ജോജുന്റെ യും മോളുടെയും പാട്ട് ഫേസ്ബുക്കിൽ viral വീഡിയോ

ജോജുവും തന്റെ മകളും ആയി പാടുന്ന പാട്ടാണ് വൈറൽ ആയിരിക്കുന്നത് .കേൾക്കാൻ വളരെ മനോഹരമായയതിനാൽ എല്ലാരും തന്നെ പാട്ട് ഷെയർ ചെയ്‌തുകയും മാദ്യമങ്ങളിൽ ശ്രെദ്ധ നേടുകയും ചെയ്തു video link —————————————————————————————————-

ലയണല്‍ മെസ്സി ,സമ്ബന്ന ഫുട്ബോള്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാമന്‍

ന്യൂയോര്‍ക്ക്: ഫോബ്സ് മാസികയുടെ സമ്ബന്ന ഫുട്ബോള്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാമനായി അര്‍ജന്‍റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി. യുവന്‍റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പിന്നിലാക്കിയാണ് മെസ്സിയുടെ നേട്ടം. സാമ്ബത്തിക പ്രസിദ്ധീകരണമായ ഫോബ്സ് മാസികയുടെ ഈ വര്‍ഷത്തെ പട്ടികയിലാണ് മെസ്സി ഒന്നാമതെത്തിയത്. പ്രതിഫലവും പരസ്യ വരുമാനവും ചേര്‍ത്ത് മെസ്സിയുടെ ഈ വര്‍ഷത്തെ സമ്ബാദ്യം 12.6 കോടി യുഎസ് ഡോളറാണ്, അതായത് ഏകദേശം 927 കോടി രൂപ. ഈ വര്‍ഷം റൊണാള്‍ഡോയുടെ വരുമാനം 11.7 യുഎസ് ഡോളറാണ് (860 കോടി […]

ജാര്‍ഖണ്ഡില്‍ മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്ബോള്‍ താരം മരിച്ചു

റാഞ്ചി: ജാര്‍ഖണ്ഡിലെ ഗുംല ജില്ലയില്‍ മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്ബോള്‍ താരം മരിച്ചു. ഗുംല ജില്ലയിലെ ഉരു ബാര്‍ദിയില്‍ നടന്ന പ്രാദേശിക മത്സരത്തിനിടെ മിന്നലേറ്റ് പരാസ് പന്ന എന്നയാളാണ് മരിച്ചത്. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ആണ് സംഭവം നടന്നത്. എന്നാല്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവത്തെക്കുറിച്ച്‌ പോലീസ് അറിയുന്നത്. ലോക്ക്ഡൗണ്‍ പ്രോട്ടോക്കോള്‍ ലംഘിച്ച്‌ ഫുട്ബോള്‍ മത്സരം എങ്ങനെ സംഘടിപ്പിച്ചുവെന്ന് അന്വേഷിക്കുമെന്ന് ചൈന്‍‌പൂരിലെ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ (എസ്‌ഡി‌പി‌ഒ) കുല്‍ദീപ് കുമാര്‍ പറഞ്ഞു. കുജുര്‍ ഫുട്ബോള്‍ ചാമ്ബ്യന്‍ഷിപ്പ് […]

ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ: ഭരണ- സൈനിക ഉന്നതതല പ്രതിനിധികളുടെ യോഗം ഇന്ന്; ചൈനീസ് സൈന്യത്തിന്റെ പ്രകോപനങ്ങള്‍ വിലയിരുത്തും

ന്യൂദല്‍ഹി : ഇന്ത്യ- ചൈന അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനങ്ങള്‍ക്കെതിരെ കര്‍ശ്ശന നിലപാട് എടുക്കാന്‍ ഒരുങ്ങി പ്രതിരോധ വകുപ്പ്. സൈനിക- ഭരണ മേഖലയിലെ ഉന്നതതല പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഇന്ന് നടക്കുന്ന യോഗത്തില്‍ ഷാങ്ഹായ് ഉച്ചകോടിക്ക് ശേഷം ലഡാക്ക് അതിര്‍ത്തിയിലുണ്ടായിട്ടുള്ള സംഭവ വികാസങ്ങള്‍ വിലയിരുത്തും. മൂന്ന് സൈനിക മേധാവികളും, പ്രതിരോധ വകുപ്പിന്റേയും വിദേശകാര്യവകുപ്പിന്റെയും ഉയര്‍ന്ന ഉദ്യോഗസ്ഥരും ഇന്ന് ചേരുന്ന യോഗത്തില്‍ പങ്കെടുക്കും. ഇതില്‍ ലഡാക്ക് മുതല്‍ അരുണാചല്‍പ്രദേശ് വരെയുള്ള അതിര്‍ത്തിയിലെ എല്ലാ സൈനിക കേന്ദ്രങ്ങളിലേയും നിലവിലെ സ്ഥിതി […]

