വെളളപ്പൊക്ക കെടുതിക്ക് പിന്നാലെ ഹൈദരാബാദില്‍ മറ്റൊരു ഭീഷണി, ആക്രമിക്കാന്‍ ഒരുങ്ങി മുതല, പരിഭ്രാന്തിയില്‍ നാട്ടുകാര്‍ (വീഡിയോ)

ഹൈദരാബാദ്: തെലങ്കാനയില്‍ കനത്തമഴയില്‍ 19 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെളളത്തിന്റെ അടിയിലാണ്. ഹൈദരാബാദ് നഗരത്തെയാണ് കനത്തമഴ കാര്യമായി ബാധിച്ചത്. നഗരത്തില്‍ വെളളക്കെട്ട് രൂക്ഷമാണ്. തെരുവുകള്‍ വെളളത്തിന്റെ അടിയിലായതോടെ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. ജനജീവിതത്തെ മഴ എങ്ങനെ കാര്യമായി ബാധിച്ചു എന്ന് വ്യക്തമാക്കുന്ന നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. കാര്‍ ഒഴുകി പോകുന്നതിന്റേയും കുത്തൊഴുക്കില്‍ മനുഷ്യന്‍ തന്നെ ഒലിച്ചുപോകുന്നതിന്റേയും വീഡിയോകളാണ് പുറത്തുവന്നത്. ഇപ്പോള്‍ മഴയ്ക്ക് പുറമേ പാമ്ബുകളും മുതലകളും ജനങ്ങള്‍ക്ക് ഭീഷണിയാകുകയാണ്. വെളളത്തിലൂടെ ഒഴുകി എത്തിയ മുതല രണ്ടുപേരെ […]

ചന്ദ്രനില്‍ പെരുമാറ്റച്ചട്ടവുമായി നാസ

നാസ: ആര്‍ട്ടെമിസ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ മനുഷ്യനെ വീണ്ടും ചന്ദ്രനിലയയ്ക്കാനുള്ള ശ്രമത്തിലാണ് നാസ. ആര്‍ട്ടെമിസ് മിഷന്റെ പശ്ചാത്തലത്തില്‍ ചന്ദ്രനിലെ ഇടപെടലില്‍ മാന്യതയും അച്ചടക്കവും സഹകരണവും സമാധാനവും ഉറപ്പുവരുത്തുന്നതിന് ഒരു ഉടമ്ബടിയും നാസ തയ്യാറാക്കി കഴിഞ്ഞു. 1967ലെ ബഹിരാകാശ ഉടമ്ബടിയും മറ്റ് കരാറുകളും അടിസ്ഥാനമാക്കി തയ്യാറാക്കിയ ആര്‍ട്ടെമിസ് ഉടമ്ബടിയില്‍ അമേരിക്ക, ആസ്‌ട്രേലിയ, കാനഡ, ഇറ്റലി, ജപ്പാന്‍, ലക്‌സംബര്‍ഗ്, യു.എ.ഇ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ ഒപ്പുവച്ചു. മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്ക് അയയ്ക്കുന്നതിനായുള്ള ശ്രമങ്ങള്‍ക്ക് കൂടുതല്‍ രാജ്യങ്ങള്‍ പിന്തുണ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് […]

പുതുക്കിയ യാത്രാമാനദണ്ഡങ്ങള്‍ പാലിച്ചില്ല; ദുബയ് വിമാനത്താവളത്തില്‍ നൂറു കണക്കിനു പാകിസ്താന്‍കാര്‍ കുടുങ്ങി

