രജനീകാന്ത് 27ന് ദുബായിലേക്ക്..’2.0’യുടെ ഓഡിയോ ലോഞ്ച് തകര്‍ക്കും

എന്തിരന്‍റെ രണ്ടാം ഭാഗമായ ‘2.0’യുടെ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാന്‍ സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് ഈ മാസം 27ന് ദുബായിലേക്ക് പറക്കുകയാണ്. ചിത്രത്തിന്‍റെ  സംഗീതസംവിധായകന്‍ എ.ആര്‍.റഹ്മാന്‍, സംവിധായകന്‍ ശങ്കര്‍, ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ്കുമാര്‍, നായിക ആമി ജാക്സന്‍ തുടങ്ങിയവരും രജനിയോടൊപ്പം ഉണ്ടാകും. ഇമാര്‍ പ്രോപ്പര്‍ട്ടീസുമായി ചേര്‍ന്ന് ലൈക്ക പ്രൊഡക്ഷന്‍സാണ് പരിപാടി സംഘടിപ്പിക്കുന്നത്. 90 ദശലക്ഷം യുഎസ് ഡോളര്‍ ചെലവഴിച്ച്‌ നിര്‍മ്മിക്കുന്നഏഷ്യയിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമാണ് 2.0. നായകന്‍ രജനികാന്ത് ആണെങ്കിലും അദ്ദേഹത്തോളം തന്നെ പ്രാധാന്യമുള്ള കഥാപാത്രമായി വരുന്നതു ബോളിവുഡിന്‍റെ സ്വന്തം താരം അക്ഷയ് കുമാറാണ്. […]

സൂപ്പര്‍ ഹീറോസിനെ പ്രേക്ഷകരുടെ മുന്നിലെത്തിക്കാന്‍ ‘ജസ്റ്റിസ് ലീഗ്’

ഡിസി കോമിക്‌സ് സൂപ്പർ ഹീറോ ടീമിനെ ആസ്പദമാക്കി ഒരുക്കുന്ന സൂപ്പർ ഹീറോ ചിത്രമാണ് ‘ജസ്റ്റിസ് ലീഗ്’. ഹോളിവുഡ് സൂപ്പര്‍ ഹീറോ കഥാപാത്രങ്ങള്‍ ഒന്നിക്കുന്ന ചിത്രത്തിന്‍റെ പോസ്റ്റര്‍പുറത്തെത്തി. ബാറ്റ്മാന്‍, സൂപ്പര്‍മാന്‍, വണ്ടര്‍ വുമണ്‍, അക്വാമാന്‍, സൈബോര്‍ഗ് എന്നിവരാണ് സിനിമയിലെ സൂപ്പര്‍ ഹീറോകള്‍. വീല്‍ ബീല്‍, ക്രിസ് ടെരിയോ എന്നിവരുടെ തിരക്കഥയില്‍ സാക്ക് സ്നിഗറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വാര്‍ണര്‍ ബ്രോസിന്‍റെ  ബാനറില്‍ ഒരുങ്ങുന്ന ഈ സൂപ്പർ ആക്ഷൻ ചിത്രം 2ഡി, 3ഡി ഐമാക്സ് 3ഡി എന്നിവയില്‍ നവംബര്‍ 18ന് പ്രദര്‍ശനത്തിനെത്തും.  

ഗോഥിക് ഹൊറര്‍ ചിത്രം’ആഞ്ജലിക്ക’ നവംബര്‍ 17 ന്

മിച്ചെല്‍ ലിച്ചെന്‍ സ്റ്റെയിന്‍ സംവിധാനം നിര്‍വഹിക്കുന്ന ഗോഥിക് ഹൊറര്‍ ചിത്രമാണ് ‘ആഞ്ജലിക്ക’. ചിത്രത്തിന്‍റെ പുതിയ ട്രെയിലര്‍ പുറത്തെത്തി. ജോയിസ് പെപ്പോറോല്‍ നിര്‍മ്മിക്കുന്ന  ചിത്രത്തില്‍  ജെന മാലോണ്‍, ജാനറ്റ് മക്ടീര്‍, എഡ് സ്റ്റോപേഡ് എന്നിവരാണ്കേന്ദ്രകഥാപാത്രങ്ങളാകുന്നത്. വിക്ടോറിയന്‍ ലണ്ടനില്‍ താമസിക്കാനെത്തുന്ന നവവധൂവരന്മാര്‍ക്ക് നേരിടേണ്ടി വരുന്ന ഭീതിജനകവുമായ സംഭവങ്ങളുടെ പരമ്പരയാണ് ആഞ്ജലിക്കയുടെ ഇതിവൃത്തം. ചിത്രം നവംബര്‍ പതിനേഴിന് തീയേറ്ററുകളിലെത്തും.

