍താര അവതരിപ്പിക്കുന്നത്. കാക്കമുട്ടൈയിലൂടെ എത്തിയ വിഗ്നേഷും രമേശും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സുനു ലക്ഷ്മി, വിനോദിനി വൈദ്യനാഥന്‍, പി വി ആനന്ദകൃഷ്ണന്‍ തുടങ്ങിയവരാണ് […]

ഐ.എസ്.എല്‍. മാമാങ്കം കൊച്ചിയില്‍

മുംബൈ: ഐഎസ്‌എല്‍ നാലാം സീസണിലെ ഉദ്ഘാടന മത്സരത്തിന്‍റെ വേദി മാറ്റി. കോല്‍ക്കത്തയില്‍ നിശ്ചയിച്ചിരുന്ന  മത്സരം കൊച്ചിയിലേക്കാണ് മാറ്റിയത്. നവംബര്‍ 17-നാണ് ഐഎസ്‌എല്‍ നാലാം സീസണ്‍ തുടങ്ങുന്നത്. കേരള ബ്ലാസ്റ്റേഴ്സും അത്ലറ്റിക്കോ ഡി കോല്‍ക്കത്തയുമാണ് ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.