പരസ്യത്തിലെ നഗ്നത: ചോദിച്ചതു നഷ്ടപരിഹാരം, കിട്ടിയതു ശകാരവും പിഴയും

ന്യൂഡല്‍ഹി: യൂട്യൂബിലെ നഗ്നരംഗങ്ങളുള്ള പരസ്യങ്ങള്‍ ശ്രദ്ധ തിരിച്ചതു കാരണം പോലീസ് റിക്രൂട്ട്മെന്‍റ് പരീക്ഷയില്‍ പരാജയപ്പെട്ടെന്നും ഗൂഗിള്‍ 75 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയില്‍ ഹര്‍ജി ക്കാരന് പിഴ ചുമത്തി സുപ്രീംകോടതി തള്ളി.സാമൂഹികമാധ്യമങ്ങളില്‍ നഗ്നരംഗങ്ങള്‍ക്കു പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. അവിശ്വസനീയം എന്നാണ് ഹര്‍ജിയോട് ജസ്റ്റീസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, അഭയ് എസ്. ഓക എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ആദ്യം പ്രതികരിച്ചത്.

കോടതിയില്‍ ഇതുവരെ എത്തിയതില്‍ ഏറ്റവും മോശം ഹര്‍ജിയാണിതെന്നും വിലയിരുത്തി. താത്പര്യമില്ലാത്ത പരസ്യങ്ങള്‍ കാണേണ്ടെന്നും ജസ്റ്റീസ് കൗള്‍ ഹര്‍ജിക്കാരനോട് പറഞ്ഞു. കോടതിയുടെ സമയം മെനക്കെടുത്തിയതിന് ഹര്‍ജിക്കാരനായ ആനന്ദ് കിഷോര്‍ ചൗധരിക്ക് ഒരു ലക്ഷം രൂപ പിഴയും ചുമത്തി.

പിഴ ചുമത്തിയ ഉടന്‍തന്നെ തന്‍റെ മാതാപിതാക്കള്‍ കൂലിപ്പണിക്കാരാണെന്നും മാപ്പാക്കണമെന്നും ഹര്‍ജിക്കാരന്‍ അപേക്ഷിച്ചു. ക്ഷമിക്കുന്ന പ്രശ്നമേയില്ലെന്നു പറഞ്ഞ ജസ്റ്റീസ് പിഴത്തുക 25,000 രൂപയായി കുറയ്ക്കാമെന്നു പറഞ്ഞു.

പക്ഷേ, തനിക്ക് ഒരു തരത്തിലുള്ള വരുമാനവുമില്ലെന്നായി ഹര്‍ജിക്കാരന്‍. നിങ്ങള്‍ക്ക് വരുമാനം ഇല്ലെങ്കില്‍ സ്വത്ത് കണ്ടു കെട്ടുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്നു പറഞ്ഞ് ജസ്റ്റീസ് കേസ് അവസാനിപ്പിച്ചു.

prp

Leave a Reply

*