ബിജെപി ചെന്നൈ ഘടകത്തില്‍ അടിമുടി മാറ്റം, ഗൗതമി, പത്മിനി, നിമിത, ഗായത്രി രഘുറാം എന്നിവര്‍ സംസ്ഥാന സമിതിയില്‍

ചെന്നൈ : ബിജെപി ചെന്നൈ ഘടകത്തില്‍ പൊളിച്ചെഴുത്ത്. സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടാണ് ബിജെപി സംസ്ഥാന നേതൃത്വത്തില്‍ അടിമുടി മാറ്റം വരുത്തിയിരിക്കുന്നത്.

മുന്‍ ഡി.എം.കെ നേതാവും തമിഴ്നാട് നിയമസഭ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന വി.പി ദുരൈസാമിയാണ് പുതിയ ദേശീയ വൈസ് പ്രസിഡന്റ്. കെ.ടി. രാഘവന്‍, ജി.കെ. സെല്‍വകുമാര്‍, പ്രൊഫ. ആര്‍. ശ്രീനിവാസന്‍, കരു നാഗരാജന്‍ എന്നിവരെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായി തെരഞ്ഞെടുത്തു. കെ. ഷണ്‍മുഖം, ഡോള്‍ഫിന്‍ ശ്രീധര്‍, ടി.വരദരാജന്‍ എന്നിവരാണ് പുതിയ സംസ്ഥാന സെക്രട്ടറിമാര്‍.

കൂടാതെ നടിമാരായ മധുവന്തി അരുണ്‍, ഗൗതമി, കുട്ടി പത്മിനി, നമിത എന്നിവരെ ബിജെപിയുടെ തമിഴ്നാട് സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും നടി ഗായത്രി രഘുറാമിനെ കലാസാംസ്‌കാരിക വിഭാഗത്തിന്റെ പുതിയ അധ്യക്ഷയായും നിയമിച്ചു. എസ്.ആര്‍. ശേഖറാണ് സംസ്ഥാന ട്രഷറര്‍.

നിയമ വിഭാഗം പ്രസിഡന്റായി പോള്‍ കനകരാജ് എന്നിങ്ങനെയാണ് പുതിയ ആളുകളെ നിയമിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ എല്ലാ തട്ടിലും നേതൃമാറ്റത്തിന് വഴിയൊരുക്കിയാണ് ബിജെപി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചിരിക്കുന്നത്. സിനിാ പ്രവര്‍ത്തകര്‍ തമിഴ് രാഷ്ട്രീയത്തിലെ നിറസാന്നിധ്യമാണ്.

prp

Leave a Reply

*