എന്‍റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഒപ്പം നിന്നത് അവളാണ്; ഭാര്യയെക്കുറിച്ച്‌ വിജയ് സേതുപതി

നിരവധി ശ്രദ്ധേയ സിനിമകളിലൂടെ തമിഴിലെ മുന്‍നിര നടനായി ഉയര്‍ന്ന താരമാണ് വിജയ് സേതുപതി. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും വിജയ് സേതുപതിയുടെ സിനിമകള്‍ക്ക് മികച്ച സ്വീകാര്യത ലഭിക്കാറുണ്ട്.

ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്നുമാണ് തമിഴകത്തെ സൂപ്പര്‍താരമായി സേതുപതി മാറിയിരുന്നത്. അനായാസ അഭിനയ ശൈലിയിലൂടെയും വ്യത്യസ്ത സിനിമകളിലൂടെയുമാണ് അദ്ദേഹം സിനിമാ പ്രേമികളുടെ ഇഷ്ടം നേടിയെടുത്തിരുന്നത്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രം ചെയ്യുന്ന സൂപ്പര്‍താരങ്ങളുടെ പതിവ് തെറ്റിച്ചുകൊണ്ടാണ് വിജയ് സേതുപതി മുന്നേറുന്നത്.

Related image

കൈനിറയെ ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. നയന്‍താര മുഖ്യ വേഷത്തിലെത്തിയ ഇമൈക നൊടികള്‍ എന്ന ചിത്രമായിരുന്നു സേതുപതിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. അടുത്തിടെ തന്റെ സ്വപ്‌നം സാക്ഷാത്കരിക്കാനായി ഒപ്പം നിന്ന ആളെക്കുറിച്ച്‌ ഒരഭിമുഖത്തില്‍ മക്കള്‍ സെല്‍വന്‍ തുറന്നുപറഞ്ഞിരുന്നു.

സിനിമയില്‍ കഷ്ടപ്പെടുന്ന കാലത്ത് എറ്റവും കൂടുതല്‍ പിന്തുണ നല്‍കിയ ഭാര്യ ജെസിയെക്കുറിച്ചായിരുന്നു വിജയ് സേതുപതി സംസാരിച്ചിരുന്നത്.  ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ മലയാളിയായ കൊല്ലംകാരി ജെസിയെ ആയിരുന്നു വിജയ് സേതുപതി വിവാഹം കഴിച്ചിരുന്നത്. ഇരുപത്തിമൂന്നാമത്തെ വയസിലായിരുന്നു സേതുപതി ജെസിയെ ജീവിതസഖിയാക്കിയിരുന്നത്. താന്‍ സിനിമയില്‍ കഷ്ടപ്പെടുന്ന കാലത്ത് എറ്റവു കൂടുതല്‍ പിന്തുണ നല്‍കിയിരുന്നത് ഭാര്യ ജെസിയാണെന്ന് മക്കള്‍സെല്‍വന്‍ പറയുന്നു.

Image result for vijay sethupathi

ഒരു സുഹൃത്ത് വഴിയാണ് ജെസിയെക്കുറിച്ച്‌ അറിഞ്ഞതെന്നും അങ്ങനെയാണ് പരിചയപ്പെടുതെന്നും സേതുപതി പറയുന്നു. നേരിട്ട് കണ്ടില്ലാത്ത ഞങ്ങള്‍ ഓണ്‍ലൈന്‍ ചാറ്റിങ്ങിലൂടെയായിരുന്നു അടുത്തത്.  ദീര്‍ഘകാലം ഞങ്ങള്‍ പ്രണയിച്ചെങ്കിലും വിവാഹ നിശ്ചയത്തിന്റെ അന്നാണ് ആദ്യമായി കണ്ടതെന്നു സേതുപതി പറയുന്നു. പ്രണയം വീട്ടില്‍ തുറന്നു പറഞ്ഞപ്പോള്‍ കുറച്ച്‌ പ്രശ്‌നങ്ങളൊക്കെ ഉണ്ടായി. എന്നാല്‍ അവസാനം വീട്ടുകാര്‍ ഞങ്ങളെ അംഗീകരിച്ചു. അഭിമുഖത്തില്‍ വിജയ് സേതുപതി പറഞ്ഞു.

Image result for vijay sethupathi and wife

കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്ത പിസ എന്ന ചിത്രത്തിലൂടെയായിരുന്നു വിജയ് സേതുപതി തമിഴില്‍ നായകനടനായി അരങ്ങേറ്റം കുറിച്ചിരുന്നത്. പിസയ്ക്കു മുന്‍പ് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് വേഷങ്ങളിലൂടെയായിരുന്നു നടന്‍ തുടങ്ങിയിരുന്നത്. ജയംരവിയുടെ എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി, ധനുഷിന്റെ പുതുപേട്ടൈ, ലീ, വെണ്ണിലാ കബഡി കുഴു തുടങ്ങി നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ നടന്‍ അഭിനയിച്ചിരുന്നു. കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്ത പിസയുടെ വിജയമാണ് നടന്റെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നത്.

 

prp

Related posts

Leave a Reply

*