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ കോട്ടയം, ഇടുക്കി ജില്ലകളിലും 20ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 21ന് ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നു. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കും. കാലാവസ്ഥ വകുപ്പ് ഈ ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ന് […]

അതിര്‍ത്തി സംഘര്‍ഷം; സൈന്യത്തിന് പൂര്‍ണ പിന്തുണ അര്‍പ്പിച്ചും, ചൈനീസ് പ്രകോപനത്തെ അപലപിച്ചും സംയുക്ത പ്രമേയം പാസ്സാക്കുന്നത് പരിഗണനയില്‍

ഡല്‍ഹി : അതിര്‍ത്തി സംഘര്‍ഷത്തില്‍ സൈന്യത്തിന് പൂര്‍ണ പിന്തുണ അര്‍പ്പിച്ചും, ചൈനീസ് പ്രകോപനത്തെ അപലപിച്ചും സംയുക്ത പ്രമേയം പാസ്സാക്കുന്നത് പരിഗണനയില്‍. ഇതിനുള്ള സാധ്യതകള്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്. ലോക്‌സഭയിലും രാജ്യസഭയിലും സംയുക്തപ്രമേയം കൊണ്ടു വരിക എന്ന നിര്‍ദേശം കേന്ദ്രം പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് മുന്നില്‍ വച്ചിട്ടുണ്ട്. അതിര്‍ത്തി സംഘര്‍ഷം സംബന്ധിച്ച്‌ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇന്നലെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രസ്താവന നടത്തിയിരുന്നു. അതിര്‍ത്തി തര്‍ക്കത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്നായിരുന്നു ചില കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ സന്ദര്‍ഭത്തില്‍ ചര്‍ച്ച നടത്തുന്നത് […]

ട്രം​പി​നെ​തി​രെ ലൈം​ഗീ​കാ​രോ​പ​ണ​വു​മാ​യി മു​ന്‍ മോ​ഡ​ല്‍

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​നെ​തി​രെ ലൈം​ഗീ​കാ​രോ​പ​ണ​വു​മാ​യി മു​ന്‍ മോ​ഡ​ല്‍. ആ​മി ഡോ​റി​സാ​ണ് ട്രം​പി​നെ​തി​രെ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. 1997 സെ​പ്റ്റം​ബ​റി​ല്‍ ന്യൂ​യോ​ര്‍​ക്കി​ല്‍ വ​ച്ചു ന​ട​ന്ന യു​എ​സ് ഓ​പ്പ​ണ്‍ ടെ​ന്നീ​സ് ടൂ​ര്‍​ണ​മെ​ന്‍റി​നി​ടെ വി​ഐ​പി സ്യൂ​ട്ടി​ല്‍ വ​ച്ച്‌ ട്രം​പ് ത​ന്നെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന് ആ​മി ഡോ​റി​സ് ദ് ​ഗാ​ര്‍​ഡി​യ​നോ​ട് വ്യ​ക്ത​മാ​ക്കി. സം​ഭ​വ സ​മ​യം ഡോ​റി​സി​ന് 24 വ​യ​സാ​ണ് പ്രാ​യം. അ​ന്ന് 51 വയസുകാ​ര​നാ​യി​രു​ന്ന ട്രം​പ് ര​ണ്ടാം ഭാ​ര്യ മാ​ര്‍​ല മേ​പി​ള്‍​സി​നൊ​പ്പ​മാ​ണ് ജീ​വി​ച്ചി​രു​ന്ന​ത്. ത​ന്‍റെ ആ​രോ​പ​ണ​ങ്ങ​ള്‍ ശ​രി​വ​യ്ക്കു​ന്ന​തി​നാ​യി യു​എ​സ് ഓ​പ്പ​ണ്‍ ടെ​ന്നി​സി​നു​ള്ള […]

