മൂന്ന് രാജ്യങ്ങള്‍ കൂടി ഗ്രീന്‍ പട്ടികയില്‍ ഇടം നേടി

അബുദാബി: ഗ്രീന്‍ പട്ടിക പരിഷ്‌കരിച്ച്‌ അബുദാബി. അബുദാബി സാംസ്‌കാരിക- വിനോദ വകുപ്പാണ് ഗ്രീന്‍ പട്ടിക പരിഷ്‌കരിച്ചത്. പുതുക്കിയ പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാരെ നിര്‍ബന്ധിത ക്വാറന്റൈനില്‍ നിന്നും ഒഴിവാക്കി.

അബുദാബിയില്‍ എത്തിയതിന് ശേഷം വിമാനത്താവളത്തില്‍ പിസിആര്‍ പരിശോധനയ്ക്ക് മാത്രം വിധേയരായാല്‍ മതി. പുതുക്കിയ ഗ്രീന്‍ പട്ടികയിലേയ്ക്ക് മൂന്ന് രാജ്യങ്ങളെയാണ് ചേര്‍ത്തത്. ഖസാക്കിസ്ഥാന്‍, മൊറോക്കോ, സൗദി അറേബ്യ എന്നീ മൂന്ന് രാജ്യങ്ങളെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്.

2020 ഡിസംബര്‍ 24 മുതലാണ് അബുദാബി അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്യാന്‍ തുടങ്ങിയത്. രാജ്യത്ത് എത്തുന്നവര്‍ക്ക് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. 96 മണിക്കൂര്‍ മുമ്ബ് എടുത്ത പരിശോധന ഫലം ആണ് കാണിക്കേണ്ടത്. വിമാനത്താവളത്തില്‍ പിസിആര്‍ പരിശോധന നടത്തും. ഫലം വരുന്നത് വരെ സ്വയം നിരീക്ഷണത്തില്‍ കഴിയണം എന്നാണ് നിര്‍ദ്ദേശം.

prp

Leave a Reply

*