ദുബയ്: കൊവിഡുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ യാത്രാ നിബന്ധനകളും മാര്‍ഗനിര്‍ദേശങ്ങളും പാലിക്കാത്ത നൂറു കണക്കിനു പേര്‍ ദുബയ് വിമാനത്താവളത്തില്‍ കുടുങ്ങി. പുറത്തുനിന്നു വരുന്നവര്‍ക്ക് യുഎഇ നിര്‍ദേശിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തതാണ് വിസിറ്റിങ് വിസയില്‍ രാജ്യത്തെത്തിയ യാത്രികര്‍ക്ക് വിനയായത്. യുഎഇ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നെങ്കിലും അത് വേണ്ട സമയത്ത് യാത്രക്കാരെ അറിയിക്കുന്നതില്‍ നയതന്ത്ര കാര്യാലയത്തിനു വന്ന വീഴ്ചയാണ് യാത്രികര്‍ കുടുങ്ങാനിടയായതെന്ന് കരുതുന്നു. മുന്‍കൂട്ടി ഹോട്ടല്‍ ബുക്കു ചെയ്യുക, 2000 ദിര്‍ഹം പണമായും തിരിച്ചുപോകാനുള്ള ടിക്കറ്റും കയ്യില്‍ കരുതുക എന്നിയവാണ് പ്രധാന […]

അവതാര്‍; രണ്ടാം ഭാഗം ചിത്രീകരണം പൂര്‍ത്തിയായി, മൂന്നാം ഭാഗത്തിന്റെ ചിത്രീകരണവും ഭൂരിഭാഗം അവസാനിച്ചു

ജെയിംസ് കാമറൂണ്‍ ചിത്രം അവതാറിന്റെ രണ്ടാം ഭാഗം ചിത്രീകരണം പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്.ഈ വിവരം വെളിപ്പെടുത്തിയത് ജെയിംസ് കാമറൂണ്‍ തന്നെയാണ്. മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ഭൂരിഭാഗം അവസാനിച്ചെന്നും കാമറൂണ്‍ വ്യക്തമാക്കി. അവതാര്‍ രണ്ടാം ഭാഗത്തിന്റെ കഥ പുരോഗമിക്കുന്നത് നെയിത്രിയെ വിവാഹം കഴിക്കുന്ന ജേക്ക് ഗോത്രത്തലവനാകുന്നതിലൂടെയാണ്. നിര്‍മാണ ചിലവ് 1832 കോടി രൂപയാണ്. 7500 കോടിയോളമാണ് മൂന്നാം ഭാ​ഗത്തിന് മുതല്‍ മുടക്ക് വരുന്നത്. നിര്‍മ്മാണം 20th സെഞ്ചുറി സ്റ്റുഡീയോയും ലെറ്റ് സ്റ്റോം എന്റര്‍ടെയ്‌മെന്റും ചേര്‍ന്നാണ്. അവതാര്‍ രണ്ടും മൂന്നും ഭാഗങ്ങള്‍ റിലീസ് […]

അമ്മയില്‍ നിന്നും പുറത്ത് പോവേണ്ടത് തിലകനോ, പാര്‍വ്വതിയോ ഒന്നുമല്ല., ഇടവേള ബാബു എന്ന വ്യക്തിയാണ്..;ഷമ്മി തിലകന്‍

അമ്മ സംഘടനയില്‍ നിന്നും രാജിവച്ച പാര്‍വതിയെ പിന്തുണച്ച്‌ ഷമ്മി തിലകന്‍. സംഘടനയില്‍ നിന്നും പുറത്ത് പോകേണ്ടത് ഇടവേള ബാബുവും ഇന്നസെന്റ് ആണെന്നും ഏഷ്യാവില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു പാര്‍വതി നല്ലൊരു നടിയാണ്. നല്ല വ്യക്തിത്വമുള്ള പെണ്‍കുട്ടി. അവര്‍ പുറത്തുപോകേണ്ട കാര്യമില്ല. അവര്‍ പറഞ്ഞതുപോലെ അയാള്‍ തന്നെയാണ് പുറത്തു പോകേണ്ടത്. പാര്‍വതി ചെയ്തത് അവരുടെ ശരിയാണ്. അത് ശരിയാണെന്ന് അവര്‍ക്ക് ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ് അവരത് ചെയ്തതെന്നും ഷമ്മി തിലകന്‍ പറയുന്നു. “പുറത്താക്കാനായിട്ട് ആര്‍ക്കും തന്നെ സംഘടനയില്‍ അധികാരമില്ല. അമ്മ ഒരു […]