ബെയ്‌ലിന്റെ വരവ് ടോട്ടനം ഇന്ന് പ്രഖ്യാപിച്ചേക്കും! തന്റെ കഴിവുകളെ വീണ്ടും ലോകത്തിന് മുന്‍പില്‍ കാണിക്കാന്‍ ലക്ഷ്യം വച്ച്‌ ബെയ്ല്‍

ബെയ്‌ലിന്റെ വരവ് ടോട്ടനം ഇന്ന് പ്രഖ്യാപിച്ചേക്കും. മെഡിക്കല്‍ പൂര്‍ത്തിയാക്കി ബെയ്ല്‍ പഴയ ക്ലബിലേക്ക് മടങ്ങാന്‍ ഒരുങ്ങി കഴിഞ്ഞു. ബെയ്‌ലിന്റെ വരവോടെ ലിവര്‍പൂളിന്റേത് പോലെ കരുത്തുറ്റ മുന്നേറ്റ നിര ടോട്ടന്നത്തിലും ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സണ്‍, കെയിന്‍, ബെയ്ല്‍, ഡെലെ അലി എന്നിവര്‍ മുന്നേറ്റ നിരയിലേക്ക് എത്തുമ്ബോള്‍ കടലാസില്‍ കരുത്ത് കാണിക്കുന്നുണ്ട് ടോട്ടനം. അത് കളിക്കളത്തിലേക്ക് എത്തിക്കാനാവുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. 2013ലാണ് ബെയ്ല്‍ പ്രീമിയര്‍ ലീഗ് വിടുന്നത്. ഏഴ് വര്‍ഷം ബെര്‍ണാബ്യുവില്‍ തുടര്‍ന്ന ബെയ്‌ലിന് നേട്ടങ്ങള്‍ ഏറെ സ്വന്തമാക്കാനായെങ്കിലും […]

ഇന്ത്യയിലെ ആദ്യ ആപ്പിള്‍ ഓണ്‍ലൈന്‍ സ്റ്റോര്‍; സെപ്റ്റംബര്‍ 23 മുതല്‍

ആപ്പിളിന്റെ ആദ്യ ഓണ്‍ലൈന്‍ സ്റ്റോര്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. സെപ്റ്റംബര്‍ 23 നാണ് ലോഞ്ചിങ്. ആപ്പിളിന്റെ എല്ലാ ഉത്പന്നങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാകും. ഉപഭോക്താക്കളുടെ സഹായത്തിനായി ഓണ്‍ലൈന്‍ ടീമും പ്രവര്‍ത്തിക്കും. ആപ്പിള്‍ ഇന്ത്യയില്‍ ഓണ്‍ലൈന്‍ സ്റ്റോര്‍ തുറക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇംഗ്ലീഷില്‍ ഓണ്‍ലൈന്‍ സഹായവും ഹിന്ദിയിലും ഇംഗ്ലീഷിലും ഫോണ്‍ കോള്‍ സഹായവും ആപ്പിള്‍ വാഗ്ദാനം ചെയ്യുന്നു.ഇന്ത്യയില്‍ വിപണി വിപുലീകരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ആപ്പിള്‍ റീട്ടെയില്‍ പ്ലസ് പീപ്പിള്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഡീഡ്രെ ഓബ്രിയന്‍ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ആപ്പിള്‍ […]

കോവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷം കടന്നു ; കഴിഞ്ഞ 24 മണിക്കൂറിനിടെ വീണ്ടും ഒരു ലക്ഷത്തിന് അടുത്ത് ആളുകള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

ഡല്‍ഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വീണ്ടും ഒരു ലക്ഷത്തിന് അടുത്ത് ആളുകള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്നലെ മാത്രം കോവിഡ് ബാധിച്ചത് 96,424 പേര്‍ക്കാണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 52,14,678 ആയി. നിലവില്‍ 10,17,754 പേര്‍ ചികില്‍സയിലുണ്ട്. ഇന്നലെ മാത്രം 1,174 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 84,372 ആയി. ഇതുവരെ രാജ്യത്ത് 41,12,552 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം […]