ദുബൈയില്‍ സന്ദര്‍ശക വിസ ലഭിക്കാന്‍ ഇനി 15 സെക്കന്‍ഡുകള്‍ മതി

ദുബൈ: ദുബൈയില്‍ ഇനിമുതല്‍ സന്ദര്‍ശക വിസകള്‍ 15 സെക്കന്‍ഡുകള്‍ക്കുളളില്‍ ലഭിക്കുമെന്ന് ദുബായ് താമസ കുടിയേറ്റ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍മാരി.

സന്ദര്‍ശക വിസക്കുള്ള അപേക്ഷ ലഭിച്ച് 15 സെക്കന്‍ഡിനകം അവ വിതരണം ചെയ്യാവുന്ന വിധത്തിലാണ് പുതിയ സംവിധാനം ഒരിക്കിയിരിക്കുന്നത്. ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ണമായും സ്മാര്‍ട്ട് സംവിധാനത്തിലേക്ക് മാറിയതിന് ഗുണഫലമാണ് ഇതെന്നും മുഹമ്മദ് അഹമ്മദ് അല്‍മാരി അറിയിച്ചു.

ട്രാവല്‍ ഏജന്‍സികള്‍ മുഖേനയോ സ്‌പോണ്‍സര്‍ വഴിയോ സന്ദര്‍ശക വിസക്ക് വേണ്ടി അപേക്ഷിക്കാം. എന്നാല്‍ ഈ അപേക്ഷകള്‍ എമിഗ്രേഷന്‍ ഓഫീസില്‍ കിട്ടുന്നത് മുതല്‍ 15 സെക്കന്‍ഡാണ് അവ അനുവദിക്കാനുള്ള സമയം. ലോകത്തു തന്നെ ആദ്യമായാണ് ഇത്തരം സംവിധാനം.

prp

Related posts

Leave a Reply

*