അച്ഛന്‍റെയും അമ്മയുടെയും കല്ല്യാണ ആല്‍ബം നോക്കി കരയുന്ന കുഞ്ഞിന്‍റെ വീഡിയോ വൈറലാകുന്നു

തൃശൂര്‍: ‘ഇതിനകത്ത് ഞാന്ണ്ടാ…ഞാന്‍ ബീച്ചില്‍ പോയില്ലേ.. താലികെട്ടി കൊടുക്കണ കണ്ട.. ഞനൊണ്ട..ഇത്രയും ആള്‍ക്കാരെ കണ്ടില്ലേ’, അച്ഛന്‍റെയും അമ്മയുടെയും കല്ല്യാണ ആല്‍ബം നോക്കി കരയുന്ന കുഞ്ഞിന്‍റെ വീഡിയോ വൈറലാകുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്ന വീഡിയോയാണ് ഇത്.

കുഞ്ഞിന്‍റെ കരച്ചിലിനിടയില്‍ അച്ഛന്‍ ആശ്വസിപ്പിക്കാനും നോക്കുന്നുണ്ട്. ‘നിന്നെ ഞങ്ങള്‍ കല്ല്യാണം വിളിച്ചതല്ലേ? നീ അന്ന് അമ്മാമ്മയോടൊപ്പം ബീച്ചില്‍ പോയത് എന്തിനാ… അതുകൊണ്ടല്ലേ കല്ല്യാണത്തിന് വരാന്‍ പറ്റാഞ്ഞത്’ അച്ഛന്‍റെ ചോദ്യം കേട്ട്   ‘ഞാന്‍ പോകണ്ടാന്ന് പറഞ്ഞതാ’ എന്ന് കുഞ്ഞ് മറുപടി നല്‍കി.

കല്ല്യാണത്തിന് പോയിട്ട് ഞാനെവിടെയാണ് ഇരുന്നതെന്നും ഇടയ്ക്ക് കുഞ്ഞ് കരച്ചിലടക്കാനാകാതെ ചോദിക്കുന്നുണ്ട്. നിന്നെ കല്ല്യാണത്തിന് വിളിച്ചതല്ലേ എന്ന് അച്ഛന്‍ ചോദിക്കുന്നുമ്പോള്‍ ഉണ്ടെന്നും കുഞ്ഞ് നിഷ്‌കളങ്കമായി മറുപടി നല്‍കുന്നുണ്ട്.

Related posts

Leave a Reply

*