വിവാഹത്തിനിടെ പെണ്ണ് അര്‍ജന്‍റീനയായപ്പോള്‍ ചെക്കന്‍ ബ്രസീല്‍; വൈറലായൊരു ഫോട്ടോഷൂട്ട്‌

പല തരത്തിലുമുള്ള ഫോട്ടോഷൂട്ടുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. കടലില്‍ വെച്ചുള്ളതും പുഴയില്‍ വെച്ചുള്ളതും അമ്പലങ്ങളില്‍ വെച്ചുള്ളതുമായ നിരവധി ഫോട്ടോഷൂട്ടുകളെ കുറിച്ച്‌ എല്ലാവര്‍ക്കും അറിയാം. എന്നാല്‍  ദമ്പതികള്‍ ഫുട്‌ബോള്‍ ആസ്വാദകരായാലോ?

എല്ലാ കട്ട ബ്രസീൽ അർജന്റീന ഫാൻസിനും#postwedding #love #differentpointwww.facebook.com/differentfoto

Posted by Aneesh Thrithallur on Sunday, June 17, 2018

അതും ബ്രസീല്‍ ഫാന്‍ ചെക്കനും അര്‍ജന്‍റീന ഫാന്‍ പെണ്ണും വിവാഹിതരായാല്‍, പിന്നീടുള്ള ഫോട്ടോഷൂട്ട് എങ്ങനെയായിരിക്കുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ അത്തരത്തിലുള്ളൊരു ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്.

 

തൃശ്ശൂര്‍ സ്വദേശികളായ റോഷനും മോനിഷയുമാണ് ഈ ഫുട്‌ബോള്‍ ഫോട്ടോഷൂട്ടിലെ താരങ്ങള്‍. ബ്രസീല്‍ ജഴ്‌സിയില്‍ ചെക്കനും അര്‍ജന്‍റീന ജഴ്‌സിയില്‍ കല്യാണ പെണ്ണും ഫോട്ടോഷൂട്ടില്‍ മുഴുവന്‍ തകര്‍ക്കുകയായിരുന്നു. ചെക്കന്‍റെ ബൈസിക്കിള്‍ കിക്കും പെണ്ണിന്‍റെ പ്രണയ ഭാവങ്ങളും കൂടിയായപ്പോള്‍ സംഭവം എന്തായാലും കിടു.

prp

Related posts

Leave a Reply

*