വിജിലന്‍സ് സംഘത്തെ കണ്ട് എഎംവിഐ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു; റെയ്ഡില്‍ കോഴപ്പണം പിടി കൂടി

പാലക്കാട്: പാലക്കാട് വേലന്താവളം മോട്ടോര്‍ വാഹന ചെക്ക്പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡില്‍ കോഴപ്പണം പിടിച്ചു. 51,151 രൂപയാണ് പിടിച്ചെടുത്തത്. അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വി കെ സമീര്‍, ഓഫീസ് അറ്റന്‍്റ് സലിം എന്നിവരില്‍ നിന്നുമാണ് കൈക്കൂലി പിടിച്ചെടുത്തത്.

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പോവാനൊരുങ്ങുകയായിരുന്ന ഇവര്‍ പണം നാലു ചെറിയ കെട്ടുകളാക്കി അടിവസ്ത്രത്തില്‍ ഒളിപ്പിച്ച്‌ കടത്താനായിരുന്നു ശ്രമം. രണ്ടു പേര്‍ക്കെതിരെയും വകുപ്പ് തല നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന് വിജിലന്‍സ് അധികൃതര്‍ പറഞ്ഞു. വിജിലന്‍സ് ഡിവൈഎസ്പി എസ് ഷംഷുദ്ദീന്‍്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്ക് എത്തിയതോടെ എഎംവിഐ ഓടി രക്ഷപെടാന്‍ ശ്രമിച്ചു. പിന്നീട്, ഇയാളെ പിടികൂടിയ ശേഷം നടത്തിയ പരിശോധനയിലാണ് അടി വസ്ത്രത്തിനുള്ളില്‍ നിന്നും 49000 രൂപ കണ്ടെത്തിയത്. സെ ലോടേപ്പില്‍ പൊതിഞ്ഞായിരുന്നു പണം ഒളിപ്പിച്ചത്.

അന്യസംസ്ഥാന വാഹനങ്ങളില്‍ നിന്നും കൈക്കൂലി വാങ്ങിയ പണമെന്നാണ് വിജിലസ് അറിയിക്കുന്നത്. ചെക്ക് പോസ്റ്റിലെ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ വിവിധ പിഴയിനത്തില്‍ 30,850 രൂപ മാത്രമാണ് രേഖപ്പെടുത്തിയത്. അതിനേക്കാള്‍ പണം ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി പിരിച്ചെടുത്തതായി പരിശോധനയില്‍ വ്യക്തമായി.

prp

Leave a Reply

*