കസ്തൂരിമാനിലെ സാജന്‍ ജോസഫായി ചാക്കോച്ചന്‍ വീണ്ടും…

‘ലോഡ് ലിവിംഗ്സ്റ്റണ്‍ 7000 കണ്ടി’ എന്ന ചിത്രത്തിന് ശേഷം അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന ‘ദിവാന്‍ജിമൂല ഗ്രാന്‍ഡ്’ പിക്സ് എന്ന ചിത്രത്തിന്‍റെ  മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകന്‍. അനില്‍ രാധാകൃഷ്ണ മേനോനൊപ്പം കോഴിക്കോട് കലക്ടറായിരുന്ന പ്രശാന്ത് നായരും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍   അമിത കര്‍ക്കശക്കാരനായ   ഒരു ഐഎഎസ് ഓഫീസറുടെ വേഷമാണ് കുഞ്ചാക്കോ ബോബന്.  കസ്തൂരിമാന്‍ എന്ന ചിത്രത്തില്‍ അദ്ദേഹം  അവതരിപ്പിച്ച സാജന്‍ ജോസഫ് എന്ന കഥാപാത്രമായി തന്നയാണ് ഈ ചിത്രത്തിലും […]

വസന്തത്തിന്‍റെ കുളിര്‍മഴ പെയ്യിക്കാന്‍ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ‘പൂമരം’ വരുന്നു

ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈന്‍ ഒരുക്കുന്ന ‘പൂമരം’  ആരാധകര്‍ ഏറെ നാളായി  പ്രതീക്ഷിച്ചിരിക്കുന്ന  ചിത്രമാണ്. കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങളുമായി ജയറാം രംഗത്തു വന്നിരിക്കുകയാണ്. ഇപ്പോള്‍ ചിത്രത്തിന്‍റെ  അവസാന ഘട്ട ഡബ്ബിങ് പുരോഗമിക്കുകയാണെന്നും മറ്റു പ്രാരംഭ ജോലികളെല്ലാം കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.  പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തിരിക്കുന്ന ചിത്രത്തില്‍  ഒരു ഗസ്റ്റ് റോളില്‍ ചാക്കോച്ചനും പ്രത്യക്ഷപ്പെടുന്നുണ്ട്. 2016 സെപ്തംബറിലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. വിവിധ ഷെഡ്യൂളുകളിലായി മഹാരാജാസിലും പരിസരങ്ങളിലുമായാണ്  പൂമരം […]

‘തുമാരി സുലുവി’ലെ ആദ്യ ഗാനം പുറത്തിറങ്ങി

വിദ്യാ ബാലൻ പ്രധാനകഥാപാത്രമായി എത്തുന്ന തുമാരി സുലുവിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തില്‍   റേഡിയോ ജോക്കിയായിമാറുന്ന  ഒരു  മുംബൈ വീട്ടമ്മയുടെ വേഷത്തിലാണ് വിദ്യാ ബാലന്‍ എത്തുന്നത്.  സുലു എന്ന പേരില്‍  വളരെ രസകരമായ കഥാപാത്രത്തെയാണ് വിദ്യ അവതരിപ്പിക്കുന്നതെന്നാണ് ട്രയിലറുകൾ സൂചിപ്പിക്കുന്നത്. സുരേഷ് ത്രിവേണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേഹ ധുഫിയ, മാനവ് കൗല്‍, വിജയ് മൗര്യ, മലിഷ്ക, അഭിഷേക് ശര്‍മ്മ, സിന്ദു ശേഖരന്‍, സീമ തനേജ, തൃപ്തി ഖംകര്‍, ശാന്തനു തുടങ്ങിയവരും ചിത്രത്തിലുണ്ട്. ടി സീരീസിന്‍റെ ബാനറില്‍  ഭൂഷന്‍ […]

ചിത്രീകരണം പുരോഗമിക്കുന്നു. ‘ആമി’ ഉടനെത്തും

മലയാള സിനിമയിൽ ആദ്യമായി ഒരു എഴുത്തുകാരിയുടെ കഥ പറയുന്ന ചിത്രമൊരുങ്ങുന്നു. കഥകളുടെ രാജകുമാരിയായ മാധവിക്കുട്ടിയുടെ ജീവിതകഥയെ ആസ്പദമാക്കി  ‘ ആമി’ എന്ന ചിത്രം തിയേറ്ററുകളില്‍ എത്താന്‍ പോവുകയാണ്. പ്രേഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത് .  ആമിയായി വേഷമിടുന്നത് മലയാളികളുടെ പ്രിയ നടി  മഞ്ജു വാര്യരാണ്. കമല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റീൽ ആന്‍റ് റിയൽ സിനിമയുടെ ബാനറിൽ റാഫേൽ തോമസും റോബാ റോബനും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. മാധവിക്കുട്ടിയുടെ നാലപ്പാട് തറവാടായി ചിത്രീകരിച്ചിരിക്കുന്നത്  മനിശേരിയിലെ […]

