നാവിക കരുത്തുകൂട്ടി ഇന്ത്യ; എം.എച്ച്‌ 60 ആര്‍ ഹെലികോപ്റ്ററുകള്‍ യു.എസ് കൈമാറി

വാഷിങ്ടണ്‍: അമേരിക്ക നാവികസേന ഉപയോഗിക്കുന്ന രണ്ട് അത്യാധുനിക എം.എച്ച്‌ 60 ആര്‍ സീഹോക് മാരിടൈം ഹെലികോപ്റ്ററുകള്‍ ഇന്ത്യക്ക് സ്വന്തം. ഇന്ത്യ വാങ്ങുന്ന 24 എം.എച്ച്‌ 60 ആര്‍ സീഹോക് ഹെലികോപ്റ്ററുകളിലെ ആദ്യ ബാച്ചിലെ രണ്ട് ഹെലികോപ്റ്ററാണ് സാന്‍റിയാഗോ നോര്‍ത്ത് ഐലന്‍ഡിലെ യു.എസ്. നേവല്‍ എയര്‍ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ കൈമാറിയത്. കൂടാതെ, പി-8 പോസിഡന്‍ മാരിടൈം സര്‍വൈലന്‍സ് വിമാനവും കൈമാറിയിട്ടുണ്ട്.

ഒന്നിലധികം ദൗത്യങ്ങള്‍ക്ക് ഏത് കാലാവസ്ഥയിലും ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് എം.എച്ച്‌ 60 ആര്‍ സീഹോക് ഹെലികോപ്റ്ററുകള്‍. ഇന്ത്യ നാവികസേനക്ക് ആവശ്യമുള്ള അധിക ഉപകരണങ്ങളും ആയുധങ്ങളും ഹെലികോപ്റ്ററില്‍ ഘടിപ്പിക്കും. ഹെലികോപ്റ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ഇന്ത്യയില്‍ നിന്നുള്ള ആദ്യ ബാച്ചിന്‍റെ പരിശീലനം അമേരിക്കയില്‍ പുരോഗമിക്കുകയാണ്.

യു.എസ്. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി 2020 ഫെബ്രുവരിയിലാണ് 24 എം.എച്ച്‌ 60 ആര്‍ സീഹോക് ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. 240 കോടി രൂപയുടെ സൈനിക സഹകരണ കരാറാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. ലോക്ഹീഡ് മാര്‍ട്ടിനാണ് കോപ്റ്റര്‍ നിര്‍മിച്ച്‌ കൈമാറുന്നത്.

ചൈന അടക്കമുള്ള അയല്‍ രാജ്യങ്ങളുടെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ നീക്കങ്ങള്‍ നിരീക്ഷിക്കാനും ആക്രമണം നടത്താനും ഇന്ത്യന്‍ നാവികസേനക്ക് സാധിക്കും. ബ്രിട്ടീഷ് നിര്‍മിത സീകിങ് ഹെലികോപ്റ്ററുകളാണ് നിലവില്‍ ഈ ദൗത്യത്തിന് ഉപയോഗിക്കുന്നത്.Dailyhunt

prp

Leave a Reply

*