സൈന്യത്തോട് യുദ്ധത്തിന് തയ്യാറാകാന്‍ ആഹ്വാനം ചെയ്ത് ചൈനീസ് പ്രസിഡന്റ്

ബെയ്ജിങ്: സൈന്യത്തോട് യുദ്ധത്തിന് തയ്യാറാകാന്‍ നിര്‍ദേശം നല്‍കി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. രാജ്യത്തോട് വിശ്വസ്തത പുലര്‍ത്താനും തികഞ്ഞ ജാഗ്രതയോടെയിരിക്കാനും സൈനികരോട് അദ്ദേഹം നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇന്ത്യയും ചൈനയും തമ്മില്‍ ലഡാക്കില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ചൊവ്വാഴ്ച ഗുവാങ്ഡോങ് സൈനിക ക്യാമ്ബ് സന്ദര്‍ശിച്ച ഷി ജിന്‍പിങ് സൈനികരോട് മനസ്സും ഊര്‍ജവും യുദ്ധ തയ്യാറെടുപ്പുകള്‍ക്കായി സമര്‍പ്പിക്കാനും ജാഗ്രത പാലിക്കാനും നിര്‍ദേശിച്ചതായി ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ടു ചെയ്തത്. ചൈനീസ് വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹുവയെ ഉദ്ധരിച്ചാണ് […]

ലക്ഷ്യം സൈനികവിന്യാസം തന്നെ : അടല്‍ തുരങ്കത്തിന് തൊട്ടുപിറകെ സോജില്ലാ തുരങ്കനിര്‍മ്മാണം ആരംഭിച്ച്‌ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : അടല്‍ തുരങ്കത്തിനു തൊട്ടുപിന്നാലെ സോജിലാ തുരങ്ക നിര്‍മ്മാണമാരംഭിച്ച്‌ കേന്ദ്രസര്‍ക്കാര്‍. ദുര്‍ഘടമായ ദ്രാസ് മേഖലയില്‍, സോജില്ലാ ചുരത്തിലാണ് തുരങ്ക നിര്‍മാണം നടത്തുന്നത്. കാര്‍ഗിലിനെയും ശ്രീനഗറിനെയും തമ്മില്‍ ബന്ധിപ്പിക്കാനാണ് പുതിയ തുരങ്കത്തിന്റെ നിര്‍മ്മാണം കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചത്. 14.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കപാതയുടെ നിര്‍മ്മാണം ദേശീയ ഹൈവേ അതോറിറ്റി ഇന്ന് ആരംഭിക്കും. നാഷണല്‍ ഹൈവേ ഒന്നിന്റെ ഭാഗമാണ് സോജില്ലാ തുരങ്കം. സാധാരണഗതിയില്‍ ചുരം കടക്കാന്‍ മൂന്നു മണിക്കൂര്‍ എടുക്കുന്ന സമയം തുരങ്കത്തിന്റെ വരവോടെ ഗണ്യമായി കുറയുമെന്നാണ് പ്രതിരോധ വിദഗ്ധര്‍ […]

കോണ്‍​ഗ്രസിനെതിരായ പരാമര്‍ശം വിനയായി; മാപ്പുപറഞ്ഞ്​ ഖുശ്​ബു

ചെന്നൈ: കോണ്‍ഗ്രസ്​ മാനസിക വളര്‍ച്ച മുരടിച്ച പാര്‍ട്ടിയാണെന്ന പ്രസ്​താവനയില്‍ മാപ്പുപറഞ്ഞ്​ ഖുശ്​ബു സുന്ദര്‍. കോണ്‍​ഗ്രസ്​ വിട്ട്​ ബി.ജെ.പിയില്‍ ചേര്‍ന്ന നടി ​ചെന്നൈയില്‍ തിരിച്ചെത്തിയ ശേഷം പ്രതികരിക്കവേയാണ്​ വിവാദ പരാമര്‍ശം നടത്തിയത്​. പ്രസ്​താവന മാനസിക വളര്‍ച്ചയില്ലാത്ത ഭിന്നശേഷി വിഭാഗത്തില്‍പെട്ട​വരെ അധിക്ഷേപിക്കുന്നതാണെന്ന്​ ചൂണ്ടിക്കാട്ടി തമിഴ്​നാട്ടിലെ 30ഓളം പൊലീസ്​ സ്​റ്റേഷനുകളില്‍ പരാതി ലഭിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ മാപ്പുമായി ഖുശ്​ബു എത്തിയത്​. തിടുക്കത്തിലുള്ള പ്രതികരണത്തിനിടയില്‍ സംഭവിച്ച പ്രസ്​താവനയില്‍ മാപ്പുപറഞ്ഞ ഖുശ്​ബു ഇനി ആവര്‍ത്തിക്കില്ലെന്നും പ്രസ്​താവിച്ചു. ”ഞാന്‍ കോണ്‍ഗ്രസില്‍ ആറ്​ വര്‍ഷക്കാലം ഉണ്ടായിരുന്നു. ഞാന്‍ […]