‘കാക്കി’യില്‍ തിളങ്ങാന്‍ കാര്‍ത്തിക്; ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തു വിട്ടു

തമിഴ് നടൻ സൂര്യക്ക് പിന്നാലെ പോലീസ് വേഷത്തിൽ തിളങ്ങാൻ അനുജൻ കാർത്തിയും എത്തുന്നു. പുതിയ തെലുങ്ക് ചിത്രം കാക്കിയിലാണ് കാർത്തി പോലീസ് വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്‍റെ  ട്രെയിലര്‍ പുറത്തെത്തി. കാക്കി  ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്. പോലീസുകാരുടെ കഥപറഞ്ഞ പല  ചിത്രങ്ങളും  ഉണ്ടായിട്ടുണ്ടെങ്കിലും ഈ ചിത്രം  അതിൽ നിന്ന് വ്യത്യസ്തമായിരിക്കും.  ചീത്ത പുരുഷന്മാരെ പിന്തുടരുന്ന ശക്തമായ കഥാപാത്രമായാണ് കാര്‍ത്തി എത്തുന്നത്. ആദിത്യ മ്യൂസിക്കിന്‍റെ  ബാനറിൽ ഉമേശ് ഗുപ്തയും സുഭാഷ് ഗുപ്തയും ചേർന്ന് നിർമ്മിക്കുന്ന  ചിത്രം  എച്ച്‌.വിനോദാണ്  സംവിധാനം ചെയ്യുന്നത്. […]

‘സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍’ നാളെ; പുതിയ ഗാനം പുറത്തിറങ്ങി 

ആമിര്‍ ഖാന്‍ നായകനാകുന്ന ‘സീക്രട്ട് സൂപ്പര്‍ സ്റ്റാറിലെ’ പുതിയ ഗാനം പുറത്തിറങ്ങി.   ”ഗുദ്ഗുഡി…” എന്ന വീഡിയോ ഗാനമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. കൗസര്‍ മുനീറിന്‍റെ  വരികള്‍ക്ക് അമിത് ത്രിവേദിയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്, സുനിധി ചൗഹാനാണ് ആലാപനം. സൈറ വസീം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അദ്വൈത് ചന്ദനാണ്.  ആമീര്‍ ഖാന്‍  തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സംഗീതം സ്വപ്നം കണ്ട് ജീവിക്കുന്ന ഇന്‍സു എന്ന പെണ്‍കുട്ടിയുടെ വേഷമാണ് സൈറയുടേത്. ശക്തി എന്ന സംഗീത സംവിധായകനായാണ് ആമീര്‍ ഖാന്‍ എത്തുന്നത്.  മെഹെര്‍ […]

ഏറെക്കാലത്തിനുശേഷം മലയാളത്തിന് ഒരു മ്യൂസിക്കല്‍ ലവ് സ്റ്റോറികൂടി; ‘മെല്ലെ’ 20ന്  തീയേറ്ററുകളില്‍

ഗ്രാമീണ പശ്ചാത്തലത്തില്‍ ഹൃദയ ബന്ധങ്ങളുടെ കഥ പറയുന്ന ‘മെല്ലെ’ ഈ മാസം 20 ന്  തീയേറ്ററുകളില്‍ എത്തുകയാണ്.  നവാഗതനായ ബിനു ഉലഹന്നാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം,  സിനിമയെ പ്രണയിച്ച ഒരു എഞ്ചിനീയറുടെ സ്വപ്ന സാക്ഷാല്‍ക്കാരവും കൂടിയാണ്. ചിത്രത്തിന്‍റെ നിര്‍മ്മാണത്തെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും സംവിധായകന്‍  മനസ്സ് തുറക്കുന്നു. സിനിമ റിലീസാകുന്നതിനുമുമ്പ് തന്നെ മെല്ലെയിലെ ഗാനങ്ങള്‍ക്ക് മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റുവാന്‍ സാധിച്ചിരുന്നല്ലോ. ഏതു തരത്തിലുള്ള ഒരു ചിത്രമാണ് നമുക്ക് തീയേറ്ററുകളില്‍ പ്രതീക്ഷിക്കാന്‍ കഴിയുക? ഒറ്റ വാക്കില്‍ പറഞ്ഞാല്‍ മെല്ലെ ഒരു […]