ബിടെക് പരീക്ഷകള്‍ റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു

ബിടെക് പരീക്ഷകള്‍ റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് സര്‍വകലാശാല നല്‍കിയ അപ്പീല്‍ പരിഗണിച്ചത്. ടെംടേബിള്‍ പ്രാകാരം നിശ്ചയിച്ചിട്ടുള്ള മറ്റ് പരീക്ഷകള്‍ നടത്താനും ഹൈക്കോടതി സര്‍വകലാശാലയ്ക്ക് അനുമതി നല്‍കി.

ഓഗസ്റ്റ് രണ്ട്, മൂന്ന് തിയതികളിലെ പരീക്ഷകള്‍ നടത്താനും കോടതി അനുമതി നല്‍കി. ഇന്ന് മാറ്റിവച്ച പരീക്ഷകള്‍ മറ്റൊരു ദിവസം നടത്താനും തീരുമാനമായി.നേരത്തെ തന്നെ വേണ്ടത്ര തയാറെടുപ്പുകള്‍ നടത്തിയാണ് പരീക്ഷയുമായി മുന്നോട്ട് പോയതെന്ന് സര്‍വകലാശാല വ്യക്തമാക്കിയിരുന്നു.

prp

Leave a Reply

*