എല്‍സി, ലൂക: രണ്ടു​ വിദേശികള്‍ കൂടി ബ്ലാസ്​റ്റേഴ്​സിലേക്ക്​

കോഴിക്കോട്​: കേരള ബ്ലാസ്​റ്റേഴ്​സ്​ വിദേശ ക്വാേട്ടയിലെ അവശേഷിക്കുന്ന രണ്ടു​ താരങ്ങളെക്കൂടി വലയിലാക്കിയതായി സൂചന. ഏഷ്യന്‍ ക്വാേട്ടയിലേക്ക്​ ആസ്​ട്രേലിയ സെന്‍റര്‍ ബാക്ക്​ ​േജാര്‍ദന്‍ എല്‍സി, സ്​ലൊവീനിയന്‍ സ്​ട്രൈക്കര്‍ ലൂക മാസെന്‍ എന്നിവരുമായി കരാറില്‍ ഒപ്പിട്ടതായാണ്​ റിപ്പോര്‍ട്ട്​. ഒൗദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാവും. സ്​ലൊവീനിയന്‍ യൂത്ത്​ ടീമുകളില്‍ കളിച്ച ലൂക നിലവില്‍ സ്​ലൊവീനിയന്‍ രണ്ടാം ഡിവിഷന്‍ ലീഗ്​ ക്ലബ്​ ട്രിഗ്ലാവ്​ ക്രാ​െന്‍റ താരമാണ്​. താരം ബ്ലാസ്​റ്റേഴ്​സുമായി ധാരണ​യിലെത്തിയതായി സ്​ലൊവീനിയന്‍ മധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തു. അഡ്​ലെയ്​ഡ്​ യുനൈറ്റഡില്‍ നിന്നാണ്​ ജോര്‍ദന്‍ എല്‍സിയുടെ വരവ്. വിസെ​െന്‍റ […]

കൊവിഡ് പ്രതിരോധിക്കുന്നതിനുള്ള രണ്ടാമത്തെ വാക്‌സിനും അനുമതി നല്‍കി റഷ്യ

കൊവിഡ് പ്രതിരോധിക്കുന്നതിനുള്ള രണ്ടാമത്തെ വാക്‌സിനും റഷ്യ അനുമതി നല്‍കി. ഇക്കാര്യം അറിയിച്ചത് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനാണ്. വാക്‌സിന്‍ വികസിപ്പിച്ചത് സൈബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ്. കഴിഞ്ഞ മാസം മരുന്ന് മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങിയിരുന്നു. ഇതിന്റെ ഫലം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കൊവിഡ് 19 ന് എതിരെയുള്ള രണ്ട് മരുന്നുകളുടെയും ഉത്പാദനം വര്‍ധിപ്പിക്കണമെന്ന് പുടിന്‍ വ്യക്തമാക്കി. വിദേശരാജ്യങ്ങളുമായി കൊവിഡ് പ്രതിരോധത്തില്‍ സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പൊതുജനങ്ങള്‍ക്ക് റഷ്യ ആദ്യം നിര്‍മിച്ച കൊവിഡ് വാക്‌സിന്‍ സ്പുട്‌നിക് -5 ഇതുവരെ വിതരണം ചെയ്തു തുടങ്ങിയിട്ടില്ല.