വീടിന് സമീപം നിറുത്തിയിട്ടിരിക്കുന്ന കാറിന് നേരെ അക്രമം; പരാതിയുമായി വിഴിഞ്ഞം സ്വദേശി

തിരുവനന്തപുരം: ( 23.02.2021) വീടിന് സമീപം നിറുത്തിയിട്ടിരുന്ന കാറിന് നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം. വിഴിഞ്ഞം സ്വദേശി ശറഫുദ്ദീന്റെ പുതിയ മാരുതി എര്‍ടിഗ കാറില്‍ കറുത്ത സ്പ്രേ പെയിന്‍റടിച്ചായിരുന്നു പരാക്രമം . വെള്ള നിറത്തിലുള്ള കാറിന്റെ ഗ്ലാസ് ഒഴികെയുള്ള മറ്റു ഭാഗത്തെല്ലാം കറുത്തപെയിന്റ് സ്പ്രേ ചെയ്തിട്ടുണ്ട്.

വിഴിഞ്ഞം ടൗണ്‍ഷിപിലെ വീടിന് സമീപത്തെ ജീലാനി ഗ്രൗണ്ടില്‍ നിറുത്തിയിട്ടിരുന്ന കാറിലായിരുന്നു കഴിഞ്ഞ ദിവസം രാത്രിയില്‍ സാമൂഹ്യ വിരുദ്ധര്‍ പെയിന്‍റടിച്ച്‌ ആക്രമം നാടത്തിയത്. ഇത് വീണ്ടും പെയിന്റ് ചെയ്യാന്‍ 20000 രൂപയോളം ചെലവ് വരും. ഇത് സംബന്ധിച്ച്‌ വിഴിഞ്ഞം സി ഐ ക്ക് കാറിന്റെ ഉടമ ശറഫുദ്ദീന്‍ പരാതി നല്‍കി.കഴിഞ്ഞ ഏതാനും ആഴ്ചകളായി വിഴിഞ്ഞം കോവളം സ്റ്റേഷന്‍ പരിധികളില്‍ മോഷണവും സാമൂഹ്യവിരുദ്ധരുടെ ശല്യവും രൂക്ഷമാണ്. ഇതിനെതിരെ വ്യാപക പരാതിയും ഉയര്‍ന്നിരുന്നു. മേഖലയില്‍ പൊലീസ് പട്രോളിംഗ് കുറഞ്ഞത് മൂലമാണ് മോഷണവും സാമൂഹ്യ വിരുദ്ധ ശല്യവും വര്‍ധിക്കാന്‍ കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

prp

Leave a Reply

*